Today: 12 Aug 2022 GMT   Tell Your Friend
Advertisements
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്ഷാമം: കുടിയേറ്റക്കാര്‍ക്ക് സുവര്‍ണാവസരം
Photo #1 - Europe - Otta Nottathil - 5720226job
മഡ്രിഡ്: യൂറോപ്പിലെ വന്‍ കിട ഹോട്ടലുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം. കോവിഡ് ലോക്ക്ഡൗണിനു ശേഷം ലോകം സാധാരണക്രമത്തിലേക്കു വരുമ്പോഴാണ് സന്ദര്‍ശകരുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ ആവശ്യമായ ജീവനക്കാരില്ലാത്ത അവസ്ഥ ഗുരുതരമാകുന്നത്.

പ്രതിസന്ധി നേരിടാന്‍ വിദേശ റിക്രൂട്ട്മെന്റുകളെ ആശ്രയിക്കുക മാത്രമാണ് തൊഴിലുടമകള്‍ക്കു മുന്നിലുള്ള വഴി. തൊഴില്‍ പരിചയമോ ബയോഡേറ്റയുടെ മൂല്യമോ നോക്കാതെ ജീവനക്കാരെ അപ്പോയിന്റ് ചെയ്യാന്‍ പലരും സന്നദ്ധത അറിയിക്കുന്നു. കിഴക്കന്‍ യൂറോപ്പില്‍ നിന്നും മറ്റും കുറഞ്ഞ ശമ്പളത്തിന് നിയമനം നടത്തുന്ന രീതിക്കും ഇപ്പോള്‍ ആളെ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് വിദേശ റിക്രൂട്ട്മെന്റിനെ കൂടുതലായി ആശ്രയിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് ടൂറിസ്ററ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെയാണ് ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായത്. കോവിഡിനു ശമനം വന്നിട്ടും പല ജീവനക്കാരും പഴയ ജോലിയിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. പകരം, കൂടുതല്‍ ശമ്പളമുള്ള മറ്റു ജോലികള്‍ അന്വേഷിച്ചു പോകുകയാണ് പലരും.

യൂറോപ്പില്‍ ഹോട്ടല്‍ വ്യവസായ മേഖലയില്‍ മുന്‍പന്തിയിലുള്ള ഏക്കര്‍ ഗ്രൂപ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 35,000 തൊഴിലാളികളെയാണ് ആവശ്യമുള്ളത്. ഇന്റര്‍വ്യൂ നടത്തി 24 മണിക്കൂറിനകം അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഫ്രാന്‍സില്‍ യുവാക്കളെയും കുടിയേറ്റക്കാരെയും വെച്ചാണ് കമ്പനി നടത്തിപ്പ് മുന്നോട്ടു പോകുന്നത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇതില്‍ കൂടുതലും.

സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലും ഹോട്ടലില്‍ ജോലിക്കാര്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതോടെ, ഉയര്‍ന്ന ശമ്പളവും താമസ സൗകര്യവും ബോണസും ആരോഗ്യ ഇന്‍ഷുറന്‍സുമടക്കം ജീവനക്കാര്‍ക്കു നല്‍കാന്‍ ഹോട്ടല്‍ കമ്പനികള്‍ തയാറാവുന്നുണ്ട്.ചെറുകിട ഹോട്ടലുകളും തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്.
- dated 05 Jul 2022


Comments:
Keywords: Europe - Otta Nottathil - 5720226job Europe - Otta Nottathil - 5720226job,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820221ukraine
ഒരു കോടി കടന്ന് യുക്രെയ്ന്‍ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12820225dennark
ഡെന്‍മാര്‍ക്കിലെ കുടിയേറ്റക്കാരുടെ പുതിയ തലമുറ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820223greece
വ്യാജ രേഖകളുമായി ഗ്രീസ് വിടാന്‍ ശ്രമിച്ച 22 കുടിയേറ്റക്കാര്‍ പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820223spain
സ്പാനിഷ് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
11820225ukraine
യുക്രെയ്നിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
immigration_ease_portugal_2022
പോര്‍ച്ചുഗല്‍ കുടിയേറ്റം സുഗമമാക്കാന്‍ വിദേശികളുടെ നിയമം പരിഷ്കരിച്ചു ; മലയാളികള്‍ക്ക് പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
work_permit_spain_new_concers_eases_2022
സ്പെയിനില്‍ വര്‍ക്ക് പെര്‍മിറ്റ് ലളിതമാക്കി 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വിദ്യാര്‍ത്ഥി വിസക്കാര്‍ക്കും മലയാളികള്‍ക്കും സുവര്‍ണ്ണാവസരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us