യുകെയിലെ നേവി ഡ്രസ് കോഡില്‍ സാരിയും ഉള്‍പ്പെടുത്തി

News Photo 1 - U.K. - Otta Nottathil - uk_navy_dress_code_saree
ലണ്ടന്‍: യുകെയിലെ റോയല്‍ നേവിയില്‍ ഡ്രസ് കോഡില്‍ മാറ്റം വരുത്തി. മെസ് ഡ്രസ് കോഡിലാണ് നാവിക സേന കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്‍പ്രകാരം ഔപചാരിക ചടങ്ങുകളിലും വിശേഷ ദിവസങ്ങളിലും ജീവനക്കാര്‍ക്ക് സാരി ധരിക്കാം.

യുകെയുടെ സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ ഭാഗമായാണ് ഈ പരിഷ്കാരം. നാവിക സേനയിലെ സാംസ്കാരിക തുല്യതയുടെ ഭാഗമായാണ് ഡ്രസ് കോഡില്‍ ഇങ്ങനെ മാറ്റം വരുത്തിയതെന്ന് നാവിക സേനാ റേസ് ഡൈവേഴ്സിറ്റി നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി പറഞ്ഞു.

നിലവില്‍ നാവികസേനയിലെ ചടങ്ങുകളില്‍ സ്കോട്ടിഷ്, ഐറിഷ്, വെല്‍ഷ്, കോര്‍ണിഷ് പാരമ്പര്യമുള്‍ക്കൊള്ളുന്ന വസ്ത്രങ്ങള്‍ ധരിക്കാനാണ് അനുമതിയുള്ളത്.

സാംസ്കാരിക തുല്യത മുന്‍നിര്‍ത്തിയുള്ള ആര്‍എന്‍ആര്‍ഡിഎന്‍ സംരംഭം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് ഇത് തുടങ്ങിയതെന്നും ജാക് കനാനി പറഞ്ഞു. നാവികസേനയിലെ മറ്റ് സാംസ്കാരിക വൈവിധ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്ന നയമാണ് ഇപ്പോള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാവികസേനയിലെ മെസ് ഡ്രസ് കോഡില്‍ കര്‍ശനമായ വ്യവസ്ഥകളാണ് പാലിച്ചുപോന്നിരുന്നത്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ യൂണിഫോം ജാക്കറ്റ് ധരിച്ചിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഡ്രസ് കോഡിലെ പുതിയ മാറ്റത്തോടെ ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം ജാക്കറ്റ്, ഷര്‍ട്ട് ബോ ടൈ എന്നിവയ്ക്കൊപ്പം തങ്ങളുടെ പരമ്പരാഗത വേഷങ്ങളും ധരിക്കാന്‍ കഴിയും. ചടങ്ങുകളില്‍ സാരിയോ ആഫ്രിക്കന്‍ വസ്ത്രങ്ങളോ ധരിക്കാന്‍ ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.
- dated 11 Feb 2025

Comments:

Keywords: U.K. - Otta Nottathil - uk_navy_dress_code_saree U.K. - Otta Nottathil - uk_navy_dress_code_saree,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു
യൂ.കെ. നിയമസഭ പ്രചാരണത്തില്‍ സജീവമായി ഐഒസി യുകെ കേരള ചാപ്റ്റര്‍
യൂ.കെ. എപ്സ്ററീന്‍ ഫയല്‍ വിവാദം: ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്ററില്‍, പിടിയിലായത് ജന്മദിനത്തില്‍