Today: 21 Dec 2024 GMT   Tell Your Friend
Advertisements
മൊബൈല്‍ ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം
Photo #1 - India - Finance - india_2nd_in_mobilephone_production
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തെ വലിയ രണ്ടാമത്തെ മൊബൈല്‍ ഉത്പാദക രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ വ്യക്തിഗത ചരക്കു കയറ്റുമതിയിലെ അഞ്ചാമത്തെ വലിയ ചരക്കായി മൈാബൈല്‍ ഫോണുകള്‍ മാറിയെന്ന് മാത്രമല്ല, രാജ്യത്ത് വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 97% ഇപ്പോള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ നിര്‍മാണ രംഗത്ത് രാജ്യം 20 ഇരട്ടി വളര്‍ച്ച കൈവരിച്ചതായി ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്രേ്ടാണിക്സ് അസോസിയേറിയന്‍റെ (ഐ.സി.ഇ.എ) എന്ന കണക്കുകളും വ്യക്തമാക്കുന്നു. 2014ല്‍ രാജ്യത്ത് വിറ്റിരുന്ന മൊബൈല്‍ ഫോണുകളില്‍ 78 ശതമാനവും ഇറക്കുമതി ചെയ്തവയായിരുന്നെങ്കില്‍ ഇന്ന് 97 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ഐ.സി.ഇ.എ യുടെ കണക്കുപ്രകാരം 2014~15 കാലത്ത് ഇന്ത്യയിലെ മൊബൈല്‍ ഫോണിന്‍റെ ഉത്പാദന മൂല്യം 18,900 കോടി രൂപയായിരുന്നത് 2024 സാമ്പത്തികവര്‍ഷത്തില്‍ 20 മടങ്ങ് വര്‍ദ്ധിച്ച് 4.10 ലക്ഷം കോടി രൂപയിലെത്തി. മൊത്തം കണക്കെടുത്താല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 245 കോടിയിലധികം മൊബൈല്‍ ഫോണ്‍ സെറ്റുകളാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

2014~15ല്‍ വെറും 1,556 കോടി രൂപയായിരുന്ന ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 2024 സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനത്തോടെ 1,20,000 കോടി രൂപയാകുമെന്നാണ് വ്യവസായത്തിന്‍റെ പ്രതീക്ഷ. ഈ വളര്‍ച്ച മൂലം വ്യക്തിഗത ചരക്ക് എന്ന നിലയില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ കയറ്റുമതിയായി മൊബൈല്‍ ഫോണുകളെ മാറ്റുകയും ചെയ്തിട്ടുണ്ട്. 2014ല്‍ വെറും 2 മൊബൈല്‍ ഫോണ്‍ ഫാക്ടറികളാണ് ഇന്ത്യയിലുണ്ടായിരുന്നത്. തുടര്‍ന്ന് നടപ്പാക്കിയ പി.എല്‍.ഐ പദ്ധതി ഫോക്സ്കോണ്‍, പെഗാട്രോണ്‍, റൈസിംഗ് സ്ററാര്‍, വിസ്ട്രോണ്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള കരാര്‍ നിര്‍മാതാക്കളെ ആകര്‍ഷിക്കുകയും ഇന്ത്യയില്‍ അവരുടെ ഉത്പാദന അടിത്തറ സ്ഥാപിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മറുവശത്ത്, ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ സാംസങിന്‍റെ ഫാക്ടറി നോയിഡയില്‍ നടക്കുന്നുമുണ്ട്.

സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍, ഇന്ത്യയില്‍ നിന്നുള്ള മെബൈല്‍ ഫോണ്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് ആപ്പിളും സാംസംഗും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ യു.കെ, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രിയ, ഇറ്റലി എന്നിവയ്ക്ക് പുറമെ മദ്ധ്യപൂര്‍വ്വേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണ അമേരിക്കന്‍ വിപണികള്‍ എന്നിവിടങ്ങളിലേക്കും വലിയ അളവില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
- dated 11 Mar 2024


Comments:
Keywords: India - Finance - india_2nd_in_mobilephone_production India - Finance - india_2nd_in_mobilephone_production,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
toxic_panda_malware
ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന 'ടോക്സിക് പാണ്ട' തലവേദനയാകുന്നു
തുടര്‍ന്നു വായിക്കുക
hyundai_india_ipo_record
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച് ഹ്യുണ്ടായ് ഐപിഒ
തുടര്‍ന്നു വായിക്കുക
kerala_airline_alhind
കേരളം ആസ്ഥാനമായി പുതിയ എയര്‍ലൈന്‍: വിമാന ടിക്കറ്റ് നിരക്ക് കുറയും
തുടര്‍ന്നു വായിക്കുക
pravasi_money_india
22 ലക്ഷം മലയാളി പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം നാട്ടിലേക്കയച്ചത് 2.16 ലക്ഷം കോടി രൂപ
തുടര്‍ന്നു വായിക്കുക
musk_modi_meet_deffered
മോദിയുമായുള്ള കൂടിക്കാഴ്ച മസ്ക് മാറ്റിവച്ചു
തുടര്‍ന്നു വായിക്കുക
isha_ambani_sell_house_to_Jlo
അംബാനിയുടെ മകള്‍ വീട് വിറ്റത് ജെന്നിഫര്‍ ലോപ്പസിന്
തുടര്‍ന്നു വായിക്കുക
amul_to_export_milk_to_US
ഇന്ത്യയുടെ അമുല്‍ ഇനി അമേരിക്കയിലേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us