Today: 22 Sep 2019 GMT   Tell Your Friend
Advertisements
സീറോ മലബാര്‍ ദേശീയ സംഗമം ; ഘോഷയാത്ര വര്‍ണ്ണ ശബളമായി
Photo #1 - America - Otta Nottathil - syro_malabar_convention_rally
Photo #2 - America - Otta Nottathil - syro_malabar_convention_rally
ഹൂസ്ററണ്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയിലെ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനില്‍ രണ്ടാം ദിവസം ആഗസ്ത് 2 വെള്ളിയാഴ്ച രാവിലെ ഇടവകകള്‍ പങ്കെടുത്തു നടന്ന വര്‍ണ്ണ ശബളവുമായ റാലി ശ്രദ്ധേയമായി. അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളും നാല്പത്തിയഞ്ചോളം മിഷനുകളും തങ്ങളുടെ ഇടവക സമൂഹത്തെ പ്രതിനിധീകരിച്ചു ബാനറുകളുമേന്തി അലങ്കാരങ്ങളോടെയും വാദ്യമേളങ്ങളോടെയും ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജി ആലഞ്ചേരി , ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് , സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ളാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തുടങ്ങി സഭാ പിതാക്കന്മാര്‍ക്കും മറ്റു വൈദികര്‍ക്കും വിശിഷ്ട അതിഥികള്‍ക്കും പിന്നിലായി ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ രൂപതയിലെ നാലയിരത്തില്‍ പരം വിശ്വാസികലും സഭാ വിശ്വാസം പ്രഘോഷിച്ചു ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു.

ഏറ്റവും മനോഹരമായി രീതിയില്‍ ഘോഷയാത്രയില്‍ പങ്കെടുത്ത മൂന്ന് ഇടവകകള്‍ക്കു പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

രൂപതയുടെ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായി റവ. ഫാ. തോമസ് കടുകപ്പള്ളി, അസിസ്ററന്റ് വികാരി ഫാ കെവിന്‍ മുണ്ടക്കല്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രല്‍ ടീം ഘോഷയാത്രയില്‍ വിജയികളായി. ബീനാ വള്ളിക്കളം പ്രോസഷന്‍ ടീം കോ ഓര്‍ഡിനേറ്ററായിരുന്നു.

വികാരി ഫാ ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത ന്യൂ യോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെന്റ് മേരീസ് ഇടവക ടീം രണ്ടാം സ്ഥാനം നേടി. റെജി കുര്യന്‍ , മാത്യു വര്‍ഗീസ് , ഷെറി ജോര്‍ജ്, ലിസി കൊച്ചു പുരക്കല്‍ എന്നിവര്‍ കോര്‍ഡിനേറ്റഴ്സ് ആയി നേതൃത്വം നല്‍കി.

ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശ്ശേരില്‍ നേതൃതീയതില്‍ ഡാളസ്, ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ, ഘോഷയാത്രയില്‍ മൂന്നാം സ്ഥാനം നേടി. ജെയിംസ് (സാലിച്ചന്‍) കൈനിക്കര, മിനി ഷാജി, മന്‍ജിത് കൈനിക്കര, പോള്‍ തോമസ് , എയ്മി എന്നിവര്‍ ടീമിനെ നയിച്ചു.

രാവിലെ ഏഴിന് നടന്ന ഘോഷയാത്ര സെന്റ്. ജോസഫ് നഗര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ആരംഭിചാ ഘോഷയാത്ര കണ്‍വന്‍ഷന്‍ നഗരി ചുറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ തന്നെ സമാപിച്ചു.
- dated 04 Aug 2019


Comments:
Keywords: America - Otta Nottathil - syro_malabar_convention_rally America - Otta Nottathil - syro_malabar_convention_rally,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us