Today: 12 Aug 2022 GMT   Tell Your Friend
Advertisements
67~ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
Photo #1 - India - Cinema - 67th_national_film_awards_marikkar
ന്യൂഡല്‍ഹി: 2019 ലെ 67~ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരമായ രജതകമലം ധനുഷും മനോജ് വാജ്പേയിയും നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തും, മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതിയും ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സ്വീകരിച്ചു. 51~ാമത് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം നല്‍കി നടന്‍ രജനികാന്തിനെ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം രജനീകാന്തിന് നല്‍കി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരങ്ങള്‍ നല്‍കിയത്.
രജനികാന്തും മരുമകന്‍ ധനുഷും ഒരേ ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങിയത് ഏറെ കൗതുകമുണര്‍ത്തി.

മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം പ്രഭാ വര്‍മയും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലന്‍ സിനിമയുടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി. ജിന്‍ ബാബുവിന്റെ 'ബിരിയാണി' സിനിമയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടെ മേധാവിത്വം വിളിച്ചോതുന്നതായിരുന്നു.
- dated 25 Oct 2021


Comments:
Keywords: India - Cinema - 67th_national_film_awards_marikkar India - Cinema - 67th_national_film_awards_marikkar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us