Today: 13 Aug 2022 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം
Photo #1 - Germany - Otta Nottathil - 1720224covid
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ് എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല. നിലവില്‍ എല്ലാ പൗരന്‍മാര്‍ക്കും ആഴ്ചയില്‍ ഒരു ടെസ്ററ് സൗജന്യമായി എടുക്കാമായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ സാധിക്കാത്തവര്‍, ഗര്‍ഭകാലത്തിന്റെ ആദ്യ ൈ്രടമെസ്റററിലുള്ളവര്‍, ഫാമിലി കെയറര്‍മാര്‍, അംഗവൈകല്യമുള്ളവര്‍, അവരുടെ കെയറര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഇനി സൗജന്യ ടെസ്ററ് ലഭിക്കുക.

ഇതുകൂടാതെ, കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങള്‍, അഞ്ച് വയസ് വരെയുള്ള കുട്ടികള്‍, നഴ്സിങ് ഹോമുകളിലുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങളിലുള്ളവര്‍ എന്നിവര്‍ക്കും സൗജന്യമായി ടെസ്ററ് ചെയ്യാം.

ആശുപത്രികളിലെ ഇന്‍പേഷ്യന്റ്, ഔട്ട്പേഷ്യന്റ് വിഭാഗങ്ങളില്‍ ചികിത്സയിലുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും, കോവിഡിന്റെ ക്ളിനിക്കല്‍ ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്കും ഈ സൗകര്യം തുടര്‍ന്നും ലഭ്യമാകും.

കോവിഡ് ബാധിച്ച ശേഷം, ജോലിക്കു പോകും മുന്‍പ് നെഗറ്റീവായെന്നു തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരാണ് സൗജന്യം ലഭിക്കുന്ന മറ്റൊരു വിഭാഗം. ഇത്തരം ആവശ്യങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകളും ഹാജരാക്കണം.
- dated 01 Jul 2022


Comments:
Keywords: Germany - Otta Nottathil - 1720224covid Germany - Otta Nottathil - 1720224covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
antony_thomas_palackal_expired
ആന്റണി തോമസ് പാലയ്ക്കല്‍ ജര്‍മനിയില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
12820226scholz
കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും: ജര്‍മന്‍ ചാന്‍സലര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_summer_fest_2022
കൊളോണ്‍ കേരള സമാജം സമ്മര്‍ഫെസ്ററ് നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
11820221tax
ജര്‍മനിയിലെ വസ്തു നികുതി സംവിധാനത്തില്‍ മാറ്റം
തുടര്‍ന്നു വായിക്കുക
rental_price_hike_germany
വാടക ഏറ്റവും വേഗത്തില്‍ ഉയരുന്ന ജര്‍മ്മന്‍ നഗരങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us