Today: 11 Aug 2022 GMT   Tell Your Friend
Advertisements
ഇന്‍ഡ്യ ഒരു സംസ്കാരമാണ് ;സ്മാരകശിലകളല്ല
Photo #1 - U.K. - Arts-Literature - article_karoor_soman_april11
ഇന്‍ഡ്യയുടെ ആത്മാവില്‍ തീക്ഷ്ണ പ്രഭാവവുമായി സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കും സാഹോദര്യങ്ങളിലേക്കും വിളിച്ചുണര്‍ത്തുന്നത് മന്ദഹാസം പൊഴിച്ചു നില്ക്കുന്ന സാംസ്കാരമാണ്. ആ സംസ്കാരപാരമ്പര്യത്തനിമയിലാണ് ഓരോ ഇന്‍ഡ്യാക്കാരനും ലോകമെമ്പാടും സഹോദരീ സഹോദന്മാരെപ്പോലെ ജീവിക്കുന്നത്. ആധുനിക കാലത്തിന്റെ രാജ്യാന്തര വേദികളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇന്‍ഡ്യ ഇന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെവരെ അടിച്ചമര്‍ത്തുന്ന ദയനീയ കാഴ്ച സ്വാതന്ത്ര്യനിഷേധത്തിന് സമരാവേശം വര്‍ദ്ധിപ്പിക്കുന്നു. ഇന്‍ഡ്യയില്‍ ജനാധിപത്യമുണ്ടെങ്കിലും സാധാരണക്കാരനും പാവപ്പെട്ടവരും ഇന്നും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവരാണ്. ആരാണ് ഇതിനുത്തരവാദി? ആര്‍ദ്രമായ ഹൃദയത്തോട് ജീവിക്കുന്ന എഴുത്തുകാരനും ധൈര്യശാലിയായ രാജ്യസ്നേഹിയും ഇത് അസഹ്യമായ ദുഃഖഭാരമാണ് നല്കുന്നത്. ഈ സാഹചര്യത്തില്‍ അധികാരത്തിന്റെ ഭൂതബാധയേറ്റ് കഴിയുന്ന അധികാര~ മത ഭ്രാന്തന്മാര്‍ക്കെതിരെ അവര്‍ പ്രതികരിക്കും. അയ്യായിരത്തി അഞ്ഞൂറിലേറെ പഴക്കമുള്ള ഒരു സനാധന ധര്‍മ്മത്തെ, ഒരു സംസ്കാരത്തെ ഹിന്ദുമതമാക്കിയവരില്‍ എത്രപേര്‍ക്ക് ഋഗ്വേദം, സാമവേദം, യജുര്‍വേദം, അഥര്‍വേദം തുടങ്ങിയ വേദങ്ങളെപ്പറ്റി ബോധ്യമുണ്ട്? വേദങ്ങള്‍, ഇതിഹാസങ്ങള്‍, ധര്‍മ്മശാസ്ത്രജ്ഞര്‍, കല്പസൂത്രങ്ങള്‍ പഠിച്ചവര്‍ക്ക് അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുള്ളവരുടെ ഹൃദയത്തെ വ്രണപ്പെടുത്താന്‍ കഴിയില്ല. പല ഭരണാധിപന്മാരും സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ഭരണത്തെ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. അവിടെ മതം ഈ കൂട്ടരുടെ ഒരുല്‍പന്നമാണ്. അതിനെ കച്ചവടം ചെയ്ത് വോട്ടാക്കിമാറ്റുന്നു. ഇതിലൂടെ ഹിംസയ്ക്ക് സാമൂഹ്യമായ ഒരു സാധൂകരണം ലഭിക്കുന്നു. അതും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുമ്പോള്‍ രക്തച്ചൊരിച്ചിലും, കലഹങ്ങളും, അരാജകത്വവും നമ്മെ തുറിച്ചുനോക്കുന്നു. ഇത് സമൂഹത്തില്‍ പ്രത്യേകിച്ചും യൗവനക്കാരില്‍ തീവ്രമായ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
~ഒരു ജനതയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു രാജ്യത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ല. മനുഷ്യന്റെയുള്ളില്‍ ഭയയും ഭീതിയും നിരാശയും കോപവും നിലനില്ക്കുമ്പോള്‍ ആ ആന്തരിക പോരാട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതിഷേധമായി പല രൂപത്തിലും പലരും പ്രത്യക്ഷപ്പെടും.
ആശയപരമായ വിയോജിപ്പിലും വിമര്‍ശനത്തിലും ഇവര്‍ക്ക് പ്രതീക്ഷ നല്കുന്നവരാണ് സമര്‍ത്ഥരായ ഭരണാധിപന്മാര്‍. മതത്തിന്റെ പേരില്‍ വന്ന ഇവര്‍ സ്വന്തം കര്‍ത്തവ്യത്തില്‍നിന്ന് പേടിച്ചരണ്ട് ഓടി രക്ഷപ്പെടുക മാത്രമല്ല എതിര്‍ക്കുന്നവരെ ആക്രമിക്കുക, അഭിപ്രായം എഴുതുന്നവരെ കൊലകത്തിക്കും വിധേയമാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇങ്ങനെയെങ്കില്‍ ഈ കൂട്ടര്‍ ആദ്യം കൊല്ലേണ്ടത് ഇതിഹാസ കൃതിയായ രാമായണത്തിന്റെ സൃഷ്ടികര്‍ത്താവും വാല്‍മീകി മഹര്‍ഷിയെ അല്ലേ? വാല്‍മീകിയും വ്യാസനും കാളിദാസനും, രവീന്ദ്രനാഥടാഗോറും, കബിറുമൊക്കെ ഭാരതത്തിന്റെ സംസ്കാര ശില്പികളാണ്. അവരൊന്നും ഒരു മതത്തിന്റെ ശില്പികളായിരുന്നില്ല. വാല്‍മീകീ മഹര്‍ഷി ജീവിച്ചിരുന്ന കാലത്ത് ഏറ്റവും ക്രൂരതകാട്ടിയത് ഒരു ഇണക്കിളിയെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനു നേരയാണ്. അതിലൂടെ അദ്ദേഹം എഴുതിയ കവിത "മാനിഷാദ' പിടഞ്ഞു വീഴുന്ന ഒരു പക്ഷിയുടെ വേദന വരച്ചു കാട്ടുകയായിരുന്നില്ല. മറിച്ച് കവിയുടെ ദുഃഖം രേഖപ്പെടുത്തുകയാണ് ചെയ്തത്. ഇങ്ങനെ ചരിത്രതാളുകളില്‍ ഉപകാരിയും ഉപദ്രവകാരികളുമായ ധാരാളം കലാപകാരികള്‍ ജന്മമെടുത്തിട്ടുണ്ട്. ഈ പ്രതിഷേധ സമരങ്ങള്‍ നേരിടുന്നത് ഭരണ~പ്രതിപക്ഷ സ്ഥാനത്ത് മാത്രമല്ല സാഹിത്യരംഗത്തുണ്ട്. ഒരു സാഹിത്യസൃഷ്ടിയില്‍ എത്രമാത്രം തേജസ് ഒളിഞ്ഞിരിപ്പുണ്ടെങ്കിലും അവരെ ആക്രമിക്കാന്‍ വരുന്നവരാണ് വിമര്‍ശകര്‍. ഒരു സൗന്ദര്യബോധത്തിന്റെ തീക്ഷ്ണപ്രഭാവവുമായി ഉരസ്സുമ്പോള്‍ എഴുത്തുകാര്‍ ആരും തന്നെ സാഹിത്യസൃഷ്ടി നിറുത്തിവെക്കാറില്ല. അവരെ അധിഷേപിക്കാറുമില്ല. എന്തുകൊണ്ടെന്നാല്‍ ആസ്വാദനം പോലെ തന്നെ വിമര്‍ശനവും ഏറ്റുവാങ്ങാന്‍ സൃഷ്ടികര്‍ത്താവ് ബാധ്യസ്ഥനാണ്. വാത്മീകി മഹര്‍ഷി സൃഷ്ടികര്‍ത്താവും മാത്രമായിരുന്നില്ല. അസ്വാദകനും വിമര്‍ശകനുമായിരുന്നു. സൃഷ്ടിയില്ലെങ്കില്‍ അസ്വാദനവും വിമര്‍ശനവുമില്ല. എന്നതുപോലെ ജനമില്ലെങ്കില്‍ ഭരണവുമില്ല. ഒരു വ്യവസ്ഥിതിയില്‍ ജനങ്ങളോട് പ്രതിജ്ഞ ചെയ്ത്, അധികാരത്തില്‍ വരുന്നവര്‍ സ്വന്തം അധികാരത്തില്‍ അഹംകാരികളായി അഭിമാനം കൊള്ളാതെ സ്വന്തം ജനത്തെ പിളര്‍ത്തി മാറ്റാതെ യാതൊരു ചാഞ്ചല്യവുമില്ലാതെ ദീര്‍ഘവീക്ഷണമുള്ള ഭരണാധിപന്മാരായി വാഴുകയാണു വേണ്ടത്. ഇതിന് എന്തുകൊണ്ട് കഴിയുന്നില്ല. അതിന്റെ പ്രധാന കാരണം അവര്‍ വിഭാവനം ചെയ്യുന്ന ജ്ഞാനം, ഭക്തി, കര്‍മ്മം എന്നീ സദ്മാര്‍ഗ്ഗങ്ങള്‍ അവരില്‍നിന്നു അകന്നിരിക്കുന്നു. അതിലുപരി ഹിന്ദുമതത്തിന് മുന്‍പുണ്ടായിരുന്ന ജാതി വ്യവസ്ഥ ജനാധിപത്യ വ്യവസ്ഥയാക്കാനുള്ള ശ്രമത്തിലാണ്. പഴയ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇതര മതവിശ്വാസികളിലേക്കും കടന്നു വരുന്നു. നൂറ്റാണ്ടുകളായി ഇന്‍ഡ്യ പഠിപ്പിച്ച ചരിത്രബോധമാണ് ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്ന ഭാരതീയ സംസ്കാരം. ആ സംസ്കാരത്തിലൂടെ കടല്‍കടന്നുവന്ന മതങ്ങളാണ് ക്രിസ്തുമതവും ഇസ്ളാംമതവും. ബിസിയുടെ അവസാനത്തില്‍ കേരളത്തിലെത്തിയ ക്രിസ്തീയ മതം യഹൂദമത സംസ്കാരത്തിന്റെ തുടര്‍ച്ചയായി യേശുക്രിസ്തുവിലൂടെ പുനര്‍ജനിച്ചതാണ്. ഇസ്ളാംമതം ഇന്‍ഡ്യയിലെത്തുന്നത് ഏ.ഡി. അറുന്നൂറിന് ശേഷമാണ്. ഈ രണ്ടു മതങ്ങളും യഹൂദമതവുമായി ബന്ധപ്പെട്ടതാണ്. യേശുക്രിസ്തുവും മുഹമ്മദ് നബിയും ലോകത്തിന് കൊടുത്ത സന്ദേശമാണ് സമാധാനം. എല്ലാ മതങ്ങളും ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നത്. മതവര്‍ഗ്ഗീയതയുള്ളവര്‍ അധികാരികളായാല്‍ ജനത്തിന്റേത് അപമാനമായി മാറുന്നു. അതുമൂലം മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകള്‍, വംശീയവൈരാഗ്യങ്ങള്‍ ഉടലെടുക്കുകവഴി മനുഷ്യജീവിതത്തിന് സംരക്ഷണവും സുരക്ഷിതത്വവും നഷ്ടപ്പെടുന്നു. സ്നേഹം ഭീകരതതയെക്കാള്‍ ശക്തമെന്ന കാര്യം ഈ കൂട്ടര്‍ മറക്കുന്നു. എവിടെ സ്നേഹമുണ്ടോ ആദരവുണ്ടോ അവിടെയാണ് സമാധാനമുള്ളത്. ഈ സത്യം ഹൃദയത്തില്‍ ചേര്‍ത്തുവെച്ചു ജീവിക്കുന്ന വ്യക്തികളും, കുടുംബങ്ങളും, രാജ്യങ്ങളും നമ്മുടെ മുന്നില്‍ ധാരാളമുണ്ട്. അടക്കം ചെയ്തു വെച്ചിരുന്ന ജാതിമതചിന്തകള്‍ നിശ്ശബ്ദവും ഏകാന്തവുമായി നമ്മെ സമീപിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്‍ഡ്യക്കാര്‍ സഞ്ചരിക്കുന്നത്. മരിച്ച പ്രണയങ്ങളെയും അന്ധമായ വിശ്വാസകലഹങ്ങളെയും വീണ്ടും ആരിലാണ് ആത്മസംതൃപ്തി ഉണര്‍ത്തുന്നത്.
