ഒരുകാലത്ത് ബിബിസിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിച്ചിരുന്നവരില്‍ ഒരാളായിരുന്നു എഡ്വാര്‍ഡ്. 2023ലാണ് ഇയാള്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നത്. കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ക്കായി എഡ്വാര്‍ഡ് ഒരു യുവാവിന് പണം നല്‍കിയെന്നായിരുന്നു ആരോപണം. ആ വര്‍ഷം ജൂലൈയില്‍ ബിബിസി എഡ്വാര്‍ഡിനെ സസ്പെന്‍ഡ് ചെയ്തു.
പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് എഡ്വാര്‍ഡ് ബിബിസിയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു. 2023 നവംബറില്‍ എഡ്വാര്‍ഡിനെ പൊലീസ് അറസ്ററ ചെയ്തു. കേസില്‍ എഡ്വാര്‍ഡിന് ഏറ്റവും കൂടിയത് 10 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.

Comments: