മെല്‍ബണ്‍: ഓസ്ട്രേലിയന്‍ കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. 2026 മാര്‍ച്ചില്‍ നിലവില്‍ വന്ന പുതിയ നിയമഭേദഗതി (Migration Amendment Act 2026) പ്രവാസികള്‍ക്കും പ്രത്യേകിച്ച് ഉപരിപഠനം ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാകുന്നു.
മാര്‍ച്ച് 12~ന് പാര്‍ലമെന്റ് പാസാക്കിയ നിയമം 14~ാം തീയതി മുതല്‍ പ്രാബല്യത്തിലായി. ഇതോടെ, കൈവശം സാധുവായ വിസയുണ്ടെങ്കില്‍ പോലും ഏതു നിമിഷവും ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനം തടയാന്‍ ഇമിഗ്രേഷന്‍ മന്ത്രിക്ക് അമിതാധികാരം ലഭിച്ചിരിക്കുകയാണ്.
എന്താണ് 'അറൈവല്‍ കണ്‍ട്രോള്‍ ഡിറ്റര്‍മിനേഷന്‍'?
ആഗോളതലത്തിലുണ്ടാകുന്ന യുദ്ധം, ആഭ്യന്തര കലാപം, സുരക്ഷാ ഭീഷണികള്‍ എന്നിവ കണക്കിലെടുത്ത് വിദേശത്തുള്ള താല്‍ക്കാലിക വിസ ഉടമകളുടെ യാത്ര നിയന്ത്രിക്കാനാണ് ഈ പുതിയ പരിഷ്കാരം. 'അറൈവല്‍ കണ്‍ട്രോള്‍ ഡിറ്റര്‍മിനേഷന്‍' (Arrival Control Determination) എന്ന ഈ പ്രത്യേക അധികാരം ഉപയോഗിച്ച് ആറുമാസം വരെ ഒരു നിശ്ചിത രാജ്യക്കാരെയോ വിസ വിഭാഗത്തെയോ പ്രവേശനത്തില്‍ നിന്ന് തടയാന്‍ സര്‍ക്കാരിന് സാധിക്കും. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ഈ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും നഴ്സുമാര്‍ക്കും നെഞ്ചിടിപ്പ്
ലക്ഷങ്ങള്‍ ഫീസ് അടച്ച് വിസ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ നിയമം ഏറ്റവുമധികം ബാധിക്കുക. വിസ നിലവിലുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ അത് പഠനത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ നിലവില്‍ 'ഹൈ റിസ്ക്' (Level 3) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മലയാളികള്‍ അടക്കമുള്ള അപേക്ഷകരില്‍ ആശങ്ക ശക്തമാണ്.
ശ്രദ്ധിക്കുക: നിലവില്‍ വിസ റദ്ദാക്കപ്പെടില്ലെങ്കിലും, മന്ത്രി ഉത്തരവിറക്കിയാല്‍ നിങ്ങളുടെ വിസ 'ഇന്‍ ഇഫക്ട്' (In Effect) അല്ലാതായി മാറും. സിസ്ററത്തില്‍ വിസ കാണുമെങ്കിലും വിമാനത്താവളത്തില്‍ ചെക്ക്~ഇന്‍ ചെയ്യുമ്പോള്‍ 'Arrival Not OK' എന്ന സന്ദേശം ലഭിക്കുകയും ബോര്‍ഡിംഗ് പാസ് നിഷേധിക്കപ്പെടുകയും ചെയ്യും.
പ്രധാനമായും ബാധിക്കുന്നത് ഇവരെ:
സ്ററുഡന്റ് വിസ (Subclass 500)
വിസിറ്റര്‍ വിസ (Subclass 600)
താല്‍ക്കാലിക ഗ്രാജുവേറ്റ് വിസ (Subclass 485)
താല്‍ക്കാലിക തൊഴില്‍ വിസകള്‍ (Subclass 482)
എന്നാല്‍ ഓസ്ട്രേലിയന്‍ പൗരന്മാര്‍, പി.ആര്‍ ഉടമകള്‍, അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരെ ഈ നിയമം ബാധിക്കില്ല.
യാത്രയ്ക്ക് മുന്‍പ് 'വിവോ' പരിശോധിക്കുക
നിലവില്‍ ആര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ ആഗോള സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഏതു നിമിഷവും നിയന്ത്രണങ്ങള്‍ വരാം. അതിനാല്‍ നാട്ടില്‍ പോയി മടങ്ങുന്നവരും പുതിയതായി പോകുന്നവരും യാത്രയ്ക്ക് തൊട്ടുമുന്‍പ് തങ്ങളുടെ വിസ സ്ററാറ്റസ് VEVO (Visa Entitlement Verification Online) വഴി പരിശോധിച്ച് 'ഇന്‍ ഇഫക്ട്' ആണെന്ന് ഉറപ്പുവരുത്തണം.
2026 ലെ മറ്റ് പ്രധാന മാറ്റങ്ങള്‍
ക്യാഷ് പെയ്മെന്റ് നിര്‍ബന്ധം
ഓസ്ട്രേലിയയിലെ കടകളില്‍ ഡിജിറ്റല്‍ പെയ്മെന്റിനൊപ്പം പണം

Comments: