കക്ഷി രാഷ്ട്രീയ ഭേദമന്യേ താന്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വഴികാട്ടി ആയി മുന്‍പേ നടന്നു നീങ്ങിയ ആളായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും അധികാരം നിലനിര്‍ത്താന്‍ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തുകൊണ്ട് വി ഡി സതീശന്‍ പറഞ്ഞു.
ചടങ്ങില്‍ എം എല്‍ എ മാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എ ഐ സി സി ദേശീയ വക്താവ് ഷമാ മുഹമ്മദ്, കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനവര്‍ പി സരിന്‍, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, ഐ ഒ സി ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ അനുരാ മത്തായി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.
ഐ ഒ സി യൂറോപ്പ് വൈസ് ~ ചെയര്‍മാന്‍ സിറോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ ഒ സി ജര്‍മ്മനി, കേരള ചാപ്റ്റര്‍ പ്രസിഡന്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സണ്ണി ജോസഫ് സ്വാഗതവും, ഐ ഒ സി യു കെ, കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ് നന്ദിയും അര്‍പ്പിച്ചു.
യൂറോപ്പിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ജോയി കൊച്ചാട്ടി (ഐ ഒ സി സ്വിറ്റ്സര്‍ലന്‍ഡ് പ്രസിഡന്റ്), ലിങ്കിന്‍സ്ററര്‍ മാത്യു (ഐ ഒ സി അയര്‍ലണ്ട് പ്രസിഡന്റ്), സാഞ്ചോ മുളവരിക്കല്‍ (ഐ ഒ സി അയര്‍ലണ്ട് വൈസ് ~ പ്രസിഡന്റ്), ടോമി തൊണ്ടംകുഴി (ഐ ഒ സി സ്വിറ്റ്സര്‍ലന്‍ഡ് ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ്), സുജു ഡാനിയേല്‍ (ഐ ഒ സി യു കെ ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ്), ജിന്‍സ് തോമസ് (ഐ ഒ സി പോളണ്ട് ~ പ്രസിഡന്റ്), ഗോകുല്‍ ആദിത്യന്‍ (ഐ ഒ സി പോളണ്ട് ~ ജനറല്‍ സെക്രട്ടറി), അജിത് മുതയില്‍ (ഐ ഒ സി യു കെ വക്താവ്), ബോബിന്‍ ഫിലിപ്പ് (ഐ ഒ സി യു കെ ~ കേരള ചാപ്റ്റര്‍) എന്നിവര്‍ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.
ജര്‍മനിയില്‍ നിന്നുള്ള സാമൂഹിക, സാംസ്കാരിക ~ മാധ്യമ പ്രവര്‍ത്തകരായ ജോസ് കുമ്പിളുവേലില്‍, അഗസ്ററിന്‍ ഇലഞ്ഞിപ്പള്ളി, ഷൈനു ക്ളെയര്‍ മാത്യൂസ് (യുകെ) തുടങ്ങിയവരും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് / ഐ ഒ സി പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ നെഞ്ചോടു ചേര്‍ത്ത സുമനസുകളും സമ്മേളനത്തിന്റെ ഭാഗമായി.

Comments: