Today: 24 Jun 2024 GMT   Tell Your Friend
Advertisements
മുതലയോടു പൊരുതി സഹോദരിയെ രക്ഷിച്ച യുവതിക്ക് രാജാവിന്റെ പുരസ്കാരം
Photo #1 - U.K. - Otta Nottathil - charles_falicitates_georgia_for_rescuing_sister_from_crocodile
ലണ്ടന്‍: മുതലയോടു പോരാട്ടം നടത്തി ഇരട്ട സഹോദരിയുടെ ജീവന്‍ രക്ഷിച്ച യുവതിക്ക് ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ വക ധീരതാ പുരസ്കാരം.

ജോര്‍ജിയ ലൗറി എന്ന മുപ്പത്തൊന്നുകാരിയാണ് പുരസ്കാരത്തിന് അര്‍ഹയായത്. മെക്സിക്കോയിലെ തടാകത്തില്‍ 2021 ജൂണിലായിരുന്നു സംഭവം. നീന്തുന്നതിനിടെ ജോര്‍ജിയയുടെ സഹോദരി മെലിസയെ കൂറ്റന്‍ മുതല പിടികൂടി വെള്ളത്തിനടിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അധികം വൈകാതെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മെലിസയെ കണ്ടെത്തി.

ബോട്ടില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും മുതലയെത്തി പിടികൂടി. ധൈര്യം കൈവിടാതെ മുതലയെ നേരിടുകയായിരുന്നു ജോര്‍ജിയ. മുഖത്ത് പലതവണ ശക്തിയായി ഇടിച്ച് പിടി വിടുവിച്ച് മെലിസയെ ജോര്‍ജിയ രക്ഷിച്ചു. ഏറെ നാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന മെലിസ പിന്നീടു ജീവിതത്തിലേക്കു തിരിച്ചു വന്നു. മുതലയുടെ ആക്രമണത്തില്‍ ജോര്‍ജിയക്കും സാരമായ പരുക്കേറ്റിരുന്നു.
- dated 15 May 2024


Comments:
Keywords: U.K. - Otta Nottathil - charles_falicitates_georgia_for_rescuing_sister_from_crocodile U.K. - Otta Nottathil - charles_falicitates_georgia_for_rescuing_sister_from_crocodile,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കോണ്‍ട്രാക്റ്റ് പോലും തന്നില്ല,ബ്രിട്ടനില്‍ കെയറര്‍ ജോലി കിട്ടാന്‍ ഏജന്‍റുമാര്‍ക്ക് പണം കൊടുത്ത മലയാളികളുടെ രോദനം വൈറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
apple_imessage_divorce
ഡിലീറ്റ് ചെയ്ത മെസേജ് ഭാര്യ കണ്ടു; ആപ്പിളിനെതിരേ കേസുമായി യുവാവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kate_public_appearance
ക്യാന്‍സര്‍ സ്ഥിരീകരിച്ച ശേഷം ആദ്യമായി കേറ്റ് പൊതുചടങ്ങില്‍
തുടര്‍ന്നു വായിക്കുക
india_udf_winning_celebrations_uk_oic
ഇന്‍ഡ്യാ ~ യുഡിഫ് മുന്നണികളുടെ വിജയം ആഘോഷമാക്കി സ്ററീവനേജിലെ കോണ്‍ഗ്രസ്സുകാര്‍ ; ചെണ്ട മേളമൊരുക്കി ഐഒസി
തുടര്‍ന്നു വായിക്കുക
faiza_shaheen_labour_party
പലസ്തീനെ പിന്തുണച്ച സ്ഥാനാര്‍ഥിയെ ലേബര്‍ പാര്‍ട്ടി ഒഴിവാക്കി
തുടര്‍ന്നു വായിക്കുക
london_kochi_shot_at
കൊച്ചിയില്‍നിന്നുള്ള പത്തുവയസുകാരിക്ക് ലണ്ടനില്‍ വെടിയേറ്റു
തുടര്‍ന്നു വായിക്കുക
10_old_malayalee_girl_shooting_uk_birmmingham
ലണ്ടനില്‍ പറവൂര്‍ സ്വദേശിനി 10 വയസുകാരിയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us