Today: 12 Aug 2022 GMT   Tell Your Friend
Advertisements
വിദേശ പഠനത്തിനനു പുറപ്പെടുന്നവര്‍ ശ്രദ്ധിക്കുക; കാനഡയില്‍ അടച്ചുപൂട്ടിയത് 3 വ്യാജ കോളെജുകള്‍
Photo #1 - Canada - Education - 20220221canada
മോണ്‍ട്രിയല്‍: വിദേശ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളെ വഞ്ചിക്കാന്‍ കാനഡയില്‍ വിവിധ വ്യാജ കോളെജുകളും യൂണിവേഴ്സിറ്റികളും പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പലതിനും പിന്നില്‍ മലയാളകളാണെന്നും സൂചന. ഇത്തരത്തില്‍ മൂന്ന് കോളെജുകളാണ് സമീപകാലത്ത് അധികൃതര്‍ അടച്ചുപൂട്ടിച്ചത്.

മോണ്‍ട്രിയലില്‍ റൈസിങ് ഫീനിക്സ് ഇന്റര്‍നാഷണല്‍ ഐഎന്‍സി എന്ന സ്ഥാപനത്തിനു കീഴിലുണ്ടായിരുന്ന എം കോളേജ്, ഷേര്‍ബ്രൂക്കിലെ സിഇഡി കോളേജ്, ക്യുബെക്കിലെ ലോംഗ്വെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന സിസിഎസ്ക്യു കോളെജ് എന്നിവയാണ് അടച്ചുപൂട്ടിയത്.

വിദേശ വിദ്യാര്‍ഥികള്‍ കാനഡയില്‍ പഠിക്കാനുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കും മുന്‍പ് അവയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനായി സ്ഥാപനത്തിന്റെ അംഗീകാരം സംബന്ധിച്ച കനേഡിയന്‍ സര്‍ക്കാരിന്റെയോ പ്രവിശ്യാ സര്‍ക്കാരിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. കനേഡിയന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം.

അടച്ചുപൂട്ടിയ കോളേജുകളില്‍ പ്രവേശനം നേടിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ സഹായവാഗ്ദാനവും നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ അടച്ച ഫീസ് തിരിച്ചു കിട്ടാന്‍ അതതു സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും ഹൈക്കമ്മീഷന്‍ നിര്‍ദേശിച്ചു. മറ്റു സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ക്കു ശ്രമിക്കാവുന്നതാണ്.
- dated 20 Feb 2022


Comments:
Keywords: Canada - Education - 20220221canada Canada - Education - 20220221canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us