Advertisements
|
ലണ്ടന്‍ ഭരണത്തിന്റെ അരങ്ങ് അപ്രത്യക്ഷമായി
കാരൂര്‍ സോമന്
ലണ്ടന്‍ മേയര്‍ തെരെഞ്ഞെടുപ്പില്‍ ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേയര്‍ അരങ്ങില്‍ ആടി തളര്‍ന്നു വീണു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ക്രിസ്ത്യന്‍ രാജ്യത്ത് ഒരു മുസ്ളീം ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഭരണത്തിലിരുന്ന പാര്‍ട്ടിയുടെ ഭരണ പരാജയമാണ് ഇത് വെളിവാക്കുന്നത്. ഒപ്പം, സാമൂഹിക~സാംസ്കാരിക ~ ശാസ്ത്ര~സാഹിത്യ രംഗത്ത് സുപ്രധാനമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ബ്രിട്ടന് മത~മൗലികവാദികളോ, മതവര്‍ഗ്ഗീയ വാദികളോ അല്ലെന്നുള്ളതിന് തെളിവു കൂടിയാണിത്. 45കാരനായ സാദിഖ് ഖാന് ലണ്ടന്‍ യൂണിവേഴ്സിറ്റഇയില്നിന്നാണ് നിയമത്തില്‍ ബിരുദമെടുത്തത്. മുന്‍ മന്ത്രിയും എ.പിയുമാണ്. ഭാര്യ നാദിയാ ഖാന്, രണ്ട് പെണ്മക്കള്. 1960കളിലാണ് സാദിഖ് ഖാന്റെ കുടുംബം പാകിസ്ഥാനില്‍നിന്ന് കുടിയേറിയത്. പിതാവ് ബസ്സ് ൈ്രഡവര്‍, അമ്മ തയ്യല്‍ തൊഴിലാളി. ആദ്യകാലങ്ങളില്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് മക്കള്‍ വിദ്യാഭ്യാസം നേടിയത്. അവരെ തളര്‍ത്തിയില്ല വളര്‍ത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന കവാടം തുറക്കാനുണ്ടായ കാരണം ബ്രിട്ടനിലെ വര്‍ണ്ണവിവേചനം തന്നെയാണ്. ഒരു മനുഷ്യാവകാശ അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം പൊരുതുകയുണ്ടായി. ജാതി~മത~വര്‍ണ്ണ നിറങ്ങള്‍ക്ക് ഒരു മുന്‍ഗണനയും നല്‍കിയില്ല. കറുത്തവനും വെളുത്തവനും എല്ലാവരും എന്റെ കൂടെപ്പിറപ്പുകളെന്ന് 2005ല്‍ എം.പിയായി മത്സരിച്ച് ജയിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. അതിനാല്‍ 2005 ലെ ലേബര്‍ പാര്‍ട്ടിയുടെ പ്രചാരണ ചുമതലയും ലഭിച്ചു. ഈ തെരെഞ്ഞെടുപ്പിലും പറഞ്ഞത് ""ഭയം നമ്മെ ഒരിക്കലും സുരക്ഷിതരാക്കില്ല അത് നമ്മെ ദുര്‍ബലരാക്കും.'' ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു കുളിര്മയുള്ള കാറ്റു തന്നെയാണ്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സാദിഖ് ഖാന് ലഭിച്ചത് 13,10,143 വോട്ടുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗോള്‍ഡ്സ്മിത്തിന് ലഭിച്ചത് 9,94,614 വോട്ടുകളുമാണ്. 8.6 മില്യന്‍ ജനങ്ങള്‍ പാര്‍ക്കുന്ന ലണ്ടനില്‍ ഏകദേശം ഒരു മില്യന്‍ മുസ്ളീംങ്ങളാണുള്ളത്. ഇത് ഏഷ്യാക്കാര്‍ക്ക് ഒരഭിമാനമാണെങ്കിലും ഇതില്‍ ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നത് പാകിസ്ഥാനാണ്. ലണ്ടന്‍ മേയറുടെ കാര്യം പറയുമ്പോള്‍ ലണ്ടനില്‍ ആദ്യമായി ഒരു മലയാളി അഭിഭാഷക ഷാഹുല്‍ ഹമീദ് 2014~15ല്‍ ലണ്ടനിലെ 32 ബോറോകളിലൊന്നായ ക്രോയിസോണ് ബോറോയില്നിന്ന് മേയറായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സാദിഖ് ഖാന്റെ വാക്കുകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഇന്‍ഡ്യ~പാകിസ്ഥാന് മുതലായ ഏഷ്യന്‍ രാജ്യങ്ങളിലും ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. നമ്മുടെ രാഷ്ട്രീയത്തില്‍ അധികാരം നമ്മെ ഭയപ്പെടുത്തുന്നു. അതിനാല്‍ നമ്മള് ദുര്‍ബലരായി ജീവിക്കുന്നു. അറിവില്ലാത്ത മനുഷ്യര്‍ വിശ്വസിക്കും നമ്മുടെ ഈ ദുര്‍ബലതയാണ് രാജകീയ പ്രൗഢിയുടെ തിരുമുറ്റത്ത് രാജകീയ പ്രതാപത്തോടുകൂടി നമ്മുടെ ഭരണാധിപന്മാര് സമ്പത്ത് ധാരാളമായി വാരിക്കൂട്ടുന്നത്. വികസിത രാജ്യങ്ങളില്‍ ജാതിയും മതവും വംശവും രാഷ്ട്രീയവും ആരെയും പ്രലോഭിതരാക്കുന്നില്ല. അതിനാല്‍ തന്നെ ജനങ്ങളുടെ പണം അവര്‍ ചൂഷണം ചെയ്യുന്നില്ല. ഇന്നും ഇന്‍ഡ്യയിലെ ജനങ്ങള്‍ ചൂഷണത്തിന്റെയും അടിമത്വത്തിന്റെയും ഭാരം പേറി ജീവിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ നമ്മുടെ മത വര്‍ഗ്ഗീയ പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പില്‍ ഇറങ്ങുന്ന വര്‍ഗ്ഗീയ തുറുപ്പ് ചീട്ടുകളാണ്. അതിനൊപ്പം ദരിദ്രര്‍ക്ക് മദ്യവും പണവും ലഭിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവര്‍ അത് വിതരണം ചെയ്ത് വീണ്ടും അധികാരത്തില്‍ വരാന്‍ ഹെലികോപ്ടറുകളിലും മറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലൊരു വര്‍ഗ്ഗീയ കാര്‍ഡ് ഗോള്‍ഡ് സ്മിത്ത് ഇറക്കിയത് സാദിഖ് ഖാന് ഒരു തീവ്രവാദി സ്വഭാവക്കാരന്‍ എന്നു തന്നെയാണ്. സാധാരണ മനുഷ്യര്‍ മാത്രവുമല്ല പാകിസ്ഥാനികൂടിയാണ്. മതവര്‍ഗ്ഗീയതയുടെ ശില്പികളാണവര്. ആ ശില്പത്തില് ഒന്നാണ് അവരുടെ ഭീകരര്‍ ~ ചാവേറുകള്‍ ~ പാവങ്ങളുടെ ഉന്നമനത്തിനായി സൗദി അറേബ്യപോലുള്ള മതമൗലികവാദികളായ രാജ്യങ്ങളില്‍നിന്ന് ധാരാളം സമ്പത്തുണ്ടാക്കി ആ തുക ചാവേറുകളായി ബോംബുകളായി ലോകമെമ്പാടും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍, ഇവിടുത്തെ മതവര്‍ഗ്ഗീയ കാറ്റ് ആവേശത്തിന്റെ അഗ്നിജ്വാലയായി എങ്ങും ആഞ്ഞടിച്ചില്ല. അതിന്റെ പ്രധാനകാരണം ഇവിടുത്തെ ജനങ്ങള്‍ ജാതിമതങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നില്ല. അവര്‍ അജ്ഞരല്ല, യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയാന്‍ അറിവുള്ളവരാണ്. വിദ്യാഭ്യാസം, സംസ്കാരം, സാഹിത്യം, ശാസ്ത്രം, വികസനം, ഗവേഷണം പ്രകൃതി തുടങ്ങിയ എല്ലാം സാമൂഹ്യരംഗത്തും ആരോഗ്യകരമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്. ഇത്തരക്കാര്‍ക്ക് ആരുടെയും ഉപകരണങ്ങളാകാന്‍ സാധിക്കുന്നില്ല. ഇതെല്ലാം അവരുടെ അറിവിന്റെ പ്രതിഫലനങ്ങളാണ്. ചരിത്രത്താളുകളില്പോലും ഇവരുടെ അറിവിന്റെ ആഴവും അഴകും കാണാന്‍ കഴിയും. എന്തുകൊണ്ടാണ് നമ്മള് വായനയില്‍ അല്പത്തമുള്ളരും ഇവര്‍ അറിവില്‍ അഗ്രഗണ്യന്മാരുമാകുന്നത്? ഇവരുടെ കൂടെപ്പിറപ്പുകാര് പുസ്തകങ്ങള്‍ സംഗീതം, നാടകങ്ങള്‍ മുതലായവയാണ്. ഇന്‍ഡ്യയിലേതുപോലെ മതഭ്രാന്തന്മാരും സിനിമ കമ്പമുള്ളവരുമല്ല. ഇന്‍ഡ്യയിലെ എല്ലാ ജനങ്ങള്‍ക്കും പഠിക്കാനും വായിക്കാനുമുള്ള അവസരമുണ്ടായാല്‍ ഒരിക്കല്‍പോലും തെരെഞ്ഞെടുപ്പ് വേളകളില്‍ ഇവര്‍ മറിഞ്ഞുവീഴുന്ന കീടങ്ങളോ സ്തുതിപാടകരോ ആകില്ല. ഇന്‍ഡ്യയിലെ പാവങ്ങള്‍ക്ക് പട്ടികജാതി~ പട്ടികവര്‍ഗവിഭാഗത്തിന് എന്തെങ്കിലും ഉന്നതന്മാര്ക്ക് ഒപ്പമോ സമ്പന്നര്ക്കൊപ്പമോ ചെന്നെത്തുവാന്‍ കഴിയുമോ? പാവങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാതെ എന്ത് പുരോഗതിയെപ്പറ്റിയാണ് അധികാരത്തിലിരിക്കുന്നവര്‍ പ്രസംഗിക്കുന്നത്? ഇവിടുത്തെ മന്ത്രിമാര്‍ക്കോ, എം.