Today: 12 Aug 2022 GMT   Tell Your Friend
Advertisements
മാര്‍ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതാദ്ധ്യക്ഷനായി നിയമിച്ചു
Photo #1 - America - Otta Nottathil - mar_joy_alappatt_chicago_bishop
ചിക്കാഗോ:ഭാരതത്തിന് പുറത്ത് പ്രഥമ സീറോ മലബാര്‍ രൂപതയായ അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാര്‍ ജോയ് ആലപ്പാട്ടിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു.

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് 75 വയസായതിനെ തുടര്‍ന്ന് വിരമിച്ച ഒഴിവിലാണ് മാര്‍ ആലപ്പാട്ടിന്റെ നിയമനം. 2014 സെപ്തംബര്‍ 27 മുതല്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്യുകയായിരുന്നു മാര്‍ ആലപ്പാട്ട്. സ്ഥാനാരോഹണ തിയതി പിന്നീട് തീരുമാനിക്കും.

തൃശൂര്‍ പറപ്പുക്കരയില്‍ പരേതരായ ആലപ്പാട്ട് വര്‍ഗീസ് റോസി ദമ്പതികളുടെ മകനായി 1956 സെപ്തംബര്‍ 27നാണ് മാര്‍ ജോയ് ആലപ്പാട്ടിന്റെ ജനനം. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കി 1981 ഡിസംബര്‍ 31ന് തിരുപ്പട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലും ചെന്നെ മിഷനിലും സേവനം ചെയ്ത ഇദ്ദേഹം ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്ററിറ്റിയൂട്ടില്‍നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്ററര്‍ ബിരുദും നേടിയിട്ടുണ്ട്.
1993 ലാണ് അദ്ദേഹം അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയില്‍ നിയുക്തനായത്. വിവിധ മിഷന്‍ കേന്ദ്രങ്ങളുടെ ഡയറക്ടറായും ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ വികാരിയായും സേവനമനുഷ്ഠിച്ചു. അക്കാലത്തുതന്നെ വാഷിംഗ്ണിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ക്ളിനിക്കല്‍ പാസ്റററല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ മികച്ച വിജയം നേടി. 2014 ജൂലൈ 24ന് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ അദ്ദേഹം അതേവര്‍ഷം സെപ്റ്റംബര്‍ 27ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. രൂപതയുടെ സഹായമെത്രാനെന്ന നിലയില്‍ രൂപതയുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോട് ചേര്‍ന്ന് എട്ടു വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മാര്‍ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്.
രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ രാജി സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. 75 വയസ് പൂര്‍ത്തിയായപ്പോള്‍ മാര്‍ അങ്ങാടിയത്ത് കാനന്‍ നിയമം അനുശാസിക്കുന്നവിധം പരിശുദ്ധ പിതാവിന് രാജി സമര്‍പ്പിച്ചിരുന്നു. 2001 മാര്‍ച്ച് 13 നാണ് ചിക്കാഗോ സെന്‍റ് തോമസ് രൂപത രൂപീകൃതമായത്. 2001 ജൂലൈ ഒന്നാം തിയതി മെത്രാന്‍പട്ടം സ്വീകരിച്ച മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ അജപാലന നേതൃത്വത്തില്‍ ഇടവകകളും മിഷന്‍സെന്‍ററുകളും രൂപീകരിക്കപ്പെട്ടു. രൂപതയുടെ കത്തീഡ്രല്‍ ദൈവാലയം, രൂപതാകാര്യലയത്തി നാവശ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചു. തന്‍റെ ഇടയശുശ്രൂഷയുടെ ഫലമായി അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസിസമൂഹത്തിന്‍റെ കൂട്ടായ്മയും രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്‍റെ പിന്‍ഗാമിക്കു രൂപതാഭരണം കൈമാറുന്നതെന്ന്! മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ അറിയിച്ചു.

2001 ജൂലൈ ഒന്നിനാണ് ചിക്കാഗോ കേന്ദ്രീകരിച്ച് സെന്റ് തോമസ് രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപത എന്നതിനപ്പുറം ഭൂവിസ്തൃതിയില്‍ ഏറ്റവും വലുപ്പമുള്ള രൂപത എന്ന ഖ്യാതികൂടിയുണ്ട് ചിക്കാഗോ രൂപതയ്ക്ക്. 50 സംസ്ഥാനങ്ങളുള്ള അമേരിക്കന്‍ ഐക്യനാടുകള്‍ മുഴുവനുമാണ് ചിക്കാഗോ രൂപതയുടെ അധികാര പരിധി.
- dated 03 Jul 2022


Comments:
Keywords: America - Otta Nottathil - mar_joy_alappatt_chicago_bishop America - Otta Nottathil - mar_joy_alappatt_chicago_bishop,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10820225trump
ട്രംപിന്റെ വീട്ടില്‍ എഫ്ബിഐ റെയ്ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
8820221judge
ഇന്ത്യന്‍ വംശജ യുഎസ് ഉന്നത കോടതി ജഡ്ജി Recent or Hot News
തുടര്‍ന്നു വായിക്കുക
5820222yale
മരിച്ചവരെ ജീവിപ്പിക്കുന്ന പരീക്ഷണവുമായി യേല്‍ യൂണിവേഴ്സിറ്റി
തുടര്‍ന്നു വായിക്കുക
4820225pelosi
നാന്‍സിയുടെ തായ്വാന്‍ സന്ദര്‍ശനം ചൈനയെ പ്രകോപിപ്പിക്കുന്നതെന്തുകൊണ്ട്?
തുടര്‍ന്നു വായിക്കുക
4820222fries
ഭക്ഷണത്തിനു ചൂടു പോരെന്നാരോപിച്ച് മക്ഡോണള്‍ഡ്സ് ജീവനക്കാരനെ വെടിവച്ചു
തുടര്‍ന്നു വായിക്കുക
3820225china
പോര്‍വിമാനങ്ങള്‍ വിന്യസിച്ച് ചൈന
അന്ത്യശാസനം അവഗണിച്ച് നാന്‍സി പെലോസി തായ്വാനില്‍
തുടര്‍ന്നു വായിക്കുക
2820222nancy
പെലോസി തായ്വാന്‍ സന്ദര്‍ശിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും: ചൈന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us