Today: 11 Aug 2022 GMT   Tell Your Friend
Advertisements
കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത് കാനഡ
Photo #1 - Canada - Otta Nottathil - 182202210immigration
ഒട്ടാവ: കാനഡയിലെ പരിഷ്കരിച്ച കുടിയേറ്റ നയമനുസരിച്ച് കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടും. ഇവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളെയാണ് കൂടുതലായി ക്ഷണിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് ശേഷം രാജ്യത്തിന്റെ വളര്‍ച്ച ഉത്തേജിപ്പിക്കാനും ഗുരുതരമായ തൊഴില്‍ ക്ഷാമം പരിഹരിക്കാനുമാണ് പുതിയ നീക്കം. ഇമിഗ്രേഷന്‍ ലെവല്‍ പ്ളാന്‍ 2022~2024 പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.3 ദശലക്ഷം പുതിയ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.

2024ഓടെ മൊത്തം കുടിയേറ്റക്കാര്‍ കനേഡിയന്‍ ജനസംഖ്യയുടെ 1.14% ആകും. 2015 വരെ കാനഡ പ്രതിവര്‍ഷം 250,000 കുടിയേറ്റക്കാരെ സ്വാഗതം ചെയ്തിരുന്നു. 2016ല്‍ അത് പ്രതിവര്‍ഷം 300,000 എന്നാക്കി ലക്ഷ്യം പുതുക്കി. കോവിഡ് മഹാമാരിയ്ക്കുമുമ്പ്, പ്രതിവര്‍ഷം 340,000 കുടിയേറ്റക്കാരെയായിരുന്നു രാജ്യം ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം 2020ല്‍ കുടിയേറ്റം 200,000ല്‍ താഴെയായി.

2021ല്‍, 405,000ലധികം പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വാഗതം ചെയ്തു. കാനഡയുടെ ചരിത്രത്തില്‍ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ വന്ന വര്‍ഷമാണ് അത്. കോവിഡ്~19 കാരണം നിലവില്‍ ഏകദേശം 1.8 ദശലക്ഷം വിസാ ബാക്ക്ലോഗ് ക്ളിയര്‍ ചെയ്യാന്‍ കനേഡിയന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്.
- dated 18 Feb 2022


Comments:
Keywords: Canada - Otta Nottathil - 182202210immigration Canada - Otta Nottathil - 182202210immigration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4820226sweet
വീട്ടിലിരുന്ന മിഠായി രുചിക്കാന്‍ ശമ്പളം ഒരു ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
31720221pope
കാനഡയിലെ കത്തോലിക്കാ സ്കൂളുകള്‍ നടത്തിയത് വംശഹത്യ
സഭയുടെ പാപം ഏറ്റുപറഞ്ഞ് മാര്‍പാപ്പ തുടര്‍ന്നു വായിക്കുക
30720228pope
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മാപ്പു പറഞ്ഞ് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
26720229pope
കനേഡിയന്‍ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
24720227POPE
ക്ഷമാപണവുമായി മാര്‍പാപ്പ കാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
16720222singh
എയര്‍ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതി കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
14720224gandhi
കാനഡയില്‍ വീണ്ടും ഗാന്ധി പ്രതിമ നശിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us