Today: 18 Mar 2025 GMT   Tell Your Friend
Advertisements
ഒളിമ്പിക്സിനായി പാരീസ് മിഴിതുറന്നു ; ലോകം പാരീസിലേയ്ക്ക് കുടിയേറി
Photo #1 - Germany - Otta Nottathil - paris_olympics__2024_started
പാരീസ്: 33ാം ഒളിംപിക്സിന് ഇന്ന് പാരിസില്‍ തുടക്കമായി. പാരീസിന്റെ മുഖമുദ്രകളിലൊന്നായ സെന്‍ നദിയിലും തീരത്തും വിസ്മയക്കാഴ്ചകളൊരുക്കിയാണ് 2024 ലെ ഒളിംപിക്സ് ഉദ്ഘാടന പരിപാടികള്‍ക്ക് വര്‍ണ്ണോജ്ജ്വലമായി തുടക്കമിട്ടത്. ഒളിംപിക് ദീപശിഖ
യെ നദിക്കു കുറുകെയുള്ള ഒസ്ററര്‍ലിസ് പാലത്തില്‍ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ചയൊരുക്കിയാണ് സെന്‍ നദിയില്‍ സ്വീകരിച്ചത്. 85 ബോട്ടുകളിലാിയിരുന്നു കലാപ്രകടനം. .ഫുട്ബോള്‍ ഇതിഹാസം സിഡാനെ സിദാന്‍ ആണ് ദീപശിഖ കൈമാറിയത്.ഫ്രഞ്ച് ജൂഡോ ഇതിഹാസം ട്രൌി റൈനറും അഃ്ലറ്റ് മറീ ജോസെ പെരക്കും ആണ് ദീപം തെളിയിച്ചത്. സെറീന വില്യംസ്, നദാല്‍ കാള്‍ ളൂയീസ് നദിയ കൊമനേച്ചി എന്നിവരും ദീപശിഖ വഹിച്ചു.

5000 കലാകാരന്മാരാണ് വര്‍ണ്ണവസ്മയമൊരുക്കിയത്. ആദ്യമെത്തിയ ഗ്രീസ് സംഘത്തിന്റെ ബോട്ടായിരുന്നു. തൊട്ടുപിന്നാലെ അഭയാര്‍ഥികളായ കായിക താരങ്ങളുടെ സംഘമെത്തി.നാലു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടനച്ചടങ്ങ് വേദിയ്ക്ക് പുറത്ത് നടക്കുന്നത് ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യവും. ഉദ്ഘാടനച്ചടങ്ങ് അഃിഗംഭീരമായിരുന്നു..

അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനത്തില്‍ പാരീസ് കോരിത്തരിച്ചു.വിവിധ രാജ്യങ്ങളുടെ സംഘങ്ങള്‍ സെന്‍ നദിയിലൂടെ
പ്രവേശിക്കുന്നതിനിടെയായിരുന്നു ലേഡി ഗാഗ പ്രത്യേകം തയാറാക്കിയ സെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സെന്‍ നദിയുടെ തീരത്ത് നര്‍ത്തകര്‍ക്കൊപ്പമായിരുന്നു ലേഡി ഗാഗയുടെ പ്രകടനം. ഫ്രാന്‍സിലെ പ്രശസ്തമായ "ദ് കാന്‍ കാന്‍' കബരെറ്റ് സംഗീതം അവതരിപ്പിച്ച് 80 ഓളം വരുന്ന കലാകാരന്‍മാരും ഒപ്പമെത്തി. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെന്‍ നദിയിലൂടെ എത്തിയത്. പി.വി. സിന്ധുവും ശരത് കമലും ആണ് 78 അംഗ ഇന്‍ഡ്യന്‍ ടീമിനെ നയിച്ചത്.

