Today: 31 Mar 2020 GMT   Tell Your Friend
Advertisements
രണ്ടു പേരിലധികം പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചു കൂടരുതെന്ന് ജര്‍മനി
Photo #1 - Germany - Otta Nottathil - 23330203rent
ബര്‍ലിന്‍: കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജര്‍മനി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി, പൊതുസ്ഥലങ്ങളില്‍ രണ്ടു പേരിലധികം ഒരുമിച്ചു കൂടാന്‍ പാടില്ലെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിര്‍ദേശിച്ചു. പതിനാറ് സ്റേററ്റുകളുടെ തലവന്‍മാരുമായി നടത്തിയ ടെലിഫോണിക് ചര്‍ച്ചയിലാണ് മെര്‍ക്കല്‍ നിര്‍ദേശങ്ങള്‍ കൈമാറിയത്.

മറ്റുള്ളവരുമായി പൊതുസ്ഥലങ്ങളില്‍ എപ്പോഴും ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിഷ്കര്‍ഷ. അകലം പാലിക്കാന്‍ സാധിക്കാത്ത ഹെയര്‍ ഡ്രസിങ്, മസാജ് സെന്റര്‍, ടാറ്റൂ സ്ററുഡിയോ തുടങ്ങിയവയെല്ലാം പൂട്ടിയിടണമെന്നും നിര്‍ദേശം.

ഇതിനിടെ, കോവിഡ്~19 രോഗബാധ പടരുന്നതു കാരണം ജോലിക്കു പോകാന്‍ സാധിക്കാത്തവര്‍ വീട്ടു വാടക നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ സമാശ്വാസം നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ തയാറാക്കിക്കഴിഞ്ഞു. വാടക കൊടുക്കാത്തതു കൊണ്ടുമാത്രം ആരെയും ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ മുപ്പതു വരെ പുറത്താക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

എന്നാല്‍, ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. വാടക കൊടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുമില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ വാടക നല്‍കണമെന്നു തന്നെയാണ് വ്യംഗ്യം. ഇതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
- dated 23 Mar 2020


Comments:
Keywords: Germany - Otta Nottathil - 23330203rent Germany - Otta Nottathil - 23330203rent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31320209german
ബവേറിയ ലോക്ക്ഡൗണ്‍ നീട്ടി Recent or Hot News
~ കാലാവസ്ഥ ആസ്വദിക്കാന്‍ ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിക്കുന്നു
~ ഒന്നര ലക്ഷം ജര്‍മനിക്കാരെ തിരിച്ചെത്തിച്ചു
~ ചാന്‍സലര്‍ക്ക് മൂന്നാം ടെസ്റ്റും നെഗറ്റീവ്
തുടര്‍ന്നു വായിക്കുക
Cologne_archdiocese_help_for_Italy_Cardinal_wolkei
ഇറ്റലിയ്ക്ക് കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും Recent or Hot News
തുടര്‍ന്നു വായിക്കുക
30320201merkel
കൊറോണകാലത്ത് മെര്‍ക്കലിന്റെ ശക്തമായ തിരിച്ചുവരവ് Recent or Hot News
തുടര്‍ന്നു വായിക്കുക
30320206minister
ജര്‍മന്‍ സ്റ്റേറ്റിലെ ധനമന്ത്രി ആത്മഹത്യ ചെയ്തു Recent or Hot News
~ കാരണം കൊറോണ കാരണമുള്ള പൊതു സാമ്പത്തിക പ്രതിസന്ധി
തുടര്‍ന്നു വായിക്കുക
27320207priority
ചികിത്സാ മുന്‍ഗണന ആര്‍ക്ക്; മാര്‍ഗനിര്‍ദേശങ്ങളുമായി ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27320203italy
ഇറ്റലിയില്‍ രോഗബാധയും മരണസംഖ്യയും വീണ്ടും കൂടി
തുടര്‍ന്നു വായിക്കുക
27320201toiletroll
ടോയ്ലറ്റ് പേപ്പര്‍ കേക്കുകള്‍ക്ക് വന്‍ ഡിമാന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us