പിമാര്ക്കൊപ്പമിരിക്കാനുള്ള എന്തെങ്കിലും യോഗ്യത നമ്മുടെ മന്ത്രിമാര്‍ക്കോ എം.പിമാര്‍ക്കോ ഉണ്ടോ? എത്രയോ കുറ്റവാളികളാണ് ഇന്‍ഡ്യയുടെ അധികാരഗോപുരങ്ങളിലിരുന്ന് സത്യവും നീതിയും കശാപ്പു ചെയ്യുന്നത്. ഇവിടെ മേയറായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തി മനുഷ്യാവകാശ സംരക്ഷനാണ്. ഇവിടെ വംശീയതയും വിവേചനവുമുണ്ട്. അതെല്ലാം നിയമം സംരക്ഷിക്കപ്പെടുന്നുമുണ്ട് എന്ന് കരുതി കുറ്റങ്ങള്‍ ഇവരുടെ സാംസ്കാരിക ശൂന്യത,കുടുംബ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചതെന്ന് അര്‍ത്ഥമില്ല. ആത്മീയ രംഗത്തും ഇവര്‍ ആത്മസുഖം അനുഭവിക്കുന്നവരല്ല. എത്രമാത്രം അഹന്തയും അഹങ്കാരവും അഹംഭാവവുമാണ് നമ്മുടെ പ്യുണ് മുതല്‍ പ്രധാനമന്ത്രിവരെയുള്ളത്. അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വന്നാല്‍ അവര്‍ യജമാനന്മാരെപ്പോലെയാണ്. അവരാല്‍ ഗുണമുള്ള കുറെ മാധ്യമങ്ങളും അവരെ വാഴ്ത്തിപ്പാടാനുണ്ട്. ഇവിടുത്തെ മുമ്പിരുന്ന മേയര്‍ ബോറിസ് ജോണ്സണ് നിത്യവും സൈക്കിളിലാണ് ഓഫീസില്‍ വരുന്നത്. ഒരു മന്ത്രിയുടെ അതെ പദവിയാണത്. നമ്മുടെ ഒരു മന്ത്രിയെ എടുക്കൂ. എത്ര രക്ഷകരാണ് അവര്‍ക്കുള്ളത്. റോഡിലൂടെ ചീറിപാഞ്ഞുപോകുന്നതും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും നാം കാണുന്നില്ല. ഇവിടുത്തെ അധികാരികളില്‍ കാണുന്ന വിനിയവും സ്നേഹവും നമ്മുടെ അധികാരികളിലുണ്ടോ? നമ്മുടെ ഏതെങ്കിലും അധികാരത്തിലിരിക്കുന്ന ഒരു എം.പി. ഒരു ക്യൂവില്‍ നില്ക്കുന്നതും നമ്മള് കണ്ടിട്ടുണ്ടോ? അത് ലണ്ടനില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതുപോലെ ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ അവര്‍ വീടുകളിലുമെത്തും അവരുടെ പിറകെ പോകേണ്ടതില്ല. വീട്ടിലിരുന്ന് ഇന്റര്‍നെറ്റുവഴി പൗരന്റെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും കഴിയും. നമ്മുടേതുപോലെ ഓഫീസില്‍പോയി കൈക്കൂലി കൊടുക്കേണ്ടതില്ല. എനിക്ക് നേരിട്ടുള്ള ഒരനുഭവം ഇവിടുത്തേ ഇപ്പോഴത്തേ എംപിയും മുന്‍മന്ത്രിയുമായ സ്ററീഫന്‍ റ്റിംസ് എന്റെ ഒരു ലൈബ്രറിയുടെ പരാതിയില്‍ എന്റെ വീട്ടില്‍ വന്ന് അതിന് പരിഹാരം കണ്ടു. യാതൊരു പരിവാരങ്ങളുമില്ലാതെ ഒരു വിലകുറഞ്ഞ കാറില്‍ മടങ്ങി പോയത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നവനാണ് ജനസേവകന്. നമുക്ക് നല്ല ജനസേവകരുണ്ടായിരുന്നെങ്കില് ഇന്‍ഡ്യയിലെ പാവപ്പെട്ട ജനങ്ങളെ പട്ടിണിയുടെയും ദുരിതത്തിന്റെയും കൊടുങ്കാറ്റിലേക്കും വലിച്ചെറിയപ്പെടുകയില്ല. ജാതിമതരാഷ്ട്രീയ വിത്തുകള്‍ പാകി അവര്‍ ഫലങ്ങള്‍ ഭക്ഷിക്കില്ലായിരുന്നു.
