Today: 09 Dec 2019 GMT   Tell Your Friend
Advertisements
എബോള പ്രതിരോധ മരുന്ന് വിജയം കാണുന്നു
Photo #1 - Other Countries - Otta Nottathil - 148201910ebola
വാഷിങ്ടണ്‍: എബോള വൈറസിനു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമം വിജയം കാണുന്നു. രണ്ടു മരുന്നുകള്‍ 90 ശതമാനവും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി ഗവേഷകര്‍ അവകാശപ്പെടുന്നു.

എബോള പടര്‍ന്നുപിടിച്ച ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ രോഗികളിലാണ് മരുന്നുകള്‍ പരീക്ഷിച്ചത്. രോഗം നേരത്തേ കണ്ടുപിടിക്കാനാകുകയും ഈ മരുന്ന് ഉപയോഗിക്കുകയും ചെയ്താല്‍ രോഗബാധയുണ്ടായ 90 ശതമാനംപേരെ രക്ഷിക്കാനാകുമെന്നും ഗവേഷണം നടത്തിയ യു.എസ്. നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്.) പറഞ്ഞു. ആര്‍.ഇ.ജി.എന്‍~ഇ.ബി.3, എംഎബി 114 എന്നീ മരുന്നുകളാണ് ഫലപ്രദമാണെന്ന് തെളിഞ്ഞത്.

ഈ മരുന്നുപയോഗിച്ച രോഗികളില്‍ മരണനിരക്ക് താഴേക്കുകൊണ്ടുവരാനായിട്ടുണ്ടെന്നും എന്‍.ഐ.എച്ചിന്‍റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു. എബോളയ്ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാവുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആദ്യമരുന്നുകളാണിത്. പരീക്ഷണഫലം സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2018 ഓഗസ്ററുമുതല്‍ കോംഗോയില്‍ എബോള ബാധിച്ച് ആയിരത്തിയെണ്ണൂറിലേറെപ്പേരാണ് മരിച്ചത്.
- dated 14 Aug 2019


Comments:
Keywords: Other Countries - Otta Nottathil - 148201910ebola Other Countries - Otta Nottathil - 148201910ebola,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us