Today: 18 Jun 2018 GMT   Tell Your Friend
Advertisements
നടിയെ ആക്രമിച്ച കിം കി ഡുക്കിനു ക്ഷണം: ബര്‍ലിനാലെ വിവാദത്തില്‍
Photo #1 - Germany - Cinema - 16220182
ബര്‍ലിന്‍: നടിയെ ആക്രമിച്ചെന്ന ആരോപണം നേരിടുന്ന കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കു ക്ഷണിച്ചത് വിവാദമായി. മീ ടൂ ക്യാംപെയ്ന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും ബര്‍ലിനാലെ സംഘാടകര്‍ ഇങ്ങനെയൊരാളെ ക്ഷണിച്ചത് ശരിയായില്ലെന്നാണ് ആക്ഷേപം.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രശസ്തനായ ചലച്ചിത്രകാരനാണ് കിം കി ഡുക്ക്. 2013ല്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ മോബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം തന്നെ ലൈംഗികമായും ശാരീരികമായും ആക്രമിച്ചെന്ന് കഴിഞ്ഞ വര്‍ഷമാണ് നടി ആരോപണമുന്നയിച്ചത്.

തിരക്കഥയില്‍ ഇല്ലാത്ത ലൈംഗിക രംഗങ്ങളിലും നഗ്ന രംഗങ്ങളിലും നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്നും, നിരന്തരം അടിച്ചെന്നും ആരോപണമുണ്ട്. പിന്നീട് സിനിമയില്‍ നിന്ന് ഒഴിവാക്കുകയും, മറ്റൊരു നടിയെ വച്ച് ചിത്രീകരണം പൂര്‍ത്തിയാക്കുകയുമായിരുന്നുവത്രെ.

ലൈംഗിക പീഡനത്തിനു തെളിവില്ലെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. എന്നാല്‍, ശാരീരിക ആക്രമണം തെളിയിക്കപ്പെട്ടതിനാല്‍ കിമ്മിന് അഞ്ച് മില്യന്‍ വോന്‍ പിഴ ചുമത്തിയിരുന്നു. അഭിനയ പാഠങ്ങളുടെ ഭാഗമായാണ് നടിയെ അടിച്ചതെന്നായിരുന്നു കിമ്മിന്റെ വിശദീകരണം.
- dated 16 Feb 2018


Comments:
Keywords: Germany - Cinema - 16220182 Germany - Cinema - 16220182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us