അതേസമയം ഒളിംപിക്സ് ഉദ്ഘാടനത്തിനിടെ ഫ്രാന്‍സിലെ 10 ചരിത്ര വനിതകള്‍ക്ക് ആദരിച്ചു. ഉദ്ഘാടനച്ചടങ്ങിനിടെ പാരിസില്‍ ശക്തമായ മഴപെയ്തു. മഴയെ അവഗണിച്ച് ആയിരങ്ങളാണ് സെന്‍ നദീതീരത്തു തമ്പടിച്ചത്. ലോകമെമ്പാടുമുള്ള കായികതാരങ്ങളുമായി സീനില്‍ 85 ബോട്ടുകള്‍ നദിയിലെത്തി. ഏകദേശം 45,000 പോലീസുകാരാണ് സ്ഥലത്ത് സുരക്ഷയൊരുക്കിയത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോണും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, അദ്ദേഹത്തിന്റെ ഭാര്യ ബ്രിട്ടാ ഏണസ്ററ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ പ്രതിനിധികള്‍ ചടങ്ങില്‍ അണിനിരന്നു.

ലോകത്തെ ഒന്നിപ്പിക്കുന്ന കായിക മാമാങ്കത്തിനായി ലോകം പാരീസിലേയ്ക്ക് കുടിയേറി. പരമ്പരാഗത മാര്‍ച്ച് പാസ്ററ് രീതി പൊളിച്ചുകൊണ്ടാണ് 90~ലേറെ ബോട്ടുകളിലായി സെന്‍ നദിയിലൂടെ ആറുകിലോമീറ്റര്‍ സഞ്ചരിച്ച് പതിനായിരത്തിലേറെ ഒളിമ്പിക്സ് താരങ്ങള്‍ എത്തിയത്.

ഫ്രഞ്ച് ദേശീയ നിറങ്ങളില്‍ ഒരു വലിയ കരിമരുന്ന് പ്രദര്‍ശനം അവിസ്മരണീയമായി.

പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്കു(എസ്എന്‍സിഎഫ്) നേരെയുണ്ടായ ആക്രമണം ഫ്രാന്‍സിനെ മാത്രമല്ല കായികലോകത്തെയും ഞടുക്കി. കഴിഞ്ഞ രാത്രിയാണ് പാരീസിലെ റെയില്‍ ശൃംഖല തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നത്. ഹൈസ്പീഡ് നെറ്റ്വര്‍ക്കിനെ ലക്ഷ്യം വെച്ച് ആക്രമണം നടന്നതായി റെയില്‍ കമ്പനിയായ എസ്.എന്‍.സി.എഫ് സ്ഥിരീകരിച്ചു. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി. യൂറോ സ്ററാര്‍ ട്രെയിനിന്റെ 50% സര്‍വീസുകളും അടുത്ത തിങ്കളാഴ്ചവരെ റദ്ദുചെയ്തഃായി കമ്പനി അറിയിച്ചു.

ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റേറഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. തകരാരുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയോളം എടുത്തേക്കുമെന്നാണ് സൂചന. ഏതാണ്ട് 8 ലക്ഷം യാത്രക്കാരെ തടസങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
- dated 27 Jul 2024


Comments:
Keywords: Germany - Otta Nottathil - paris_olympics__2024_started Germany - Otta Nottathil - paris_olympics__2024_started,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_immigration_background_staff_shortage_policy_change
കുടിയേറ്റ നിയന്ത്രണം കര്‍ക്കശമായാല്‍ ജര്‍മനിയില്‍ പല മേഖലകളും സ്തംഭിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
us_nuclear_weapons_in_germany
അമേരിക്കയുടെ ആണവ കവചം ജര്‍മനിക്കു നഷ്ടമായാല്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
germany_immigration_foregners_new_government
വിദേശികള്‍ ജര്‍മനിയില്‍ നേരിടുന്ന രാഷ്ട്രീയ സമസ്യകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയുടെ മെഗാ കടം വോട്ടിനിടാമെന്ന് കോടതി ; പുതിയ സഖ്യത്തോട് ഗ്രീന്‍സ് യോജിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയുടെ മെഗാ കടം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് വോട്ടിനിടാം ഫെഡറല്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട വനിതാ ദിനാഘോഷം കെങ്കേമമായി
തുടര്‍ന്നു വായിക്കുക
Joseph_vadakkemuriyil_died_march_12_2025
ജോസഫ് വടക്കേമുറിയില്‍ ജര്‍മനിയില്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us