Today: 28 Mar 2020 GMT   Tell Your Friend
Advertisements
ഭൂമി പരന്നതാണെന്നു തെളിയിക്കാന്‍ ശ്രമിച്ച് റോക്കറ്റ് തകര്‍ന്ന് മരണം!
Photo #1 - America - Otta Nottathil - 24220208rocket

കാലിഫോര്‍ണിയ: ഭൂമി പരന്നതാണെന്നു തെളിയിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയ മൈക്ക് ഹ്യൂസ് എന്ന അറുപത്തിനാലുകാരന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു. സ്വന്തമായി വീട്ടില്‍ നിര്‍മിച്ച, നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോക്കറ്റില്‍ പറക്കാന്‍ ശ്രമിക്കവേയാണ് അപകടം. "മാഡ്' (ഭ്രാന്തന്‍) മൈക്ക് ഹ്യൂസെന്നാണ് ഇയാള്‍ യു.എസില്‍ അറിയപ്പെടുന്നത്.

കാലിഫോര്‍ണിയയിലെ ബാര്‍സ്റേറാവിലാണ് അപകടം. ബഹിരാകാശത്തെത്തി പരന്നുകിടക്കുന്ന ഭൂമിയുടെ ചിത്രമെടുത്ത് തന്റെ വിശ്വാസം ശരിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിനിടെയാണ് ഹ്യൂസിന്റെ അന്ത്യം.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യു.എസ്. സയന്‍സ് ചാനലിലെ ഹോംമെയ്ഡ് ആസ്ട്രണോട്ട്സ് എന്ന പരിപാടിക്കുവേണ്ടി ഹ്യൂസിന്റെ റോക്കറ്റ് പരീക്ഷണം ചിത്രീകരിച്ചിരുന്നു. 5,000 അടി ഉയരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ 18,000 ഡോളര്‍ ചെലവഴിച്ചാണ് ഹ്യൂസും സുഹൃത്തുക്കളും റോക്കറ്റ് നിര്‍മിച്ചത്.

മാര്‍ച്ചില്‍ 1870 അടി ഉയരത്തില്‍വരെ ഹ്യൂസ് റോക്കറ്റില്‍ പറന്നിരുന്നു. എന്നാല്‍ റോക്കറ്റ് മരുഭൂമിയില്‍ ഇടിച്ചിറങ്ങി ഹ്യൂസിന് പരിക്കേറ്റിരുന്നു.
- dated 24 Feb 2020


Comments:
Keywords: America - Otta Nottathil - 24220208rocket America - Otta Nottathil - 24220208rocket,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us