ഉദ്ഘാടന ചടങ്ങ് സ്റേറഡിയത്തിനകത്ത് പകരം സീന്‍ നദിയിലാണ് നടന്നത്.ഉദ്ഘാടന വേളയില്‍ ദക്ഷിണ കൊറിയയുടെ അത്ലറ്റുകള്‍ ഉത്തര കൊറിയയില്‍ നിന്നുള്ളവരാണെന്ന് പരിചയപ്പെടുത്തിയതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ശനിയാഴ്ച മാപ്പ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘം ഫ്രഞ്ച് തലസ്ഥാനമായ സെയ്ന്‍ നദിയിലൂടെ കപ്പല്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഉത്തര കൊറിയയുടെ മുഴുവന്‍ പേരായ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ളിക് ഓഫ് കൊറിയയില്‍ നിന്നാണ് ടീമിനെ പരിചയപ്പെടുത്തിയത്. അതേസമയം, ദക്ഷിണ കൊറിയ ഔദ്യോഗികമായി റിപ്പബ്ളിക് ഓഫ് കൊറിയ എന്നാണ് അറിയപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ അത്ലറ്റുകള്‍ സഞ്ചരിച്ച ബോട്ടിലെ അടയാളം ശരിയായ പേര് കാണിച്ചു.
ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ൈ്രകസ്തവ വികാരം വൃണപ്പെടുത്തുന്ന കലാപ്രകടനത്തിന് വലിയ വിമര്‍ശനമാണ് ആഗോളതലത്തില്‍ ഉണ്ടായത്. വിഖ്യാത ചിത്രശാരനായ ലിയണാഡോ ഡാവിഞ്ചിയുടെ ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ പെയിന്റിംഗിനെ ആസ്പദമാക്കിയുള്ള പാരഡി സ്കിറ്റിലാണ് ൈ്രകസ്തവ മതത്തെ അവഹേളിക്കുന്ന തരത്തില്‍ അവതരിപ്പിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു.
ഫ്രാന്‍സിന്റെ ചരിത്രവും സംസ്ക്കാരവും വിളിച്ചോതുന്ന പരിപാടികളില്‍ ഒരിനമായിരുന്നു സ്കിറ്റ്. 18 പേരടങ്ങിയ സ്കിറ്റില്‍ പെണ്‍വേഷം കെട്ടി അര്‍ദ്ധനഗ്നരായ അഭിനേതാക്കള്‍ ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചേഷ്ടകളാണ് കാണിച്ചത്. അതുപോലെ വെളിപാടു പുസ്തകത്തില്‍ പരാമര്‍ശമുള്ള വിളറിയ കുതിരയെയും പതിപാദിച്ചും അവഹേളനം നടത്തി. വിവാദസ്കിറ്റ് ൈ്രകസ്തവര്‍ക്കെതിരെയുള്ള അധിക്ഷേപാണന്ന് അപലപിച്ചുകൊണ്ട് ഫ്രഞ്ച് ബിഷപ് കോണ്‍ഫ്രന്‍സ് അറിയിച്ചു.
ഇനി ഒളിമ്പിക്സിന്റെ മല്‍സരങ്ങളിലേയ്ക്കു കടന്നാല്‍ പുരുഷ വിഭാഗം ഹോക്കി പൂള്‍ ബിയില്‍ ഇന്‍ഡ്യ ന്യൂസിലാന്റിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അതേസമയം പരീസ് ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണ്ണം ചൈന സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ് ചൈന സ്വര്‍ണ്ണം നേടിയത്.3 മീറ്റര്‍ സ്പ്രിംഗ്ബോര്‍ഡ് ഡൈവിംഗിലും ചൈന സ്വര്‍ണ്ണം നേടി.
400 മീറ്റര്‍ ഫ്രീസ്റൈ്റല്‍ നീന്തല്‍ മല്‍സരത്തില്‍ ലൂക്കാസ് മാര്‍ട്ടന്‍സ് സ്വര്‍ണ്ണം സ്വന്തമാക്കി.
മെഡല്‍നില നോക്കിയാല്‍ ഓസ്ട്രേലിയ മൂന്നു സ്വര്‍ണ്ണം നേടി ഒന്നാമത് എത്തി. ഓസ്. ആകെ 5 മെഡല്‍. ചൈന മൂന്ന്.
ചൈന രണ്ടാമതും.യുഎസ്എ, ഫ്രാന്‍സ്, സൗത്ത് കൊറിയ, ബെല്‍ജിയം, ജപ്പാന്‍, കസാഖിസ്ഥാന്‍, ജര്‍മനി ഹോംകോംഗ് എന്നീ രാജ്യങ്ങള്‍ ഒരോ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്.

Comments: