Today: 13 Aug 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ലിംഗ സമത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി
Photo #1 - Germany - Otta Nottathil - 9720201women

ബര്‍ലിന്‍: ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായി ലിംഗ സമത്വം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വിപുലമായ പദ്ധതി തയാറാക്കി. സ്ത്രീകള്‍ക്കെതിരായ വിവേചനം തടയുന്നതിന് വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്ന നടപടികള്‍ ഇനിയും ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി.

വ്യവസായങ്ങളിലും രാഷ്ട്രീയത്തിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കുടുംബ വകുപ്പ് മന്ത്രി ഫ്രാന്‍സിസ്ക ജിഫി വ്യക്തമാക്കി. ജര്‍മനിയുടെ ചരിത്രത്തില്‍ ഈ പദ്ധതി നാഴികക്കല്ലാണെന്നും, എല്ലാ വകുപ്പുകളുടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കുടുംബപരമായ കാരണങ്ങളാല്‍ ജോലി ചെയ്യുന്നതില്‍ വിട്ടു നില്‍ക്കാനോ പാര്‍ട്ട് ടൈം ജോലികള്‍ മാത്രം തെരഞ്ഞെടുക്കാനോ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മാനേജ്മെന്റ് സ്ഥാനങ്ങളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നു. രാജ്യത്തിന്റെ സിവില്‍ സര്‍വീസ് മുതല്‍ രാഷ്ട്രീയ പ്രാതിനിധ്യം വരെ ഇതില്‍ ഉള്‍പ്പെടുന്നു.

2025 ആകുന്നതോടെ സി.ഡി.യുവിന്റെ പ്രാദേശിക നേതൃത്വങ്ങളില്‍ അമ്പതു ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പദ്ധതി പാര്‍ട്ടി അധ്യക്ഷ അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബോവര്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവില്‍ രാജ്യത്തെ 105 വലിയ വ്യവസായ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടിവ് ബോര്‍ഡുകളില്‍ മുപ്പതു ശതമാനം സ്ത്രീ സംവരണം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് 600 കമ്പനികളേക്കു വ്യാപിക്കുമെന്നും ഫ്രാന്‍സിസ്ക അറിയിച്ചു.
- dated 09 Jul 2020


Comments:
Keywords: Germany - Otta Nottathil - 9720201women Germany - Otta Nottathil - 9720201women,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thresiamma_mother_fr_g_vembadumthara_death_news
ഫാ.ജോര്‍ജ് വെമ്പാടന്തറയുടെ മാതാവ് ത്രേസ്യാമ്മ തോമസ് വെമ്പാടന്തറ നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
13820201visa
ജര്‍മനി ഓഗസ്റ്റ് 17 മുതല്‍ നിയന്ത്രിതമായി വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820201scholz
ജര്‍മനിയില്‍ ഒലാഫ് ഷോള്‍സ് എസ്.പി.ഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
11820202hot1
ജര്‍മനിയില്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി Recent or Hot News
കാത്തിരിക്കുന്നത് കൂടുതല്‍ ചൂട്
തുടര്‍ന്നു വായിക്കുക
9820209japan
രണ്ടാം തരംഗത്തെ നേരിടാന്‍ ജര്‍മനി ജാപ്പനീസ് മാതൃക സ്വീകരിക്കണം: വിദഗ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9820205protest
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വീണ്ടും പ്രകടനം
തുടര്‍ന്നു വായിക്കുക
9820206test
ജര്‍മനിയില്‍ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് സുഗമമായ തുടക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us