ഒട്ടാവ: ക്യാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെതിരേ ഭീഷണി മുഴക്കി ഖലിസ്ഥാന്‍ ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്ററിസ്. വാന്‍കൂവറിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയാണ് ഭീഷണി.
ഇന്ത്യന്‍ പൗരന്മാരും കനേഡിയന്‍ പൗരന്മാരും കോണ്‍സുലേറ്റിലെത്തരുതെന്നാണ് ഖലിസ്ഥാന്‍ ഭീകരരുടെ മുന്നറിയിപ്പ്. വാന്‍കൂവറിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായ ദിനിഷ് പട്നായിക്കിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള പോസ്റററും ഖലിസ്ഥാനികള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഖലിസ്ഥാനികളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുന്നുവെന്നാണ് സംഘടനയുടെ ആരോപണം.
ക്യാനഡയുമായി നയതന്ത്ര ബന്ധം മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് സിഖ്സ് ഫോര്‍ ജസ്ററിസ് എന്ന സംഘടന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്യാനഡ ആസ്ഥാനമായുള്ള ആളുകളില്‍ നിന്നും ഖലിസ്ഥാനികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായി കഴിഞ്ഞ ദിവസം കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Comments: