Today: 19 Aug 2022 GMT   Tell Your Friend
Advertisements
ലങ്കന്‍ പ്രധാനമന്ത്രിയും ഐഎംഎഫ് മേധാവിയും ചര്‍ച്ച നടത്തി
Photo #1 - Other Countries - Otta Nottathil - 9620223lanka
കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മേധാവി ക്രിസ്ററലീന ജോര്‍ജിയേവയും കൂടിക്കാഴ്ച നടത്തി. രാജ്യം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം.

ഇതിനായുള്ള കരാറിന് അന്തിമരൂപം നല്‍കാന്‍ കഴിയുന്നത്ര വേഗത്തില്‍ ഐ.എം.എഫ് സംഘത്തെ അയക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് 600 കോടി യു.എസ് ഡോളറിന്റെ വായ്പയാണ് ഐ.എം.എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്തിന് മുന്നോട്ട് പോകാന്‍ തുക സഹായകമാകും.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയുമായി എപ്രില്‍ 18നാണ് ശ്രീലങ്ക ചര്‍ച്ചകളാരംഭിച്ചത്. സംഘടനയില്‍ നിന്നും വായ്പ ലഭിക്കാന്‍ രാജ്യങ്ങള്‍ ചില നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. അത്തരത്തിലൊന്നായ വിദേശവായ്പകള്‍ പുന:സംഘടിപ്പിക്കുകയെന്ന ആവശ്യത്തില്‍ ശ്രീലങ്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ മൊത്തം വിദേശ കടം 5100 കോടി ഡോളറാണ്. വിദേശവായ്പ തിരിച്ചടവ് ഏപ്രില്‍ 12 മുതല്‍ ശ്രീലങ്ക നിര്‍ത്തിയിരിക്കുകയാണ്.
- dated 09 Jun 2022


Comments:
Keywords: Other Countries - Otta Nottathil - 9620223lanka Other Countries - Otta Nottathil - 9620223lanka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us