Today: 14 Nov 2019 GMT   Tell Your Friend
Advertisements
തീവ്ര വലതുപക്ഷത്തെ ചെറുക്കാന്‍ ജര്‍മനി
Photo #1 - Germany - Otta Nottathil - 311020191merkel
ബര്‍ലിന്‍: രാജ്യത്ത് ശക്തി പ്രാപിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ നിയമപരമായ വഴികള്‍ പരിഗണിക്കുന്നു. മൂന്നാഴ്ച മുമ്പ് നിയോ~നാസി സംഘടന ജൂത ആരാധനാലയത്തില്‍ ആക്രമണം നടത്തിയതു കൂടി കണക്കിലെടുത്താണ് നടപടികള്‍.

മന്ത്രിസഭ അംഗീകരിച്ച പദ്ധതി പ്രകാരം ഇതിനായി രാജ്യത്ത് വിദ്വേഷ പ്രചരണം ഫലപ്രദമായി തടയുന്നതിനുള്ള നിയമ നിര്‍മാണം നടത്തും. ഓണ്‍ലൈനായുള്ള പ്രചാരണം തടയുകയാണ് സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

ഇതു കൂടാതെ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിന് കൂടുതല്‍ കര്‍ക്കശമായ നിയമ ഭേദഗതികള്‍ കൊണ്ടുവരും. ഓണ്‍ലൈനായി നടക്കുന്ന ആയുധക്കച്ചവടം തടയുന്നതും ഇതിന്റെ പരിധിയില്‍ വരും.

ലോകത്തെ തന്നെ ഏറ്റവും ശക്തമായ വിദ്വേഷ പ്രചാരണ വിരുദ്ധ നിയമം ജര്‍മനി 2017ല്‍ പാസാക്കിയതാണ്. ഇതുപ്രകാരം, ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് അമ്പതു മില്യന്‍ യൂറോ വരെ പിഴയിടാന്‍ സാധിക്കും.
- dated 31 Oct 2019


Comments:
Keywords: Germany - Otta Nottathil - 311020191merkel Germany - Otta Nottathil - 311020191merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
141120194is
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120193airbus
രണ്ട് എയര്‍ബസ് വിമാനങ്ങള്‍ ജര്‍മന്‍ വ്യോമസേന നിരാകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
141120192upskirt
'അപ്സ്കര്‍ട്ടിങ്' നിരോധിക്കാന്‍ ജര്‍മനിയില്‍ നിയമ നിര്‍മാണം Recent or Hot News
തുടര്‍ന്നു വായിക്കുക
141120191afd
എഎഫ്ഡി എംപിയെ ജര്‍മന്‍ പാര്‍ലമെന്ററി സമിതിയില്‍ നിന്നു പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
131120198amira
അമീറ മുഹമ്മദ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു
തുടര്‍ന്നു വായിക്കുക
wmc_keralapriavi_celeb_2019
ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിയാഘോഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us