Today: 18 Jun 2021 GMT   Tell Your Friend
Advertisements
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍
Photo #1 - Germany - Otta Nottathil - 11720204soder

ബര്‍ലിന്‍: അംഗല മെര്‍ക്കലിന്റെ ഭരണ കാലയളവ് അവസാനിക്കുമ്പോള്‍ സി.ഡി.യുവിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ആരാകുമെന്ന ചോദ്യത്തിന് അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബോവര്‍ എന്ന പേര് ഉത്തരമായി ഉയര്‍ന്നു വന്നതും പിന്നീട് മങ്ങിപ്പോയതും ഒരേ വേഗത്തിലായിരുന്നു.

അന്നഗ്രെറ്റിന്റെ വ്യക്തി പ്രഭാവം മങ്ങുകയും അവര്‍ സ്വയം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു രാജി പ്രഖ്യാപിക്കുകയും ചെയ്തതോടെ മെര്‍ക്കലിന്റെ പിന്‍ഗാമിയാകാനുള്ളവരുടെ പേരുകള്‍ നിരനിരയായി ഉയര്‍ന്നു വന്നു. എന്നാല്‍, ഇപ്പോള്‍ അക്കൂട്ടത്തില്‍ ബവേറിയന്‍ പ്രീമിയര്‍ മാര്‍ക്കസ് സോഡറാണ് ഏറ്റവും ശക്തമായ സാന്നിധ്യമായി മുന്നില്‍ നില്‍ക്കുന്നത്.

കൊറോണവൈറസിനെ നേരിടുന്നതില്‍ പ്രദര്‍ശിപ്പിച്ച നേതൃപാടവവും പ്രവര്‍ത്തന മികവുമാണ് രാജ്യത്തന്റെ നേതൃത്വത്തിലേക്കു പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ സോഡറെ മുന്നിലെത്തിച്ചിരിക്കുന്നത്. എന്നാല്‍, ഈ സ്ഥാനത്തേക്ക് അമ്പത്തിമൂന്നുകാരന്‍ ഇനിയും വ്യക്തിപരമായി താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

സി.ഡി.യുവിന്റെ ബവേറിയന്‍ സഹോദര സംഘടനയായ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയന്റെ (സി.എസ്.യു) നേതാവാണ് ഈ ന്യൂറംബര്‍ഗുകാരന്‍. സി.ഡി.യു~സി.എസ്.യു അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 78 ശതമാനം പേരും അഭിപ്രായപ്പെടുന്നത് അദ്ദേഹത്തിന് ചാന്‍സലറാകാനുള്ള യോഗ്യതകള്‍ ഉണ്ടെന്നാണ്. ജര്‍മനിയിലെ ജനങ്ങളില്‍ 64 ശതമാനം പേരുടെ പിന്തുണയും കണക്കാക്കുന്നു.
- dated 11 Jul 2020


Comments:
Keywords: Germany - Otta Nottathil - 11720204soder Germany - Otta Nottathil - 11720204soder,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620211delta
ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
travel_ban_india_to_germany
ഇന്‍ഡ്യാക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
17620211curevac
ക്യുവര്‍വാക് വാക്സിന് 47 ശതമാനം മാത്രം ഫലപ്രാപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
visa_schengen_fewer_20202
ഷെങ്കന്‍ വിസ നല്‍കിയതില്‍ വന്‍ ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
skilled_workers_germany_immigrant_visa
ജര്‍മനിയിലെ സ്കില്‍ഡ് വര്‍ക്കേഴ്സ് ഇമിഗ്രേഷന്‍ ഇന്‍ഡ്യാക്കാര്‍ക്ക് പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
13620211spahn
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണം: സ്പാന്‍
തുടര്‍ന്നു വായിക്കുക
travel_ban_lifted_germany_fromJuly_1
ഇന്‍ഡ്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us