Today: 11 Aug 2022 GMT   Tell Your Friend
Advertisements
യു.കെയില്‍ പുതിയ തൊഴില്‍ ക്രമം ആഴ്ചയില്‍ 4 ദിവസം ജോലി മുഴുവന്‍ ശമ്പളവും ; 80% ജോലി സമയം, 100% ശമ്പളം
Photo #1 - U.K. - Otta Nottathil - 7620221labour_UK_new_method
ലണ്ടന്‍: ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന പുതിയ തൊഴില്‍ക്രമ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ യു.കെയിലെ സ്ഥാപനങ്ങള്‍ നടപ്പാക്കി. തിങ്കളാഴ്ച മുതലാണ് ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയെന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്.

യുകെയില്‍ ആയിരക്കണക്കിന് ജീവനക്കാരാണ് ആഴ്ചയില്‍ നാലു ദിവസം ജോലി എന്ന പുതിയ തൊഴില്‍ പരിഷ്കരണത്തിന്റെ പരീക്ഷണ ഘട്ടത്തിലേക്കു കടന്നത്. രാജ്യത്തെ 70 ശതമാനം കമ്പനികളും അതായത് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ മുതല്‍ കൊച്ചു റെസ്റേറാറന്റുകള്‍ വരെ ഈ 'നാലുദിവസ ജോലിക്രമ പരീക്ഷണ'ത്തില്‍ പങ്കാളികളായിട്ടുണ്ട്.

തൊഴില്‍ ഘടനയില്‍ മാറ്റം വരുത്തുന്നതിനുള്ള ലോകത്തെ ഏറ്റവും വലിയ പരീക്ഷണമാണ് അടുത്ത ആറു മാസം നടക്കാന്‍ പോകുന്നത്. ശമ്പളം കുറയ്ക്കാതെ ജോലി സമയം കുറയ്ക്കുന്നത് ഉത്പാദനക്ഷമത ഉയര്‍ത്തുമെന്ന വാദമാണ് ഇവിടെ പരീക്ഷിക്കപ്പെടുക.ജോലി സമയം 80 ശതമാക്കി കുറയ്ക്കുകയും ശമ്പളം 100 ശതമാനം തന്നെ നല്‍കുകയാണ് ചെയ്യുന്നത്. 100:80:100 മോഡല്‍ എന്നാണ് ഈ തൊഴില്‍ക്രമ മാതൃക അറിയപ്പെടുന്നത്. നൂറുശതമാനം ശമ്പളം, സാധാരണ ആഴ്ചയിലേതിനെ അപേക്ഷിച്ച് എണ്‍പതു ശതമാനം ജോലി, നൂറുശതമാനം ഉത്പാദന ക്ഷമത എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിനായി ആഴ്ചയില്‍ മൂന്നു ദിവസം അവധിയാക്കി മാറ്റിയിരിക്കുകയാണ്.

യു.കെയിലെ ചെറുതും വലുതുമായ എഴുപതോളം കമ്പനികളിലെ 3,300 ജീവനക്കാരാണ് പുതിയ തൊഴില്‍ക്രമത്തില്‍ ജോലി ചെയ്യുക. തൊഴില്‍ ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ജീവനക്കാരുടെ ശമ്പളത്തില്‍ കുറവൊന്നും വരില്ല.

നാലുദിവസ തൊഴില്‍ക്രമത്തിനു വേണ്ടി വാദിക്കുന്ന 4 ഡേ വീക്ക് ഗ്ളോബല്‍, 4 ഡേ വീക്ക് യു.കെ. കാമ്പയിന്‍ എന്നിവരാണ് ഈ പരീക്ഷണം നടപ്പാക്കുന്നത്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്രയുമധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നാലുദിവസം മാത്രം ജോലി എന്ന തൊഴില്‍ക്രമം പരീക്ഷിക്കുന്നത്. മുന്‍പ് 2015~നും 2019~നും ഇടയില്‍ പൊതുമേഖലയിലെ 2,500 ജീവനക്കാരെ ഉള്‍പ്പെടുത്തി ഐസ്ലാന്‍ഡാണ് ഇത്തരമൊരു ഏറ്റവും വലിയ പരീക്ഷണം നടത്തിയത്. അതിനു ശേഷം നടത്തിയ പഠനത്തില്‍ ഉത്പാദനക്ഷമതയില്‍ യാതൊരു കുറവും കണ്ടെത്താനായില്ല. ഇക്കൊല്ലം അവസാനത്തോടെ നാലുദിവസം മാത്രം ജോലി എന്ന സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനൊരുങ്ങുകയാണ് സ്പെയിനും സ്കോട്ലന്‍ഡും.

ജര്‍മനിയില്‍ ഇത്തരമൊരു ആശയം പലമേഖലകളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും അര്‍ഹിയ്ക്കുന്ന പ്രാധാന്യം ഇവിടുത്തെ രാഷ്ട്രീയക്കാരും ജീവനക്കാരും, തൊഴില്‍ ദാതാക്കളും, സര്‍ക്കാരും നല്‍കുന്നില്ല, നല്‍ശിയിഏില്ല എന്നുകൂടി ഇയവസരത്തില്‍ പറയേണ്ടിയിരിയിരിയ്ക്കുന്നു.ഓക്ഫഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികള്‍, യുഎസിലെ ബോസ്ററണ്‍ കോളെജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പരീക്ഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത്. ഓട്ടോണമി എന്ന തിങ്ക് ടാങ്കും ഇതിനോടു സഹകരിക്കുന്നുണ്ട്.
- dated 07 Jun 2022


Comments:
Keywords: U.K. - Otta Nottathil - 7620221labour_UK_new_method U.K. - Otta Nottathil - 7620221labour_UK_new_method,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us