Today: 29 Nov 2020 GMT   Tell Your Friend
Advertisements
വനിതാ പ്രസിഡന്റുമായി കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്റേറാക്ക് ഓണ്‍ ട്രെന്റിന് നവ നേതൃത്വം
Photo #1 - U.K. - Associations - new_office_bearers_for_kerala_cultural_association_stoke_on_trent
Photo #2 - U.K. - Associations - new_office_bearers_for_kerala_cultural_association_stoke_on_trent
2004 മുതല്‍ സ്റേറാക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ സാംസ്കാരിക, സാമൂഹിക, കലാ~കായികരംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 2016~17 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.

സ്റേറാക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റിനെയാണ് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തിരിക്കുന്നത്. സ്റേറാക്ക് ഓണ്‍ ട്രെന്റിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കഴിവും നേതൃപാടവവുമുള്ള വനിതകള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നതിന് ഊര്‍ജ്ജം പകരുന്നതിനാണ് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്.

മികച്ചരീതിയില്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്കപൂര്‍വ്വം മുന്നോട്ടുനയിച്ച് അസോസ്സിയേഷനെ ഒരുപടികൂടി ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ജോസ് വര്‍ഗ്ഗീസ്, സോബിച്ചന്‍ കോശി, സജി മത്തായി ബിനോയ് ചാക്കോ, മാര്‍ട്ടിന്‍ എന്നിവര്‍ സ്ഥാനമൊഴിയുമ്പോള്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ തുടക്കകാരും സംഘടനാപ്രവര്‍ത്തനപാടവം കൊണ്ടും പരിചയസമ്പന്നതകൊണ്ടും സ്റേറാക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃനിരയിലെത്തിചേര്‍ന്നിട്ടുള്ളത്

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ രൂപീകരണം മുതല്‍ സംഘടനയുടെ വളര്‍ച്ചയിലെ ഓരോഘട്ടത്തിലും നിറസാന്നിദ്ധ്യവും സ്റേറാക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതയും റോയല്‍ സ്റേറാക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സ് പ്രാക്റ്റീഷണറുമായ സൈജു മാത്യൂവാണ് പ്രസിഡന്റ്. സംഘടനാ പാടവവും കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തന മികവും കണക്കിലെടുത്ത് അനില്‍ പുതുശ്ശേരിയെ വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

സ്റേറാക്ക് ഓണ്‍ ട്രെന്റിലെ ആദ്യകാല മലയാളിയും കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ പ്രഥമ കമ്മറ്റിയിലെ അംഗവും റോയല്‍ സ്റേറാക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ ക്വാളിറ്റി നഴ്സും കൂടിയായ റണ്‍സ്മോന്‍ അബ്രാഹം സെക്രട്ടറിയാകുമ്പോള്‍ വര്‍ഷങ്ങളോളം യുകെ മലയാളി സമൂഹത്തിലെ പല മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സല്‍സന്‍ ലൂക്കോസ് ജോയിന്റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നു.

സൗമ്യതയും മിതഭാഷണവും സംഘടനാപാടവവും വേണ്ടുവോളമുള്ള സജി വര്‍ഗ്ഗീസ് ട്രഷററായി ചുമതലയേല്‍ക്കുമ്പോള്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ രൂപീകരണത്തിനായ് സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെക്കുകയും ഒട്ടനവധി മേഖലകളിലെ സാമ്പത്തീകരംഗത്തെ അറിവും പരിചയവും കൈമുതലായുള്ള പോളി തെക്കേക്കരയാണ് ജോയിന്റ് ട്രഷറര്‍


സ്റേറാക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹം പിച്ചവെച്ച നാള്‍മുതല്‍ തന്റെ കഴിവും ആത്മാര്‍ത്ഥതയും അങ്ങേയറ്റം സമര്‍പ്പിച്ച്, ശ്രദ്ധേയ വ്യക്തിത്വമായി മാറിയ സാബു അബ്രാഹമിനെയാണ് കെ.സി.എ. അക്കാഡമിയുടെ കോ ഓഡിനേറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം അക്കാഡമിയെ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ അഭിമാന സ്തംഭമാക്കി മാറ്റിയ ബിനോയ് ചാക്കോയെ ജോയിന്റ് കോ ഓഡിനേറ്ററായും നിയമിച്ചു.

പ്രോഗ്രാം കോ ഓഡിനേറ്റര്‍മാരായി നടന വിസ്മയം ജഗതി ശ്രീകുമാറിന്റെ നാടകക്കളരിയിലെ ശിഷ്യഗണങ്ങളിലൊരാളും നിരവധി നടനവേദികളിലെ പുരസ്കാര ജേതാവും കൂടിയായ റിന്റോറോക്കിയെയും അച്ചടക്കവും കൃത്യതയും ആത്മാര്‍പ്പണവും അതിലുപരി സംഘടനാ പ്രവര്‍ത്തനപാടവവുമുള്ള മിനി ബാബുവിനെയും തെരഞ്ഞെടുത്തു,

ഇവരെ കൂടാതെ സാങ്കേതിക രംഗത്തെ വിദഗ്ദനും കെ.സി.എ യുടെ മുന്‍ പ്രസിഡന്റുമായ രാജീവ് വാവയും കെ.സി.എ യുടെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയവുമുള്ള സോക്രട്ടീസുമാണ് പി.ആര്‍.ഒ സ്ഥാനം കൈകാര്യം ചെയ്യുന്നത്. എക്സിക്കുട്ടീവ് അംഗങ്ങളായി ജോസ് വര്‍ഗ്ഗീസ്, സോബിച്ചന്‍ കോശി, സജി മത്തായി, മാര്‍ട്ടിന്‍ മാത്യു, സുധീഷ് തോമസ്, മേരി ബ്ളസന്‍, പ്രകാശ് മാത്യു, മുരളീധരന്‍, ജെയ്സന്‍ സെബാസ്റ്റ്യന്‍, ബിനോയ് ജോസഫ്, സുമി പ്രകാശന്‍, എബി ഫിലിപ്പ്, അബ്രാഹം ടി. അബ്രാഹം എന്നിവരെയും തെരഞ്ഞെടുത്തു.
- dated 13 May 2016


Comments:
Keywords: U.K. - Associations - new_office_bearers_for_kerala_cultural_association_stoke_on_trent U.K. - Associations - new_office_bearers_for_kerala_cultural_association_stoke_on_trent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us