ഓഐസിസി(യുകെ)നോര്‍ത്താപ്റ്റണ്‍ റീജിയന് നവനേതൃത്വം;ജോര്‍ജ് ജോണ്‍ പ്രസിഡന്റ്,റെജിസണ്‍ ജനറല്‍ സെക്രട്ടറി

News Photo 1 - U.K. - Otta Nottathil - oicc_uk_northampton_region_new_obNews Photo 2 - U.K. - Otta Nottathil - oicc_uk_northampton_region_new_ob
നോര്‍ത്താംപ്ടണ്‍: ഓ ഐ സി സി (യു കെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനും റീജിയന്‍ ഭാരവാഹികളില്‍ ഏതാനും പേര്‍ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ വന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയന്‍ പുനസംഘടിപ്പിച്ചത്.

ഓ ഐ സി സി (യു കെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ പ്രസിഡന്റ് അജിത്കുമാര്‍ സി നായര്‍ ~ ന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗ നടപടികള്‍ക്ക് ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മണികണ്ഠന്‍ ഐക്കാട് നേതൃത്വം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് യോഗം ആശംസകള്‍ നേര്‍ന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു

നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവര്‍ത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകള്‍ / യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം കെ പി സി സിയില്‍ നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ റീജിയന്‍ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റി കവട്രിയില്‍ നടന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ വച്ച് രൂപീകരിച്ചിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട റീജിയന്‍ ഭാരവാഹികള്‍:

പ്രസിഡന്റ്:
ജോര്‍ജ് ജോണ്‍

വൈസ് പ്രസിഡന്റുമാര്‍:
ഷിജിന്‍ ഷാജി

ജനറല്‍ സെക്രട്ടറി:
റെജിസണ്‍

ട്രഷറര്‍:
സിനു ജേക്കബ്

മറ്റു ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കും.
- dated 28 Dec 2024

Comments:

Keywords: U.K. - Otta Nottathil - oicc_uk_northampton_region_new_ob U.K. - Otta Nottathil - oicc_uk_northampton_region_new_ob,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

oic_uk_demo_london_oct_17_2026
യൂ.കെ. ലണ്ടനില്‍ ജനാധിപത്യ സംരക്ഷണ പോരാട്ടം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഐ.ഒ.സി (യുകെ) കേരള ചാപ്റ്ററിന്റെ വന്‍ പ്രതിഷേധം
UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