
'ദി ലാസ്ററ് ടൈം ഈസ് നൗ' എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച് റിങ്ങില്‍ എത്തിയ ജോണ്‍ സീന 'ഇന്ന് രാത്രി ഞാന്‍ ഡബ്ള്യുഡബ്ള്യുഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്നും 2025 ഡിസംബര്‍ വരെ ഗുസ്തി നടത്താനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും റെസില്‍മാനിയ 41 ആയിരിക്കും എന്റെ അവസാന മത്സരമെന്നും ജോണ്‍ സീന പറഞ്ഞു. ഏറെ വിഷമത്തോടെയാണ് താരം പ്രഖ്യാപനം നടത്തിയത്.
2002ല്‍ റെസ്ളിങ് കരിയര്‍ ആരംഭിച്ച ജോണ് സീന 2005ല്‍ ആദ്യമായി ഡബ്ള്യുഡബ്ള്യുഇ ചാംപ്യനായി. തുടര്‍ന്ന് 13 തവണ ഡബ്ള്യുഡബ്ള്യുഇ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പും രണ്ട് തവണ റോയല്‍ റംബിളും നേടി. 2017ലാണ് അവസാനമായി റെസല്‍മാനിയ ജേതാവായത്.
ഫാസ്ററ് ആന്‍ഡ് ഫ്യൂറിയസ് 9, ബംബിള്‍ ബീ, സൂയിസൈഡ് സ്ക്വാഡ്, 12 റൗണ്ടസ് തുടങ്ങീ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും ജോണ്‍ സീന വേഷമിട്ടിട്ടുണ്ട്. 96~ാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ജോണ്‍ സീന ശ്രദ്ധ നേടിയിരുന്നു.

Comments: