Advertisements
|
അക്ഷരങ്ങളെ പൂജിക്കുന്നവരാണ് മലയാളികള്‍
അഡ്വ.റോയി പഞ്ഞിക്കാരന്‍
ലണ്ടന്‍ :ലോകമെമ്പാടുമുള്ള മലയാളം ഇംഗ്ളീഷ് എഴുത്തുകാര്‍ക്കായി ലണ്ടന്‍ ഇന്റര്‍നാഷണല്‍ മലയാളം ഓഥേഴ്സിന് (LIMA) ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രശസ്ത സാഹിത്യകാരന് സി.രാധകൃഷ്ണന്.
അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്കായി ലിമക്ക് നല്കിയ വാക്കുകള്‍ ഇവിടെ കുറിക്കട്ടെ.
"വിദ്യാരംഭ ദിവസം ആണ് ഞാന്‍ ഇത് കുറിക്കുന്നത്. എല്ലാം കൊണ്ടും ഒരു നല്ല ദിവസം. അക്ഷരത്തെ പൂജിക്കുന്ന ഒരു സംസ്കാരം മലയാളിക്കേ ഉളളൂ എന്നു തോന്നുന്നു. ഭാഷ തന്നെയാണോ സംസ്കാരം എന്ന് നാം തിരിച്ചറിയുന്നു. ലിമ ഈ തിരിച്ചറിവിനും അതിനെ അനുധാവനം ചെയ്യാനും നമ്മെ സഹായിക്കട്ടെ. അത് അകലങ്ങള്‍ ഇല്ലാതാകട്ടെ. സൃഷ്ടിപരത വിജയിക്കട്ടെ'.
സ്വദേശ വിദേശത്തുള്ള മലയാളം ഇംഗ്ളീഷ് എഴുത്തുകാര്‍ക്കും കലാസാംസ്കാരിക രംഗത്തുള്ളവര്‍ക്കുമായി ലിമ അറിവുകളുടെ ഇന്റര്‍നെറ്റ് ഫേസ് ബുക്ക് ഇതര കൂട്ടായ്മകള്‍ ഒരുക്കുന്നു.
നമ്മുടെ അക്ഷരസംസ്കാരത്തെ സോഷ്യല്‍ മീഡിയകളില്‍ ചിലരൊക്കെ സങ്കീര്‍ണവും അരാജകവുമാക്കി മാറ്റുമ്പോള്‍ ദീര്‍ഘമായ നമ്മുടെ സാംസ്കാരിക പൈതൃകത്തെ ഊട്ടി വളര്‍ത്തേണ്ട ഉത്തരവാദിത്വമുണ്ട്. മാതൃഭാഷയെ സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ, കലാസാഹിത്യസാംസ്കാരികമാധ്യമ രംഗത്തുള്ളവരുടെ കടമയാണ്.
മലയാളം ഇംഗ്ളീഷ് എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും എഴുത്തുകാര്‍ക്കും ഭാഷയുടെ തെളിവും മിഴിവും കുറവും ഇതിലെഴുതാം. ചിത്രങ്ങള്‍ വരയ്ക്കാം, കവിതകളും ഗാനങ്ങളും മാത്രമല്ല ആശയസംവേദനത്തിനും അവസരമുണ്ട്. ലിമയിലൂടെ നിങ്ങളുടെ കാവ്യസൗന്ദര്യത്തെ വെളിപ്പെടുത്തുക. കലാസാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരാണ് ലിമക്ക് നേതൃത്വം കൊടുക്കുന്നത്.
ചെയര്മാന് ഡോ.ജോര്‍ജ് ഓണക്കൂര്‍ (നോവലിസ്ററ്,കഥാകാരന്, സാഹിത്യ വിമര്ശകന്, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരന്. ധാരാളം പദവികള്‍, ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്)
പ്രസിഡന്റ് (ബ്രിട്ടന്) കാരൂര്‍ സോമന് (നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ളീഷ് നോവല്‍, കഥ, കവിത, ലേഖനം, ചരിത്രം, ചരിത്ര കഥകള്‍, ജീവചരിത്രം, യാത്രാവിവരണം, ശാസ്ത്ര കായിക മേഖലകളില്‍ അന്‍പതോളം കൃതികള്‍)
സെക്രട്ടറി സിസിലി ജോര്‍ജ് (ചെറുകഥാകൃത്ത് നോവല്‍ കഥാപുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു, ചിത്രകാരി, സാംസ്കാരിക പ്രവര്‍ത്തനം).
പി.ആര്.ഒ. അഡ്വ. റോയി പഞ്ഞിക്കാരന്‍ (കവി, ഗാനരചയിതാവ്, സോഷ്യല്‍ വര്‍ക്കര്‍, ചാരിറ്റി പ്രവര്ത്തകന്).
ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജിന്സന് ഇരിട്ടി, (കഥാകൃത്ത് , നോവലിസ്ററ് , തിരക്കഥാകൃത്ത് , ഹൃസ്വ ചിത്ര സംവിധയകാന്‍, ഛായ ഗ്രാഹകന്, സോഷ്യല്‍ ആക്റ്റിവിസ്ററ്)
എഡിറ്റര്‍ (ഇന്ത്യ) പ്രതീക്ഷ സുസന്‍ ജേക്കബ് (ഇംഗ്ളീഷ് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധികരിച്ചു)
കോര്‍ഡിനേറ്റര്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ (കവിത, യാത്ര, ചരിത്രം, വിമര്‍ശനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ അന്‍പതോളം കൃതികള്‍)
കോര്‍ഡിനേറ്റര്‍ ഡോ. ജി.ഗംഗ പ്രസാദ് (ആരോഗ്യമേഖലകളില്‍ എഴുതുന്നു).
കോര്‍ഡിനേറ്റര്‍ പുഷ്പാമ ചാണ്ടി, (സൈക്കോളജിസ്ററ് കഥ കവിതകള്‍ എഴുതുന്നു. അക്ഷരശ്രീ മാസികയുടെ മാനേജിംഗ് എഡിറ്റര്‍).
കോര്‍ഡിനേറ്റര്‍ (ഗള്‍ഫ് ) ഹിജാസ് മുഹമ്മദ് (നോവല്‍ കഥാ സമാഹാരങ്ങള്‍ പ്രസിദ്ധികരിച്ചു).
കോര്‍ഡിനേറ്റേഴ്സ്
ജോണ്‍ മാത്യു (അമേരിക്ക) : നോവല്‍, കഥാ സമാഹാരങ്ങള്‍ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്സ് ഫോറം, എഴുത്തുകാരുടെ സംഘടനയായ ലാനയുടെ മുന്‍ പ്രസിഡന്റ്.
മാത്യു നെല്ലിക്കുന്ന്: നോവല്‍, കഥ, ലേഖനം 21 പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്സ് ഫോറം സ്ഥാപക പ്രസിഡന്റ്,
ജോണ്‍ ഇളമത (കാനഡ) : നാടകം, നോവല്‍, ചരിത്ര നോവല്‍, ഇംഗ്ളീഷ് നോവല്‍, കഥ, ലേഖന രംഗത്ത് പതിനാറ് കൃതികള്‍, ലാനയുടെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി).
ജോസ് പുതുശേരി (ജര്‍മനി) : നമ്മുടെ ലോകം മാഗസിന് മാനേജിങ് എഡിറ്റര്‍, ലോക കേരളം സഭ മെമ്പര്‍, കൊളോണ്‍ കേരളം സമാജം പ്രസിഡന്റ്, ചെയര്മാന് സെന്‍ട്രല്‍ കമ്മിറ്റി കേരള അസോസിയേഷന്‍സ് ജര്‍മനി
ജോസ് കുമ്പിളുവേലില്‍ : സ്വതന്ത്ര പത്രപ്രവര്ത്തകന്, കവി, ഗാനരചയിതാവ് , യൂറോപ്പിലെ ആദ്യത്തെ മലയാളത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ (പ്രവാസി ഓണ്‍ലൈന്‍.കോം), പ്രവാസി ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ എന്നിവയുടെ ചീഫ് എഡിറ്റര്‍, അവതാരകന്, വിവിധ സംഘടനകളില്‍ മുഖ്യ ഭാരവാഹി, സ്റേറജ് ഷോ കോഓര്‍ഡിനേറ്റര്‍, കേരളത്തിലെ മുഖ്യധാരാ മാധ്യമ ചാനല്‍ റിപ്പോര്‍ട്ടര്‍.
ബേബി കാക്കശ്ശേരി (സ്വിസ് സര്‍ലന്‍ഡ് ): കവി, മൂന്ന് കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങി. അതില്‍ "ഹംസ ഗാനം" ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്കാരം നേടി.
ഡോണ്‍ ബോസ്കോ ഫ്രഡി (ഓസ്ട്രേലിയ ): എഴുത്തുകാരന്, സോഷ്യല്‍ വര്‍ക്കര്‍, ഓസ്ട്രേലിയന്‍ മലയാളി സൊസൈറ്റി പിആര്‍ഒ.
ലിമയിലേക്ക് രചനകള്‍ അയയ്ക്കേണ്ട വിലാസം:
Email ID limawriters@yahoo.com
Facebook page https://www.facebook.com/lima.writers
London International Malayalam Authors LIMA |
|
- dated 30 Oct 2020
|
|
Comments:
Keywords: U.K. - Otta Nottathil - lima_writers_london U.K. - Otta Nottathil - lima_writers_london,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|