Today: 19 Aug 2022 GMT   Tell Your Friend
Advertisements
ഇ.ശ്രീധരന്‍ കൊങ്കണ്‍ റയില്‍വേ ലോകം നമിച്ച എഞ്ചിനിയറിംഗ് വിസ്മയം
Photo #1 - India - Vehicles - e_sreedharan
Photo #2 - India - Vehicles - e_sreedharan
കുറെ നാളുകള്‍ക്ക് ശേഷം ,കഴിഞ്ഞ ഏപ്രിലിലാണ് കൊങ്കണ്‍ വഴി ,ഒരു ബോംബെ യാത്ര നടത്തിയത്.ഓരോ പ്രാവശ്യവും പുഴയില്‍ മുങ്ങിനിവരുമ്പൊഴും ,അത് പുതിയ ജലത്തിലാണ് എന്ന പോലെ ,ഈ വഴിക്കുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ്. അത്രയേറെ വിസ്മയങ്ങള്‍ ഒളിപ്പിച്ച ഒരു അത്ഭുത പ്രദേശമാണ് കൊങ്കണ്‍ തീരവും,അതിലൂടെ കടന്നുപോകുന്ന തീവണ്ടിപ്പാതയും ....

ഭാരതത്തില്‍ ,റയില്‍വേ വിപ്ളവങ്ങള്‍ തുടങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ ബ്രിട്ടീഷുകാര്‍,കൊങ്കണ്‍ തീരത്ത് കൂടിയുള്ള പാതക്ക് ശ്രമിച്ചിരുന്നു. മംഗലാപുരം ,ബോംബെ എന്നീ തുറമുഖ നഗരങ്ങള്‍, കൊങ്കണ്‍ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണിലെ അനന്തമായ വിഭവശേഷി എന്നിവയുടെ പൂര്ണ പ്രയോജനം ലഭിക്കണമെങ്കില്‍,ഇങ്ങിനൊരു പാത കൂടിയേ കഴിയൂ എന്ന് അറിയാമായിരുന്ന ബ്രിട്ടീഷ് ഭരണകൂടം,പക്ഷെ സര്‍വേ ഘട്ടത്തില്‍ തന്നെ പദ്ധതി ഉപേക്ഷിച്ചു....അതീവ ദുര്‍ഗമമായ മലനിരകളും, വന്‍ നദികളും, തീരപ്രദേശങ്ങളും ,പ്രവചനാതീതമായ പ്രകൃതിയും എല്ലാം ഒരു വന്‍ പദ്ധതിക്ക് ഭീഷണിയായി നിന്നു ....മൂന്നാറിലും,ഊട്ടിയിലെ നീലഗിരിയിലുമൊക്കെ തീവണ്ടിയോടിച്ച ,ചെങ്കടലിനെയും മെടിറ്ററെനിയനെയും ബന്ധിപ്പിച്ച് സൂയസ് കനാല്‍ വെട്ടിയ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിനു മുന്‍പില്‍ കൊങ്കണ്‍ തീരം മാത്രം ഒരു വെല്ലുവിളിയായി നിന്നു .....

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെയും സര്‍കാരുകള്‍ ,ഇങ്ങിനൊരു പദ്ധതിക്ക് വലിയ പ്രാധാന്യം കൊടുത്തില്ല.കാരണം മേല്പറഞ്ഞതൊക്കെത്തന്നെ. 1960 കളുടെ അവസാനം ,കളുടെ ആരംഭത്തില്‍ ,കൊങ്കണ്‍ തീരത്ത് കൂടി ചഒ 17 യാഥാര്‍ത്യമായി.അതോടെ മംഗലാപുരവും ബോംബെയും തമ്മില്‍ റോഡ് ഗതാഗതം സാധ്യമായി.പക്ഷെ റയില്‍വേയില്‍ കൈവേക്കാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല. 197779 കാലത്ത് റയില്‍വേ മന്ത്രിയായിരുന്ന മധു ദന്തവതെ ,പദ്ധതി പൊടിതട്ടിയെടുത്തു .അങ്ങിനെ ,മുംബയില്‍ നിന്നും പനവേല്‍ വരയും ,തുടര്‍ന്ന് റോഹ വരയും പാത എത്തി .....അവിടുന്നങ്ങോട്ട് പദ്ധതി വീണ്ടും റെയില്‍ വെ ഭവനിലെ ഫയലുകള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടി. ഇരുപത്തൊന്നാം നൂടാണ്ടിലെക്ക് ഭാരതത്തെ നയിക്കാനുള്ള ദൗത്യം സ്വയം എറ്റെടുത്ത് വന്ന രാജീവ് ഗാന്ധിപോലും ,ഈ പദ്ധതിയിലേക്ക് പിന്നീട് തിരിഞ്ഞ് നോക്കിയില്ല ...

അങ്ങിനെ ,1989 ഡിസംബറില്‍ വി.പി .സിംഗ് പ്രധാനമന്ത്രിയായി ,ഐക്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. റയില്‍വേ മന്ത്രിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് ,ആദ്യമെടുത്ത തീരുമാനം ഈ പദ്ധതി നടപ്പാക്കാനായിരുന്നു. ഭീമമായ മുതല്‍ മുടക്ക്,കാലതാമസം, അതിഭീകരമായ സാങ്കേതിക വെല്ലുവിളികള്‍ ഇതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ഏത് മരുത്വാമലയും കൈയ്യിലെന്താന്‍ കഴിയുന്ന, ഹനുമല്‍ സമാനനായ ഒരു അതികായാന്‍ ,ഈ ചരിത്രനിയോഗം തോളിലേന്താന്‍ കാത്തിരിപ്പുണ്ടായിരുന്നു ....

ഇ .ശ്രീധരന്‍ ....

ഇന്ന് ഭാരതം ,എറ്റവും അത്ഭുതാദരങ്ങളോടെ മാത്രം പറയുന്ന ഒരു പേര്. 1956 ല്‍ കാകിനദ എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനിയരിംഗില്‍ ബിരുദമെടുത്ത് 1962 ല്‍ റെയില്‍വേയില്‍ ഒരു സാധാരണ എഞ്ചിനിയറായി കയറുമ്പോള്‍, ഈ പൊന്നാനിക്കാരനെ കാത്ത് ഒരു മഹാരാജ്യത്തിന്റെ ചില ഭാഗധേയങ്ങള്‍ ഉണ്ടന്ന് ആരും പ്രതീക്ഷിച്ചില്ല.1964 ല്‍ തമിഴ് നാടിനെയും രാമെശ്വരത്തെയും നിലംപരിശാക്കിയ ചുഴലിക്കൊടുങ്കാറ്റില്‍ ,രാമെശ്വരത്തെക്കുള്ള പാമ്പന്‍ പാലം പൂര്‍ണമായി തകര്‍ന്നു ...ഒരു തീവണ്ടിയടക്കം ഒലിച്ച് പോയി ...ആ പാലം ആറുമാസം കൊണ്ട് പൂര്‍വസ്ഥിതിയിലാക്കാനുള്ള ചുമതല ,യുവാവായ ശ്രീധരനില്‍ വന്നു ചേര്‍ന്നു. തകര്‍ന്നെങ്കിലും ,കേടുപറ്റാതെ മുങ്ങിക്കിടന്ന പില്ലറുകള്‍,മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വീണ്ടെടുത്ത് പാലം പുനര്‍നിര്‍മിച്ചത് 45 ദിവസം കൊണ്ട്...മാലോകര്‍ വാപൊളിച്ച് നിന്ന ആ മഹാദൗത്യം ,ഇന്നും രാമേശ്വരത്ത് തലയുയര്‍ത്തി നില്‍ക്കുന്നു ...പിന്നീട് ,കൊല്‍കത്ത മെട്രോ നിര്‍മാണത്തിന്റെയും ചുമതല അദ്ദേഹം കൃത്യസമയത്ത് പൂര്‍ത്തിയാക്കി ....അതുകൊണ്ട് തന്നെ ,അദ്ദേഹത്തെ തന്നെ കൊങ്കണ്‍ പദ്ധതി ഏല്പിക്കാന്‍ ജോര്‍ജ് ഫെര്‍ണാണ്ടാസ്സിനു രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു ....

സാധാരണ രീതിയില്‍ നടപ്പാക്കിയാല്‍ ,അന്‍പത് കൊല്ലം കൊണ്ട് പോലും പൂര്‍തിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി ,റയില്‍വേ മന്ത്രാലയത്തില്‍ നിന്ന് മാറി കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ രൂപീകരിച്ചു.ബോണ്ടുകളും ,കടപ്പത്രങ്ങളുമിറക്കി വന്‍ തോതില്‍ ധനസമാഹരണം ആരംഭിച്ചു .736 കിലൊമീറ്റര്‍ നീളമുള്ള പദ്ധതിയുടെ നിര്‍മാണം 1990 ആരംഭിച്ചു ...എട്ട് വര്‍ഷമായിരുന്നു കാലാവധി ...

ഏത് പദ്ധതി വന്നാലും ,പരിസ്ഥിതി വാദവും ,കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടര്‍ ഇവിടയുമുണ്ടായിരുന്നു.ഗോവയിലും കര്‍ണാടകയിലും ,ബസ് ലോബിയുടെ സ്പോണ്‍സര്‍ഷിപ്പോടെ കത്തോലിക്ക സഭയായിരുന്നു പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ചത് ...കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട ശ്രീധരന്‍ ,അതെല്ലാം മുളയിലെ നുള്ളി. മുന്‍കൂറായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ട് സ്ഥലമെറ്റെടുക്കല്‍ വേഗത്തിലാക്കി.....

1500 ലധികം പാലങ്ങള്‍ ,നൂറോളം വന്‍ തുരങ്കങ്ങള്‍ , മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വന്‍ വയടക്ടുകള്‍ ...അങ്ങിനെ ,മൂന്ന് ഷിഫ്റ്റുകലിലായി പണി തകര്‍ത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു...എഞ്ചിനിയര്‍മാരും ,തൊഴിലാളികളും,കൂലിപ്പണിക്കാരുമെല്ലാം ലേബര്‍ ക്യാമ്പുകളില്‍ താമസിച്ച് ,താത്കാലിക ക്യാന്ടീനുകളില്‍ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു ....മലയിടിചിലുകളും ,മഴയുമൊന്നും അവിടെ വിഷയമായില്ല ....

ഈ പാതയിലെ പത്ത് തുരങ്കങ്ങള്‍ ,അതുവരെ ഇന്ത്യയില്‍ നിര്‍മിച്ച എറ്റവും വലിയതിനേക്കാള്‍ വലുതാണ് എല്ലാ തുരങ്കങ്ങളും കൂടി ചേര്‍ത്ത് വെച്ചാല്‍ 80 കിലോമീടരിലധികമുണ്ടാകും ,രത്നഗിരിക്കപ്പുറമുള്ള പനവേല്‍ വയടക്ടിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാള്‍ ഉയരമുണ്ട് ...ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ ,ചെറുകപ്പലുകള്‍ക്ക് വരെ കടന്നുപോകാം ...എറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയത് ,മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിര്‍മാണമാണ്.തുറക്കുന്തോറും ഇടിഞ്ഞ് വീണുകൊണ്ടിരുന്ന തുരങ്കങ്ങളില്‍ അനേകം ജീവിതങ്ങള്‍ പൊലിഞ്ഞു.പ്രത്യേകിച്ച് ,ഗോവയിലെ പെര്‍ണം തുരങ്കത്തില്‍.അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും ,ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവില്‍ ,തുറക്കുന്നതിനോടൊപ്പം ,കോണ്ക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തില്‍ ഒരു ഒരു കോണ്ക്രീറ്റ് പാറ ഉണ്ടാക്കി ,അത് തുരന്നെടുത്തു തുരങ്കമാക്കി.ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയത് കൊങ്കണ്‍ പദ്ധതിയിലാണ് ....

ഈ വന്‍ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി വെള്ളമിറക്കിയ ,റയില്‍വേ മന്ത്രി ജാഫര്‍ ശരീഫിന്റെ ഒരു കളിയും ശ്രീധരന്‍ അനുവദിച്ചില്ല.ശ്രീധരനെ കൊങ്കണ്‍ റെയില്‍വേയില്‍ നിന്ന് മാറ്റാന്‍ ,ജാഫര്‍ ഷരീഫ് ശ്രമിച്ചപ്പോള്‍ , പോര്ടര്‍മാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍ വരെ ജോലി നിര്‍ത്തിവെച്ചു .അവസാനം ,ഷെരീഫിനെ നീക്കം ചെയ്യുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ ,പ്രധാനമന്ത്രി നരസിംഹ റാവുവിന് ....

എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ,1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു. ഇരുപതാം നൂടാണ്ടില്‍ ഏഷ്യയില്‍ നടന്ന നടന്ന എറ്റവും വലിയ റയില്‍വേ പദ്ധതി .....ലോകത്തിലെ തന്നെ എറ്റവും ദുഷ്കരമായ ഭൂപ്രക്രുതിയിലൂടെ ,നമ്മുടെ നാട്ടില്‍ യാഥാര്‍ഥ്യമാകുന്നത് ,ലോകം അന്തം വിട്ട് നോക്കി നിന്നു ....കൃത്യസമയത്ത് പണിതീര്‍ത്ത ദല്‍ഹി മെട്രോക്ക് ശേഷം ,മലയാളിയുടെ യാത്രാസംസ്കാരത്തെ പുനര്‍നിര്‍വചിക്കാന്‍ ,80 ന്റെ യുവത്വത്തോടെ ശ്രീധരന്‍ സാര്‍ നമ്മുടെയിടയില്‍ ഊര്ജസ്വലതയോടെ ഓടിനടക്കുന്നു ....

ഇപ്പോഴും ,ഓരോ കൊങ്കണ്‍ യാത്രയിലും,തുരങ്കങ്ങളിലെ അവസാനിക്കാത്ത ഇരുളുകളിലൂടെ പായുമ്പോള്‍ ,വയടക്ടുകളുടെ മുകളിലൂടെ മേഘമാലകളെ തലോടി പോകുമ്പോള്‍.... അറിയാതെ തല കുനിച്ച് പോകുന്നു .... ദേവഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കര്‍മ്മയോഗിയുടെ മുന്‍പില്‍ ...മനുഷ്യപ്രയത്നത്തിനു മുന്‍പില്‍ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാര്‍ഡ്യങ്ങള്‍ക്ക് മുന്‍പില്‍ ...
- dated 09 Sep 2015


Comments:
Keywords: India - Vehicles - e_sreedharan India - Vehicles - e_sreedharan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us