Today: 11 Aug 2022 GMT   Tell Your Friend
Advertisements
ബോക്സിങ് താരങ്ങളായ ക്ളിച്കോ സഹോദരന്മാര്‍ യുക്രെയ്നു വേണ്ടി യുദ്ധത്തിനിറങ്ങുന്നു
Photo #1 - Europe - Sports - 27220225boxing
കീവ്: ആഗോള ബോക്സിങ് റിങ്ങുകളില്‍ ശ്രദ്ധേയരായിരുന്ന ക്ളിച്കോ സഹോദരന്മാര്‍ യുക്രെയ്നെ സംരക്ഷിക്കാന്‍ റഷ്യക്കെതിരേ യുദ്ധിനിറങ്ങുന്നു. ഇടിക്കൂട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ പതറിയിട്ടില്ലാത്ത വിതാലി ക്ളിച്കോവിനും സഹോദരന്‍ വ്ലദിമിര്‍ ക്ളിച്കോവിനും യുദ്ധത്തിന് ഇറങ്ങാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. കീവ് മേയര്‍ കൂടിയാണ് വിതാലി ക്ളിച്കോവ്.

'എനിക്ക് മറ്റ് മാര്‍ഗമില്ല. യുദ്ധത്തിനിറങ്ങിയേ പറ്റൂ'~ അന്‍പതുകാരനായ വിതാലി ക്ളിച്കോവ് പറയുന്നു. 'എനിക്ക് യുക്രെയ്നില്‍ വിശ്വാസമുണ്ട്. എന്റെ രാജ്യത്തെ വിശ്വാസമുണ്ട്, എന്റെ ജനങ്ങളില്‍ വിശ്വാസമുണ്ട്'~ വിതാലി ക്ളിച്കോവ് വികാരനിര്‍ഭരനായി മാധ്യമങ്ങളോട് പറഞ്ഞു.

യുൈ്രകന്റെ റിസര്‍വ് സേനയുടെ ഭാഗമായിരുന്ന വ്ലദിമിര്‍ ക്ളിച്കോവും യുദ്ധത്തിന് തയാറായി രംഗത്തുണ്ട്. വ്യാഴാഴ്ചയാണ് റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചത്. റഷ്യയുടെ പ്രതീക്ഷക്ക് വിരുദ്ധമായി വലിയ ചെറുത്തുനില്‍പാണ് യുക്രെയ്നിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ദി

മാതൃരാജ്യത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ ആയുധമെടുത്ത് പോരാടുകയാണ് യുക്രെയ്ന്‍ ജനത. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും യുദ്ധത്തില്‍ പങ്കാളികളാകുന്നുണ്ട്. പതിനെണ്ണായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. പെട്രോള്‍ ബോംബ് നിര്‍മിക്കേണ്ടതെങ്ങനെയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
- dated 27 Feb 2022


Comments:
Keywords: Europe - Sports - 27220225boxing Europe - Sports - 27220225boxing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21720221carlson
ഒത്ത എതിരാളിയില്ല; ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനില്ലെന്ന് കാള്‍സണ്‍
തുടര്‍ന്നു വായിക്കുക
14620225football
5 സബ്സ്ററിറ്റ്യൂഷന്‍ നിയമം സ്ഥിരമാക്കുന്നു
തുടര്‍ന്നു വായിക്കുക
Nadal_french_open_22_grand_slam
ഫ്രഞ്ച് ഓപ്പണ്‍ നദാല്‍ കരസ്ഥമാക്കി ; 22ാം ഗ്രാന്റ് സ്ളാം കിരീടം
തുടര്‍ന്നു വായിക്കുക
2620227football
യൂറോപ്യന്‍ ഫുട്ബോളില്‍ ഇനി കൂടുമാറ്റക്കാലം
തുടര്‍ന്നു വായിക്കുക
2620226finalissima
ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ വിജയം അര്‍ജന്റീനയ്ക്ക്
ഇറ്റലിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്നു ഗോളിന് | ലയണല്‍ മെസ്സി പ്ളെയര്‍ ഓഫ് ദ മാച്ച് | മാര്‍ട്ടിനസും ഡി മരിയയും ഡൈബാലയും ഗോളടിച്ചു | ചെല്ലിനി വിരമിച്ചു
തുടര്‍ന്നു വായിക്കുക
29520225real
ചാംപ്യന്‍സ് ലീഗ് കിരീടം റയലിന്
ലിവര്‍പൂളിനെ കീഴടക്കിയത് വിനീഷ്യസിന്റെ ഗോളില്‍
തുടര്‍ന്നു വായിക്കുക
9320221league
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ~ റയല്‍ പോരാട്ടം
മാഞ്ചസ്ററര്‍ സിറ്റിയും സ്പോര്‍ട്ടും ഏറ്റുമുട്ടും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us