സമൂഹം ഇരുണ്ട ഒരു മുറിയില്‍ നിശ്ശബ്ദമായി വീര്‍പ്പുമുട്ടുമ്പോഴാണ് പ്രതീക്ഷകളുടെ കിരണങ്ങളുമായി സാംസ്കാരിക രംഗത്തുള്ളവരെത്തുന്നത്. ഒരു സംസ്കാരം പണിതുയര്‍ത്തുന്നതില്‍ എഴുത്തുകാര്‍ക്ക് വലിയൊരു പങ്കുണ്ട്. അവരുടെ ശബ്ദത്തിനായി ജനങ്ങള്‍ കാതോര്‍ക്കുന്നു. അവരിലെ ജ്ഞാനോദയ മൂല്യങ്ങളായ സ്നേഹവും പ്രണയവും സാഹോദര്യവും മനുഷ്യനെ പുതിയൊരു ലോകത്തിലേയ്ക്കു വഴി നടത്തുന്നു. ഇന്നു പല എഴുത്തുകാര്‍ക്കും മുന്‍പുണ്ടായിരുന്നവരെപ്പോലെ ഉള്‍ക്കാഴ്ചകളോടെ, സ്വാതന്ത്ര്യത്തെ, സമത്വത്തെ, സാഹോദര്യത്തെ കശാപ്പു ചെയ്യുന്നവരെ വിചാരണയ്ക്ക് വിധേയമാക്കാന്‍ അക്ഷരത്തിലൂടെ ശ്രമിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചുരുക്കം എഴുത്തുകാര്‍ അടിയുറച്ച ജീവിതദര്‍ശനത്തോടു കടന്നു വരുന്നു. ഒരു എഴുത്തുകാരന്‍ ആര്‍ജ്ജിച്ചിരിക്കേണ്ട കാല്‍പ്പനികവും നിഗൂഢവും കൃത്യവുമായ യാഥാര്‍ത്ഥ്യങ്ങളാണ് തന്റെ അന്തരാത്മാവില്‍ വിറകായി, പുകയായി ആളി കത്തുന്ന അക്ഷരങ്ങളാക്കുന്നത്. ഈ കൂട്ടര്‍ വിപ്ളവകാരികളായി മാറിയെന്നുമിരിക്കും. ജീവിത നിലനില്പിനും അതിജീവനത്തിനുംവേണ്ടി സമരം ചെയ്യുന്നവര്‍ക്കൊപ്പം കേരളത്തില്‍ എഴുത്തുകാരുണ്ടായിരുന്നു. അവര്‍ക്കൊരിക്കലും അധികാരത്തിന്റെ അപ്പകഷണം കടിച്ചുകൊണ്ട് ഒരു ഫ്യൂഡല്‍, മത~ വര്‍ഗ്ഗീയ സംസ്കാരത്തിന്റെ പ്രതിനിധികളായിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിലരൊക്കെ ധരിച്ചിരിക്കുന്നത് സാഹിത്യം പദവിക്കും അവാര്‍ഡിനും പ്രശസ്തിയ്ക്കും സമ്പത്തിനുംവേണ്ടിയുള്ളതാണ്. ഇവരുടെ ശ്രദ്ധ സ്വന്തമായുള്ള സൗന്ദര്യസങ്കല്പങ്ങളിലാണ്. മുന്‍കാലങ്ങളില്‍ രാജസദസ്സിലായിരുന്നെങ്കില്‍ ഇന്നത് അധികാരത്തിന്റെ മട്ടുപ്പാവില്‍ എന്നു മാത്രം. അക്ഷരമെന്നും ഒരു സംസ്കാരത്തിന് നല്കുന്ന എണ്ണയും തിരിയുമുള്ള വിളക്കാണ്. അത് ഇരുളിനെ അകറ്റുക തന്നെ ചെയ്യും. അവര്‍ക്ക്മേല്‍ ആധിപത്യമുറപ്പിക്കാന്‍ ഒരു സാമ്പ്രാജ്യത്തിനും സാധ്യമല്ല. കാരണം അവര്‍ തന്നെ ഒരു സംസ്കാര~സാമ്പ്രാജ്യത്തിന്റെ ശില്പികളാണ്. ഏത് രാജ്യക്കാരനായാലും മതവിശ്വാസിയായാലും ഐക്യവും സ്നേഹവും സമാധാനവുമാണവശ്യം അല്ലാതെ ഇന്‍ഡ്യയുടെ തെരുവീഥികളില്‍ അഴിഞ്ഞാടുന്ന മതസ്പര്‍ധ അക്രമം, അധികാരത്തിന്റെ ഗര്‍വ്വല്ല. എനിക്കു ഇപ്പോഴുള്ള സംശയം ഇന്‍ഡ്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ളിക്കല്ലേ? അതോ ഇന്‍ഡ്യയുടെ സംസ്കാരം ഏതെങ്കിലും നിഗൂഢ പദ്ധതികള്‍ എഴുതി ചേര്‍ത്ത് കുഴിമാടത്തിനു മുന്നിലെ ദുരന്തസൗന്ദര്യ സംസ്കാരശിലകളായി മാറിയോ?
- dated 11 Apr 2016


Comments:
Keywords: U.K. - Arts-Literature - article_karoor_soman_april11 U.K. - Arts-Literature - article_karoor_soman_april11,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us