അറിഞ്ഞോ അറിയാതെയോ യുകെയില്‍ മലയാളികള്‍ അകപ്പെടുന്ന, പ്രത്യേകിച്ച് ഗാര്‍ഹിക പീഡന വകുപ്പുകള്‍ സംബന്ധമായ കേസുകള്‍ പെരുകുന്നതും ശിക്ഷ ലഭിക്കുന്നത് തുടര്‍ക്കഥയാവുന്ന സാഹചര്യമാണ് ഇപ്പോള്‍ യു കെയില്‍. മലയാളികള്‍ അകപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവാണ് അടുത്തിടെയായി കണ്ടുവരുന്നതെന്ന് യു കെയിലെ പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ പറഞ്ഞിരുന്നു.
ഇവിടുത്തെ നിയമവശങ്ങളുടെ അറിവില്ലായ്മ കൊണ്ട് കേസുകളില്‍ അകപ്പെട്ടു പോകുന്നവര്‍ക്കും പരാതിപ്പെടാന്‍ കഴിയാത്തവര്‍ക്കുമായി, ഉത്തരവാദിത്വപെട്ട സംഘടനയെന്ന നിലയിലും സാമൂഹിക പ്രതിബദ്ധതാ വിഷയങ്ങളിലുള്ള ഇടപെടലിന്റെ ഭാഗമായുമാണ് ഓഐസിസി(യുകെ) യുടെ ആഭിമുഖ്യത്തില്‍ ഒരു വിദഗ്ധ പാനലിനെ അണിനിരത്തിക്കൊണ്ട് ഇത്തരത്തില്‍ ചര്‍ച്ചാ ക്ളാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് പറഞ്ഞു.
നിരവധി ആളുകള്‍ കേരളത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറുന്ന ഈ അവസരത്തില്‍, ഇവിടുത്തെ നിയമങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചാല്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ക്ക് ഒരു പരിധി വരെ ശമനമുണ്ടാകും.
സെമിനാറില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും വിദഗ്ധരുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും എന്നും ഓഐസിസി(യുകെ) ഭാരവാഹികള്‍ പറഞ്ഞു.
Zoom Link:
https://us06web.zoom.us/j/88675047413?pwd=4GPGwzIcFXqTfE7B773VnchmDobQeL.1
Meeting ID: 886 7504 7413
Passcode: 216739

Comments: