Today: 11 Aug 2022 GMT   Tell Your Friend
Advertisements
ഫുട്ബാള്‍ താരങ്ങള്‍ക്കുള്ള ഹിജാബ് വിലക്കിനെതിരേ ഫ്രഞ്ച് മന്ത്രി
Photo #1 - Europe - Sports - 14220222hijab
പാരീസ്: കളിക്കളത്തിലെ ശിരോവസ്ത്രം നിരോധത്തിനെതിരേ പോരാടുന്ന മുസ്ലിം വനിതാ ഫുട്ബാളര്‍മാര്‍ക്ക് ഫ്രഞ്ച് ലിംഗ സമത്വ മന്ത്രി എലിസബത്ത് മൊറേനൊയുടെ പിന്തുണ. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം കളിക്കാര്‍ പ്രകടമായ മതചിഹ്നങ്ങളുമായി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല.

മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബിന് പുറമേ ജൂതമതക്കാര്‍ ധരിക്കുന്ന കിപ്പയ്ക്കും വിലക്കുണ്ട്. നിയമങ്ങള്‍ക്കെതിരെ ഒരു സംഘടന കോടതിയെ സമീപിച്ചിരുന്നു, നിയമങ്ങള്‍ വിവേചനപരമാണെന്നും തങ്ങളുടെ മതം ആചരിക്കാനുള്ള അവകാശം ലംഘിക്കുകയാണെന്നും അവര്‍ വാദിച്ചു.

അതേസമയം, പെണ്‍കുട്ടികള്‍ക്ക് തലമറച്ച് ഫുട്ബോള്‍ കളിക്കാമെന്നാണ് നിയമം പറയുന്നതെന്ന് മന്ത്രി എലിസബത്ത് മൊറേനോ പറഞ്ഞു. 'ഫുട്ബോള്‍ മൈതാനത്ത് ഹിജാബ് നിരോധിതമായ ഒരു വസ്തുവല്ല. നിയമത്തെ മാനിക്കണമെന്നാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് പറയാനുള്ളത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്നും' അവര്‍ പറഞ്ഞു.

കായിക മത്സരങ്ങളിള്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബില്‍ കഴിഞ്ഞ മാസം ഫ്രഞ്ച് സെനറ്റിനു മുന്നിലെത്തിയിരുന്നു. വലതുപക്ഷ റിപബ്ളിക്കനുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ളി ബില്‍ തള്ളിയിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലെസ് റിപബ്ളിക്കന്‍സ് പ്രതിനിധികളായിരുന്നു സെനറ്റില്‍ ബില്‍ അവതരിപ്പിച്ചത്. കളിക്കളത്തില്‍ നിഷ്പക്ഷത നിര്‍ബന്ധമാണെന്നു പറഞ്ഞായിരുന്നു വിലക്കിനു നീക്കം. ഫ്രഞ്ച് ഭരണകൂടം എതിര്‍ത്തെങ്കിലും 143നെതിരെ 160 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്.

സ്പോര്‍ട്സ് ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും മത്സരങ്ങളിലും പ്രകടമായ മതചിഹ്നങ്ങള്‍ ധരിച്ച് പങ്കെടുക്കുന്നതിനാണ് ബില്ലില്‍ വിലക്കേര്‍പ്പെടുത്തിയത്. തലമറച്ച് കായിക മത്സരങ്ങല്‍ പങ്കെടുക്കുന്നത് അത്ലറ്റുകളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടി. നിയമം ഔദ്യോഗികമായി നടപ്പിലായാല്‍ 2024ലെ പാരിസ് ഒളിംപിക്സിനും അതു ബാധകമാകുമായിരുന്നു.
- dated 14 Feb 2022


Comments:
Keywords: Europe - Sports - 14220222hijab Europe - Sports - 14220222hijab,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21720221carlson
ഒത്ത എതിരാളിയില്ല; ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനില്ലെന്ന് കാള്‍സണ്‍
തുടര്‍ന്നു വായിക്കുക
14620225football
5 സബ്സ്ററിറ്റ്യൂഷന്‍ നിയമം സ്ഥിരമാക്കുന്നു
തുടര്‍ന്നു വായിക്കുക
Nadal_french_open_22_grand_slam
ഫ്രഞ്ച് ഓപ്പണ്‍ നദാല്‍ കരസ്ഥമാക്കി ; 22ാം ഗ്രാന്റ് സ്ളാം കിരീടം
തുടര്‍ന്നു വായിക്കുക
2620227football
യൂറോപ്യന്‍ ഫുട്ബോളില്‍ ഇനി കൂടുമാറ്റക്കാലം
തുടര്‍ന്നു വായിക്കുക
2620226finalissima
ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ വിജയം അര്‍ജന്റീനയ്ക്ക്
ഇറ്റലിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്നു ഗോളിന് | ലയണല്‍ മെസ്സി പ്ളെയര്‍ ഓഫ് ദ മാച്ച് | മാര്‍ട്ടിനസും ഡി മരിയയും ഡൈബാലയും ഗോളടിച്ചു | ചെല്ലിനി വിരമിച്ചു
തുടര്‍ന്നു വായിക്കുക
29520225real
ചാംപ്യന്‍സ് ലീഗ് കിരീടം റയലിന്
ലിവര്‍പൂളിനെ കീഴടക്കിയത് വിനീഷ്യസിന്റെ ഗോളില്‍
തുടര്‍ന്നു വായിക്കുക
9320221league
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ~ റയല്‍ പോരാട്ടം
മാഞ്ചസ്ററര്‍ സിറ്റിയും സ്പോര്‍ട്ടും ഏറ്റുമുട്ടും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us