പോലീസുമായുള്ള കാര്‍ ചേസിനിടെ വെടിവെയ്പ്പ്; അപകടത്തില്‍ പരിക്കേറ്റ 17 കാരന്‍ അറസ്ററില്‍

News Photo 1 - Germany - Otta Nottathil - german_police_stop_17_year_old_driver_by_firing_shots_oct_12_2026
ബര്‍ലിന്‍: ജര്‍മ്മനിയിലെ സാക്സോണിയില്‍ സിനിമയെ വെല്ലുന്ന രീതിയിലുള്ള പോലീസ് വേട്ടയും വെടിവെയ്പ്പും അപകടവും നടന്നു. കോസ്വിഗ് എന്ന സ്ഥലത്ത് പോലീസ് പരിശോധനയ്ക്ക് നില്‍ക്കുമ്പോള്‍ നിര്‍ത്താതെ പായുകയായിരുന്ന സ്കോഡ ഫാബിയ കാറിനെ പോലീസ് പിന്തുടരുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഈ സംഭവം. 17 വയസ് മാത്രം പ്രായമുള്ള ജര്‍മ്മന്‍ പൗരനാണ് കാര്‍ അതിവേഗത്തില്‍ ഡ്രെഡ്ഡന്‍ ഭാഗത്തേക്ക് ഓടിച്ചുപോയത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികില്‍ കിടന്നിരുന്ന മറ്റ് വാഹനങ്ങളില്‍ ഇടിച്ചു മറിഞ്ഞു.

ടയറിലേക്ക് വെടിയുതിര്‍ത്ത് പോലീസ്:

കാര്‍ വീണ്ടും ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വാഹനത്തിന്റെ ടയറുകള്‍ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. സ്കോഡ കാറിന്റെ ബോഡിയിലും വെടിയുണ്ട തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് കുറഞ്ഞ ദൂരത്തിനുള്ളില്‍ കാര്‍ നിന്നു. ഈ സംഭവത്തില്‍ പോലീസിന്റെ പട്രോള്‍ കാറിനും കേടുപാടുകള്‍ സംഭവിച്ചു. കാറില്‍ ൈ്രഡവര്‍ക്ക് പുറമെ 16~ഉം 18~ഉം വയസ്സുള്ള നാല് പേര്‍ കൂടി ഉണ്ടായിരുന്നു. ഇവരില്‍ 18 വയസ്സുള്ള ഒരു യുവതിക്കും യുവാവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളുമുണ്ട്. എന്നാല്‍ ഈ പരിക്കുകളെല്ലാം കാറപകടത്തില്‍ ഉണ്ടായതാണെന്നും വെടിയേറ്റുണ്ടായതല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ൈ്രഡവിംഗ് ലൈസന്‍സ് ഇല്ലായിരുന്നു:

കാര്‍ ഓടിച്ച 17 കാരന് ൈ്രഡവിംഗ് ലൈസന്‍സ് ഇല്ലായിരുന്നു. സംഭവസ്ഥലത്തു വെച്ച് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 0.5 പ്രൊമില്ലെ അളവില്‍ മദ്യത്തിന്റെ അംശം ഉള്ളതായി കണ്ടെത്തി. കൂടാതെ കാറില്‍ ഘടിപ്പിച്ചിരുന്ന നമ്പര്‍ പ്ളേറ്റുകളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തു വെച്ച് തന്നെ കുട്ടിയെ പോലീസ് അറസ്ററ് ചെയ്തു.
- dated 12 Oct 2026

Comments:

Keywords: Germany - Otta Nottathil - german_police_stop_17_year_old_driver_by_firing_shots_oct_12_2026 Germany - Otta Nottathil - german_police_stop_17_year_old_driver_by_firing_shots_oct_12_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fahrer_blokiert_notarzt_strafe_13500_euro_germany_0ct_13_2026
ജര്‍മനി ജര്‍മനിയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തകരുടെ വാഹനം തടസ്സപ്പെടുത്തി; ഡ്റൈവര്‍ക്ക് 13,500 യൂറോ പിഴയും രണ്ട് വര്‍ഷം ഡ്റൈവിംഗ് വിലക്കും
changes_in_ID_reisepass_germany_jan_2027_oct_12_2026
ജര്‍മനി ജര്‍മ്മനിയില്‍ ഐഡി കാര്‍ഡിലും പാസ്പോര്‍ട്ടിലും വന്‍ മാറ്റങ്ങള്‍ വരുന്നു ; സ്മാര്‍ട്ട്ഫോണ്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡാകും ; മുതിര്‍ന്ന പൗരന്മാര്‍ക്കും വീട് മാറുന്നവര്‍ക്കും വലിയ ഇളവുകള്‍
frankfurt_book_fair_philips_sands_awarded_peace_prize_oct_12_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍: പ്രശസ്ത മനുഷ്യാവകാശ വക്കീല്‍ ഫിലിപ്പ് സാന്‍ഡ്സിന് ജര്‍മ്മന്‍ പുരസ്കാരം; ഇസ്രായേല്‍ വിഷയത്തില്‍ ജര്‍മ്മനിയുടെ മൗനത്തെ വിമര്‍ശിച്ചു
postal_rate_hike_germany_2027_oct_12_2026
ജര്‍മനി ജര്‍മ്മനിയില്‍ തപാല്‍ നിരക്കുകള്‍ കുത്തനെ ഉയരുന്നു; സ്ററാന്‍ഡേര്‍ഡ് കവര്‍ ഒന്നിന് 1.14 യൂറോ വരെയാകാന്‍ സാധ്യത
labour_minister_bass_resigned_new_minister_for_labour_germany_alexander_schweitzer_oct_12_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ഞെട്ടല്‍; ലേബര്‍ മന്ത്രിയും എസ്.പി.ഡി അധ്യക്ഷയുമായ ബാര്‍ബല്‍ ബാസ് രാജിവച്ചു; പുതിയ മന്ത്രിയായി അലക്സാണ്ടര്‍ ഷൈവ്റ്റ്സര്‍ എത്തുന്നു
e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം