Today: 19 Aug 2022 GMT   Tell Your Friend
Advertisements
അനുപമസ്നേഹം, ക്രിസ്തീയ ഭക്തിഗാന ആല്‍ബം റിലീസ് ചെയ്തു
Photo #1 - Germany - Arts-Literature - anupamasneham_christian_devotional_album_release
ബര്‍ലിന്‍: 1988(യാഗവീഥി), 1999(സ്വര്‍ഗ്ഗീയാരാമം), 2001(യാഗവീഥി 2), 2003 (പാരിജാതമലര്‍, സ്വര്‍ഗീയാരാമം, രണ്ടാം ഭാഗം) എന്നീ വര്‍ഷങ്ങള്‍ക്കു ശേഷം സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലര്‍ സുഗന്ധവുമായി കുമ്പിള്‍ ക്രിയേഷന്‍സ് വീണ്ടും അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം "അനുപമസ്നേഹം" (സ്വര്‍ഗീയാരാമം, മൂന്നാം ഭാഗം) പുറത്തിറക്കി.

മലയാള സിനിമാ ഗാനങ്ങള്‍ക്ക് ചന്ദനലേപ സുഗന്ധം പുരട്ടിയ രചയിതാവും, സാഹിത്യകാരനും, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സലറുമായ ഡോ. കെ. ജയകുമാറും, ട്യൂബിംഗന്‍ സര്‍വ്വകലാശാലയിലെ ഗുണ്ടര്‍ട്ട് ചെയറുമായ പ്രഫ. ഡോ. സ്കറിയ സക്കറിയയും ചേര്‍ന്ന് "അനുപമസ്നേഹം" ആല്‍ബത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ട്യൂബിംഗനിലെ ഗുണ്ടര്‍ട്ട് ചെയറില്‍ നടന്ന ചടങ്ങില്‍ ഡോ. കെ. ജയകുമാറില്‍ നിന്നും ജര്‍മനിയിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും "മൈനെ വെല്‍റ്റ്' മാസികയുടെ പത്രാധിപരുമായ ജോസ് പുന്നാംപറമ്പില്‍ ആല്‍ബത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.

"എഷ്യന്‍ ആന്‍ഡ് ഓറിയന്റല്‍ സ്ററഡീസി'ന്റെ മേധാവി ഡോ. ഹൈക്കെ ഓബര്‍ലിന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ അഡൈ്വസറി ബേര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, വേള്‍ഡ് മലയാളി ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍, സെക്രട്ടറി മേഴ്സി തടത്തില്‍, യൂറോപ്യന്‍ മലയാളി റൈറ്റേഴ്സ് ഫോറം ചെയര്‍മാന്‍ എഡ്വേര്‍ഡ് നസ്രേത്ത്, രശ്മി ദൈ്വവാരിക ചീഫ് എഡിറ്റര്‍ തോമസ് ചക്യാത്ത്, ദീപിക സ്വിറ്റ്സര്‍ലണ്ട് പ്രതിനിധി ജേക്കബ് മാളിയേക്കല്‍, കേളി ജനറല്‍ സെക്രട്ടറി ജിനു കളങ്ങര, ബേബി കലയംകേരില്‍, വര്‍ഗീസ് കാച്ചപ്പിള്ളി, വിനോദ് ബാലകൃഷ്ണ, സാബു ജേക്കബ് ആറാട്ടുകുളം, ഈനാശു തലക് (ഫ്രാന്‍സ്), "അനുപമസ്നേഹം" സിഡിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറന്മാരായ ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുമ്പിള്‍ ക്രിയേഷന്‍സ് ഡയറക്ടര്‍ ജോസ് കുമ്പിളുവേലില്‍ സ്വാഗതവും ജെന്‍സ് നന്ദിയും പറഞ്ഞു.

ക്രിസ്തീയ ഭക്തിഗാനരചയിതാക്കളില്‍ എന്നും ഒന്നാം നിരയില്‍ നില്‍ക്കുന്ന പ്രശസ്തനായ ഫാ.ജി.ടി ഊന്നുകല്ലിലും, പ്രവാസി മാദ്ധ്യമ ലോകത്തെ പ്രഗല്‍ഭനും പ്രശസ്തനുമായ ജോസ് കുമ്പിളുവേലിയുമാണ് ഇതിലെ ഗാനരചന നിര്‍വഹിച്ചിരിയ്ക്കുന്നത്.

promo vdo :

https://www.youtube.com/watch?v=SwBhA79b3Y

പ്രതിഭാധനരായ ജോജി ജോണ്‍സ്, കെപി എ സി ജോണ്‍സന്‍, സാബു ജോണ്‍, കെ.ജെ.ആന്റണി എന്നിവരെ കൂടാതെ ജര്‍മന്‍ മലയാളിയായ ബ്രൂക്ക്സ് വര്‍ഗീസ് തുടങ്ങിയവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത്.

സിനിമാ ഗാനങ്ങളില്‍ മാത്രമല്ല ശാസ്ത്രീയ സംഗീത മേഖലയില്‍ അതുല്യ പ്രതിഭയായ മധു ബാലകൃഷ്ണന്‍, ദൈവത്തിന്റെ സ്വന്തം കൈയ്യൊപ്പ് ആത്മാവില്‍ ചേര്‍ത്ത് സ്വരധാരയാക്കി ഈരടികള്‍ ധന്യമാക്കുന്ന കെസ്ററര്‍, അനുഗ്രഹീത ഭാവഗായകരായ വില്‍സന്‍ പിറവം, സിസിലി, എലിസബത്ത് രാജു, റോയി ജേക്കബ്, സ്വരമഹിമകൊണ്ട് ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന കുരുന്നു പ്രതിഭയായ ശ്രേയ ജയദീപ് എന്നിവരെ കൂടാതെ നവാഗതരായ രാഹുല്‍, സിറിയക് സാബു തുടങ്ങിയവരാണ് കാവ്യഭംഗിയുള്ള വരികള്‍ കണ്ഠതംബുരുവിലൂടെ ഉരുക്കഴിച്ചിരിയ്ക്കുന്നത്.

പ്രമോ വിഡിയോആത്മാവിനെ തൊട്ടുതലോടുന്ന വരികള്‍ക്ക് സ്വര്‍ഗീയ സംഗീതം നിറഞ്ഞൊഴുകുന്ന ഈണം ഹൃദയത്തെ കുളിരണിയിക്കുന്നതിനൊപ്പം 16 ഗാനങ്ങളുടെ അനന്യ സുന്ദരമായ ആലാപനം ഈ സിഡി ആല്‍ബത്തെ സ്വര്‍ഗീയ വിരുന്നായി മാസ്മര സ്പര്ശമായി ഹൃദയ തന്ത്രികളെ ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. ഹൃദയബന്ധമുള്ള ഗാനങ്ങള്‍, ആത്മാഭിഷേകമുള്ള സംഗീതം, പ്രാര്‍ത്ഥന തുളുമ്പുന്ന ആലാപനം, സമാനതകളില്ലാത്ത ശബ്ദലേഖനം എന്നിവ "അനുപമസ്നേഹം" എന്ന ആല്‍ബത്തെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടതാക്കുന്നു.

രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക്
അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് "അനുപമസ്നേഹം".

"അനുപമസ്നേഹം" സിഡി ആല്‍ബം യൂറോപ്പില്‍ മാര്‍ക്കറ്റ് ചെയ്യുവാനും, വാങ്ങുവാനും താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക.

സിഡി പോസ്ററുവഴിയായും ലഭ്യമാക്കുന്നതാണ്.

ജോസ് കുമ്പിളുവേലില്‍, 0049 2232962366/0049 1774600227, Email:jkumpil@gmail.com, Facebook

https://www.youtube.com/watch?v=SwBhA79b3Y>

- dated 31 May 2016


Comments:
Keywords: Germany - Arts-Literature - anupamasneham_christian_devotional_album_release Germany - Arts-Literature - anupamasneham_christian_devotional_album_release,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us