Today: 19 Aug 2022 GMT   Tell Your Friend
Advertisements
വാക്സിന്‍ എടുത്തവര്‍ക്ക് യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു പോകാന്‍ ടെസ്റ്റ് വേണ്ട
Photo #1 - Gulf - Otta Nottathil - 2420224vaccine
അബുദാബി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു പോകുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന നിബന്ധന പിന്‍വലിച്ചു. കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കു മാത്രമാണ് ഇളവ്.

വാക്സിന്‍ എടുക്കാത്തവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്ററ് ഹാജരാക്കണമെന്ന നിബന്ധന തുടരും. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു പിസിആര്‍ ടെസ്ററ് വേണ്ട. വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. 14 ദിവസത്തിനകം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിവരം എയര്‍ സുവിധയില്‍ രേഖപ്പെടുത്തണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കു വിധേയരാക്കും.

ഇന്ത്യയില്‍നിന്ന് 2 ഡോസ് വാക്സീന്‍ എടുത്തവര്‍ക്കു മാത്രമാണു നേരത്തെ ഇളവുണ്ടായിരുന്നത്. ഇതാണിപ്പോള്‍ യുഎഇയില്‍നിന്ന് എടുത്തവര്‍ക്കും ബാധകമാക്കിയിരിക്കുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫെബ്രുവരിയില്‍ തന്നെ പിസിആര്‍ നിബന്ധന ഒഴിവാക്കിയിരുന്നു.
- dated 02 Apr 2022


Comments:
Keywords: Gulf - Otta Nottathil - 2420224vaccine Gulf - Otta Nottathil - 2420224vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us