ഇപ്പോള്‍ വിജയിച്ച സാദിഖ് ഖാന് ധാരാളം വാഗ്ദാനങ്ങള്‍ ഇവിടുത്തെ നഗരവാസികള്‍ക്ക് കൊടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ആരോഗ്യമുള്ള ഒരു ലണ്ടന്‍, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ശുദ്ധവായു ലഭിക്കുക, യാത്രാ ചെലവുകള്‍ കുറയ്ക്കുക, ഭവന പരിഷ്കരണ പദ്ധതി നടപ്പിലാക്കുക. ഭീകരതയ്ക്കെതിരെ പോരാടുക അങ്ങനെ തുടരുന്നു. ഇങ്ങനെ ധാരാളം വിശുദ്ധ കുമ്പസാരം നടത്തി അധികാരത്തിലെത്തിക്കുറിക്കുമ്പോള് മാത്രമെ ലണ്ടന്‍ നിവാസികളുടെ വികാരവിചാരണക്ക്വിധേയമാകുകയുള്ളൂ. തുടക്കം മുതലേ ഇദ്ദേഹത്തിന് മാധ്യമങ്ങളില്‍നിന്ന് ശ്രദ്ധേയമായ ഒരു പരിഗണന ലഭിച്ചിട്ടുണ്ട്. ആ പരിഗണനയുടെ മറവില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ അതറിയില്ല. തെരെഞ്ഞെടുപ്പ് വേളകളില്‍ ഓരോരോ വീടുകളില്‍ കയറിയിറങ്ങുന്നവരും ഓരോ സ്റേറഷനുകളിലും ലണ്ടന്റെ മുക്കിലും മൂലയിലും സ്തുതിപാഠകരാല്‍ സ്തുതിഗീതങ്ങള്‍, ലഘുലേഖകളിലൂടെയും മറ്റും വിതരണം ചെയ്യുന്നതിലും നല്ലൊരു തുക ചിലവാക്കിയിട്ടുണ്ട്. ഇത്രമാത്രം സാമ്പത്തിക സഹായം എവിടുന്നുണ്ടായി അതും ഒരു ചോദ്യചിഹ്നമായി നിലനില്ക്കുന്നു. ബ്രിട്ടനിലെ ഏതൊരു തെരെഞ്ഞെടുപ്പും സമാധാനപ്രായമാണ്. പലര്‍ക്കും തെരെഞ്ഞെടുപ്പ് വോട്ട് രേഖപ്പെടുത്താനുള്ള പേപ്പര്‍ വീട്ടില്‍ വരുമ്പോഴാണറിയുന്നത്. ഇന്‍ഡ്യയിലേതുപോലെ മൈതാന പ്രസംഗമോ, ചുവരെഴുത്തോ, പൊതു നിരത്തുകളില്‍ പ്രചരണങ്ങളോ അന്തരീക്ഷമലിനീകരണങ്ങളോ ഇല്ല. ഇന്‍ഡ്യയുടെ ഇന്നത്തെ കൊള്ളയും കൊലപാതകവും വോട്ടുകച്ചവടവും മാറ്റി പുതിയൊരു വ്യവസ്ഥയിലേക്കും വന്നാല്‍ ഇവിടുത്തെ ജനാധിപത്യവും തെരഞ്ഞെടുപ്പും പോലെ സത്യസന്ധവും സുതാര്യമാക്കാനും കഴിയും. പാകിസ്ഥാനിയാണെങ്കിലും മതത്തെക്കാള്‍ നല്ലൊരു മനസ്സുള്ള വ്യക്തിയായിട്ടാണ് ഞാന്‍ കാണുന്നത് അവിടെ മത വര്‍ഗ്ഗീയതയുടെ ദുര്‍ഗന്ധം പരക്കാതെ മനസ്സ് മാനുഷികമായിത്തീരട്ടെ. |
|
- dated 13 May 2016
|
|
Comments:
Keywords: U.K. - Arts-Literature - london_election_ U.K. - Arts-Literature - london_election_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|