Today: 25 Jan 2021 GMT   Tell Your Friend
Advertisements
സ്കോട്ട്ലന്‍ഡില്‍ ഇനി സാനിറ്ററി നാപ്കിനുകള്‍ സൗജന്യം
Photo #1 - U.K. - Otta Nottathil - 251120204napkin

എഡിന്‍ബര്‍ഗ്: ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ആവശ്യമുള്ള സാനിറ്ററി നാപ്കിന്‍, ടാംപന്‍ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം സ്കോട്ട്ലന്‍ഡില്‍ ഇനി സൗജന്യമായി ലഭ്യമാക്കും. ഇത് സംബന്ധിച്ച പ്രമേയം പാര്‍ലമെന്‍റ് ഏകകണ്ഠമായി പാസാക്കി.

സാനിറ്ററി ഉത്ന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ ലോകരാജ്യമായും സ്കോട്ട്ലന്‍ഡ് മാറി. നിയമപ്രകാരം എല്ലാ പൊതുസ്ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ളബുകളിലും ഫാര്‍മസികളിലും സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കും. 8.7 മില്യണ്‍ യൂറോയാണ് ഇതിനായി മാറ്റിവെച്ചത്. സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലുമെല്ലാം സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കും.

പുതിയ തീരുമാനം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് സ്കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോണ്‍ പറഞ്ഞു. 2019 എപ്രിലില്‍ മോണിക്ക ലെന്നോനാണ് ഇതുസംബന്ധിച്ച് പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചത്.

ആര്‍ത്തവത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രീതിക്ക് തന്നെ സമൂഹത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മോണിക്ക ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആര്‍ത്തവത്തെ കുറിച്ച് പൊതുധാരയില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ല ~ഇവര്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീപക്ഷ സംഘടനകളും പുതിയ നിയമത്തെ സ്വാഗതം ചെയ്തു. ആര്‍ത്തവ സമയത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതില്‍ പെണ്‍കുട്ടികള്‍ വെല്ലുവിളി നേരിടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2017ല്‍ നടത്തിയ സര്‍വേയില്‍ യു.കെയിലെ പത്തില്‍ ഒരു പെണ്‍കുട്ടിക്ക് മതിയായ സാനിറ്ററി സൗകര്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
- dated 25 Nov 2020


Comments:
Keywords: U.K. - Otta Nottathil - 251120204napkin U.K. - Otta Nottathil - 251120204napkin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25120215covid
കോവിഡ് പ്രതിരോധം: യുഎസുമായി സഹകരിക്കാന്‍ യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
25120218britain
ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ജൂലൈ വരെ Recent or Hot News
തുടര്‍ന്നു വായിക്കുക
24120218vaccine
വാക്സിന്‍ ഡോസുകള്‍ക്കിടയിലെ അകലം കുറയ്ക്കണമെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ulloram_album
പ്രണയാക്ഷരങ്ങളുടെ "ഉള്ളോരം" റിലീസിങ്ങിന് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20120215death
ബ്രിട്ടനില്‍ പ്രതിദിന മരണസംഖ്യ റെക്കോഡ് തകര്‍ത്തു രോഗവ്യാപനത്തില്‍ കുറവ് Recent or Hot News
രോഗവ്യാപനത്തില്‍ കുറവ്
തുടര്‍ന്നു വായിക്കുക
19120218uk
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യത്ത് റെസിഡന്‍സ് പെര്‍മിറ്റുള്ള ബ്രിട്ടീഷുകാരുടെ സഞ്ചാര സ്വാതന്ത്ര്യം എങ്ങനെ?
തുടര്‍ന്നു വായിക്കുക
16120219britain
യുകെ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us