Today: 22 Nov 2019 GMT   Tell Your Friend
Advertisements
ലാ ലിഗയില്‍ റയല്‍ ഒന്നാമത്
Photo #1 - Europe - Sports - 26920197real

മഡ്രിഡ്: കഴിഞ്ഞ സീസണിലെ കനത്ത തിരിച്ചടികളില്‍നിന്ന് തിരിച്ചുവരവ് മോഹിക്കുന്ന റയല്‍ മാഡ്രിഡ് സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ തങ്ങളുടെ ആറാം മല്‍സരത്തില്‍ ഒസാസുനയെ തോല്‍പ്പിച്ച് അജയ്യമായ കുതിപ്പ് തുടരുന്നു.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ബ്രസീലില്‍നിന്നുള്ള കൗമാര താരങ്ങളായ വിനീസ്യൂസ് ജൂനിയര്‍ (36), റോഡ്രിഗോ (72) എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. ഇതോടെ ആറു കളികളില്‍നിന്ന് 14 പോയിന്റുമായി റയല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അത്ലറ്റിക്കോ മഡ്രിഡ് 13 പോയിന്റുമായി രണ്ടാമതുണ്ട്. നിലവിലെ ചാംപ്യന്‍മാരായ ബാര്‍സിലോന 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

ശനിയാഴ്ച അത്ലറ്റിക്കോ മഡ്രിഡിനെതിരെ മല്‍സരമുള്ളതിനാല്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് പരിശീലകന്‍ സിനദീന്‍ സിദാന്‍ ഒസാസുനയ്ക്കെതിരെ ടീമിനെ കളത്തിലിറക്കിയത്. കഴിഞ്ഞ ദിവസം സെവിയ്യയെ 10ന് തോല്‍പ്പിച്ച ടീമില്‍ എട്ടു മാറ്റങ്ങളാണ് സിദാന്‍ വരുത്തിയത്. ഗാരത് ബെയ്ല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ പുറത്തിരുന്നപ്പോള്‍, നിലനിര്‍ത്തിയത് ടോണി ക്രൂസ്, സെര്‍ജിയോ റാമോസ്, കാസമിറോ എന്നിവരെ മാത്രം. സീസണിലെ ആറു മല്‍സരങ്ങളില്‍ റയലിന്റെ നാലാം ജയമാണിത്. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
- dated 26 Sep 2019


Comments:
Keywords: Europe - Sports - 26920197real Europe - Sports - 26920197real,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us