Today: 30 Jan 2025 GMT   Tell Your Friend
Advertisements
ജര്‍മ്മന്‍ കുടിയേറ്റ നിയമം : പാര്‍ലമെന്റില്‍ ചര്‍ച്ച തുടങ്ങി
Photo #1 - Germany - Otta Nottathil - Germany_Bundestag_debates_stricter_migration_policies
ബര്‍ലിന്‍: ജര്‍മ്മനിയുടെ കുടിയേറ്റ നിയമങ്ങള്‍ പൊളിച്ചെഴുതി കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ ആരംഭിച്ചു. കുടിയേറ്റവും നാടുകടത്തലും കൂടുതല്‍ കര്‍ക്കശമാക്കി മൈഗ്രേഷന്‍ നയം നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷനേതാവും, ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ ചീഫും, ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയുമായ ഫ്രീഡ്രിഷ് മെര്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിഷയത്തിലാണ് ചര്‍ച്ച തുടങ്ങിയത്. കുടിയേറ്റത്തെ അിെമുടി എതിര്‍ക്കുന്ന തീവ്ര കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡി ഇതിനെ പിന്താങ്ങാന്‍ സന്നദ്ധമായി. എന്നാല്‍ ഭരണകക്ഷി ഉള്‍പ്പെടുന്ന എസ്പിഡിയും, ഗ്രീന്‍സും ഇതിനെ എതിര്‍ക്കുകയാണ്. ബുധനാഴ്ച സിഡിയു നേതാവ് മെര്‍സ് ബുണ്ടെസ്ററാഗില്‍ രണ്ട് പ്രമേയങ്ങളും ഒരു കരട് നിയമവും ആണ് അവതരിപ്പിച്ചത്. ഇതിനെ സിഡിയു, എഫ്ഡിപി, എഎഫ്ഡി, ബിഎസ്ഡബ്ള്യു എന്നി പാര്‍ട്ടികള്‍ പിന്താങ്ങിയപ്പോള്‍ എഎഫ്ഡി പാര്‍ട്ടിയുമായി ചങ്ങാത്തവും അകലവും പാലിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ എഎഫ്ഡിയുടെ പിന്തുണ സീകരിയ്ക്കുന്നതില്‍ എസ്പിഡിയും ഗ്രീന്‍സും സിഡിയുവിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ബുണ്ടെസ്ററാഗില്‍ സംവാദം നടത്തി വോട്ടിനിട്ട് പാസാക്കണമെന്നാണ് മെര്‍സിന്റെ പക്ഷം. ഇതിനിടയില്‍ എസ്പിഡിയിലെ ഒരു വിഭാഗം മെര്‍സിന് പരോക്ഷമായി പിന്തണയ്ക്കുമെന്ന അഭ്യൂഹവും ഉണ്ട്.

ആപ്ളിക്കേഷന്‍ രണ്ടെണ്ണമാണ്. ഒന്ന് മൈഗ്രേഷന്‍, രണ്ട് ആഭ്യന്തര സുരക്ഷ. മൈഗ്രേഷന്‍ ആപ്ളിക്കേഷന്‍ "ഒഴിവാക്കാതെ നിയമവിരുദ്ധമായ പ്രവേശനത്തിനുള്ള എല്ലാ ശ്രമങ്ങളും നിരസിക്കാന്‍" ആവശ്യപ്പെടുന്നു.
ഇതിനിടെ വന്‍തോതിലുള്ള അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ആശങ്കകളും ഭയങ്ങളും അന്യമതവിദ്വേഷം ഉണര്‍ത്താനും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനും എഎഫ്ഡി ഉപയോഗിക്കുന്നു എന്ന പരാതിയും ഉയര്‍ന്നു. അതേസമയം വിഷയങ്ങള്‍ ബുണ്ടസ്ടാഗില്‍ പാസായാല്‍ അതിനുള്ള മറുമരുന്നായി എസ്പിഡിയും ഗ്രീന്‍സും അവരുടെ വോട്ടുകള്‍ ഉപയോഗിച്ച് ഫെഡറല്‍ കൗണ്‍സില്‍ ഇത് തടയാന്‍ സാധ്യതയുണ്ട്. അതായത് ബുണ്ടസ് റാറ്റില്‍ അങ്ങനെയെങ്കില്‍ മെര്‍സ് ഇക്കാര്യത്തില്‍ പരാജയപ്പെടുകയും ചെയ്യും. എന്തായാലും ബുധനാഴ്ചയും വെള്ളിയാഴ്ചയും മെര്‍സിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണപ്പോരാട്ടം തന്നെയാണ്.

നിരസിക്കപ്പെട്ട അഭയാര്‍ത്ഥിയുടെ മാരകമായ ആക്രമണത്തെത്തുടര്‍ന്ന് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള പ്രമേയങ്ങള്‍ ആണ് ജര്‍മ്മന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത്.. അവരെ മറികടക്കാന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി യുടെ സഹായം താന്‍ ഒഴിവാക്കില്ലെന്ന് സിഡിയു നേതാവ് ഫ്രെഡറിക് മെര്‍സ് പറയുന്നു.
യാഥാസ്ഥിതിക സിഡിയു/സിഎസ്യു ബ്ളോക്ക് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ അഭയം തേടുന്നവരെ അതിര്‍ത്തിയിലേക്ക് തിരിച്ചുവിടുന്നത് ഉള്‍പ്പെടുന്നു.
അതേസമയം ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ ചാന്‍സലറാകാന്‍ സിഡിയു നേതാവ് ഫ്രെഡറിക് മെര്‍സ്, തീവ്ര വലതുപക്ഷ എഎഫ്ഡിക്കെതിരായ മുന്‍ "ഫയര്‍വാള്‍" തകര്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു.

ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ എസ്പിഡിയും ഗ്രീന്‍സും ഈ നിര്‍ദ്ദേശങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചു, അവര്‍ അഭയാര്‍ത്ഥികള്‍ക്കെതിരായ ജര്‍മ്മന്‍, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞു.
ഏതാനും നിര്‍ദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കരട് മൈഗ്രേഷന്‍ ബില്‍ വെള്ളിയാഴ്ച സമര്‍പ്പിക്കും. ജര്‍മന്‍ കുടിയേറ്റ ചര്‍ച്ച ഭയാനകമെന്ന് ഇടത് പാര്‍ട്ടികള്‍ വിശേഷിപ്പിച്ചു.
- dated 29 Jan 2025


Comments:
Keywords: Germany - Otta Nottathil - Germany_Bundestag_debates_stricter_migration_policies Germany - Otta Nottathil - Germany_Bundestag_debates_stricter_migration_policies,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us