Today: 07 Jun 2020 GMT   Tell Your Friend
Advertisements
മരണസംഖ്യ മുപ്പതിനായിരം കടക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി യുകെ
Photo #1 - U.K. - Otta Nottathil - 7520207uk

ലണ്ടന്‍: കൊറോണവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മുപ്പതിനായിരം കടക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ബ്രിട്ടന്‍ മാറി. രാജ്യത്താകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം രണ്ടു ലക്ഷവും പിന്നിട്ടു.

ലോകരാജ്യങ്ങളില്‍ തന്നെ ബ്രിട്ടനിലേതിനെക്കാള്‍ കൂടുതല്‍ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് യുഎസില്‍ മാത്രമാണ്.

അതേസമയം, തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഗണ്യമായ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്ച രാഷ്ട്രത്തോടായി നടത്തുന്ന അഭിസംബോധനയില്‍ ഇതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും.

ഇളവുകള്‍ നീക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളും പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ രാജ്യത്തെ പ്രായപൂര്‍ത്തിയായ പൗരന്‍മാരില്‍ പകുതിപ്പേര്‍ക്കും ശമ്പളം നല്‍കിവരുന്നത് സര്‍ക്കാരാണെന്നും ഈ രീതിയില്‍ അധിക കാലം മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ചാന്‍സലര്‍ ഋഷി സുനാക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനോടു യോജിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്തെ പൗരന്‍മാര്‍ സര്‍ക്കാര്‍ സഹായത്തിന് അടിമകളായി മാറുമോ എന്ന ആശങ്കയും ഒരു വിഭാഗം മന്ത്രിമാര്‍ പങ്കുവയ്ക്കുന്നു. നിലവില്‍ ശമ്പളത്തിന്റെ എണ്‍പതു ശതമാനം നല്‍കുന്നത് അറുപതു ശതമാനമായി കുറയ്ക്കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക എന്നും സൂചനയുണ്ട്.
- dated 07 May 2020


Comments:
Keywords: U.K. - Otta Nottathil - 7520207uk U.K. - Otta Nottathil - 7520207uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6620202budget
ബ്രിട്ടനു വേണ്ടി മിനി ബജറ്റ് താറാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620209test
ബ്രിട്ടനില്‍ അറുപതിനായിരം പേരുടെ കൊറോണ പരിശോധനാ ഫലം തെറ്റെന്ന് സൂചന Recent or Hot News
തുടര്‍ന്നു വായിക്കുക
5620202mask
ഇംഗ്ളണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
2620201distance
ഒരു മീറ്റര്‍ അകലം പാലിച്ചാല്‍ വൈറസ് വ്യാപന സാധ്യത 80% കുറയും Recent or Hot News
തുടര്‍ന്നു വായിക്കുക
1620206crisis
ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് 300 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി Recent or Hot News
കോവിഡ്- 19 കാറ്റഗറി അഞ്ച് 100 മടങ്ങ് അപകടകാരി തുടര്‍ന്നു വായിക്കുക
1620205nhs
യുകെയില്‍ അടിയന്തര ചികിത്സകള്‍ വൈകുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു
തുടര്‍ന്നു വായിക്കുക
1620203visa
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വിസ കാലാവധി വീണ്ടും നീട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us