Today: 17 Apr 2021 GMT   Tell Your Friend
Advertisements
കെടുകാര്യസ്ഥത, അജ്ഞത: ബോറിസ് ജോണ്‍സന് രൂക്ഷ വിമര്‍ശനം
Photo #1 - U.K. - Otta Nottathil - 30920204boris

ലണ്ടന്‍: കോവിഡ് വ്യാപനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികളിലെ ഫലപ്രാപ്തിയില്ലായ്മയും, അവയെക്കുറിച്ചുള്ള വിശദീകരണത്തിലെ അവ്യക്തതയും അജ്ഞതയുമെല്ലാം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു മേല്‍ രൂക്ഷമായ ആരോപണങ്ങളായി വന്നു പതിക്കുന്നു.

പുതിയ നിര്‍ദേശങ്ങളില്‍ ഒന്നിന്റെ വിശദീകരണം തെറ്റായി നല്‍കിയതിന് മാപ്പ് പറയാനും അദ്ദേഹം നിര്‍ബന്ധിതനായി. ഒറ്റയ്ക്കു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാകാത്ത സാഹചര്യത്തില്‍, കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ക്രിസ് വിറ്റിയും പാട്രിക് വാലന്‍സുമൊത്ത് വീണ്ടും വാര്‍ത്താസമ്മേളനം നടത്താനും തീരുമാനിച്ചിരിക്കുകയാണ്.

ഇതിനിടെ ചില നിര്‍ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി ഗില്ലിയന്‍ കീഗന് മറുപടി പറയാന്‍ കഴിയാതിരുന്നതും സര്‍ക്കാരിനാകെ നാണക്കേടായി. കുടുംബങ്ങളുടെ ഒത്തുചേരലിനുള്ള നിയന്ത്രണം പബ്ബുകള്‍ക്കും റെസ്റററന്റ് ഗാര്‍ഡനുകള്‍ക്കും ബാധകമാണോ എന്ന ചോദ്യത്തിനു മുന്നിലാണ് മന്ത്രിക്ക് ഉത്തരം മുട്ടിയത്.

ഇതിനിടെ കോവിഡ് മാര്‍ഷല്‍ എന്ന പുതിയ വിഭാഗത്തിന് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ബലപ്രയോഗം നടത്തുന്നതിന് അധികാരം നല്‍കിയതും വിവാദമായിട്ടുണ്ട്.
- dated 30 Sep 2020


Comments:
Keywords: U.K. - Otta Nottathil - 30920204boris U.K. - Otta Nottathil - 30920204boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us