Advertisements
|
മഞ്ഞണിഞ്ഞ രാവ് ക്രിസ്മസ് മ്യൂസിക്കല്‍ ആല്‍ബം 2020 ന്റെ പ്രകാശനകര്‍മം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഡിസംബര്‍ 6 ന് നിര്‍വഹിക്കും
ജോമോന് മാമ്മൂട്ടില്‍
സൗത്താംപ്ടണ്‍: ഈ വര്‍ഷത്തെ ക്രിസ്മസ് ദിനങ്ങളെ സംഗീത ഭക്തിസാന്ദ്രമാക്കാന് യു കെ.യില്‍ നിന്നൊരു മ്യൂസിക്കല്‍ ആല്‍ബം അണിഞ്ഞൊരുങ്ങി. "മഞ്ഞണിഞ്ഞ രാവ്" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത് സൗത്താംപ്ടണ്‍ മലയാളിക്കൂട്ടായ്മയില്‍ സജീവ സാന്നിധ്യവും കലാ സാംസ്ക്കാരിക പ്രവര്‍ത്തകനും മെന്റല്‍ ഹെല്‍ത് സോഷ്യല്‍ വര്‍ക്കറുമായ ജെയ്സന് ബത്തേരിയാണ്.
മഞ്ഞണിഞ്ഞരാവ് ക്രിസ്മസ് മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശനകര്‍മം ഡിസംബര്‍ 6 ഞായറാഴ്ച സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ് ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിക്കും. കൂടാതെ പ്രശസ്ത കവിയും മലയാള സിനിമാഗാന രചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ഫാ.ടോമി ചിറക്കല്‍ മണവാളന്,സുല്‍ത്താന്‍ ബത്തേരി പൂമല ഹോളി ക്രോസ്സ് വികാരി ഫാ. ഡാനിയേല്‍,യുക്മ പ്രസിഡണ്ട് മനോജ് പിള്ള,മലയാളി അസോസിയേഷന് സൗത്താംപ്ടണ്‍ പ്രസിഡന്റ് റോബിന് എബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിയ്ക്കുന്നത് പുതുമുഖ ഗായകരെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തിയ സിംഗ് വിത്ത് റിബല്‍ ചലഞ്ച് ചാനലിലൂടെ കഴിവു തെളിയിച്ച ഗായകരാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
ജെഎന്‍എല്‍ സ്ററുഡിയോ പുറത്തിറക്കുന്ന മഞ്ഞണിഞ്ഞ രാവ് മ്യൂസിക്കല്‍ ആല്‍ബം 2020 ലെ ഹൃദ്യവും ആകര്‍ഷകവുമായ എല്ലാ ഗാനങ്ങളും രചിച്ചത് കേരളത്തിലെ അറിയപ്പെടുന്ന കവിയും ഗാന രചയിതാവുമായ പാപ്പച്ചന് കടമക്കുടിയാണ്. മധുര മനോഹരമായ ഈണം നല്കി ഗാനങ്ങള്‍ക്ക് ജീവനും ഉണര്ച്ചും നല്‍കിയിരിക്കുന്നത് ദീര്‍ഘകാലത്തെ സംഗീത സപര്യയിലൂടെ ജനഹൃദയങ്ങളിലിടം പിടിച്ച സംഗീതജ്ഞന് മൊഹസിന്‍ കുരിക്കളും,കര്‍ണാടിക്, ഹിന്ദുസ്ഥാനി, ഗസല്‍ വിദഗ്ധനായ ഷാജു വേദിയുമാണ്.
യു.കെയിലെ നിരവധി വേദികളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചതയും പീറ്റര്‍ ചേരാനല്ലൂര്‍,ഫാ.ഷാജി തുമ്പേചിറയിലിന്റെ അടക്കം നിരവധി ആല്‍ബങ്ങളിലൂടെയും കഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി യങ് ടാലെന്റ്റ് അവാര്‍ഡ് വിന്നറുമായ യുവ ഗായികയും ബെഡ്ഫോര്‍ഡ് നിവാസിയുമായ ഡെന്ന ആന്‍ ജോമോന്,ഓര്‍മയില്‍ ഒരോണം എന്ന ആല്‍ബത്തിലൂടെയും,ഷോര്‍ട് ഫിലിമിലൂടെയും യുകെ വിവിധ വേദികളിലില്‍ സുപരിചിതനായ പൂളില്‍ താമസമാക്കിയ ബിനോയ് മാത്യു,വിവിധ വേദികളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതയായ യുവ ഗായിക നേഹ ബിനോയ് കൂടാതെ വിവിധ ചാനലുകളില്‍ പാടിയ സ്വരത്തിനുടമ വേങ്ങര സ്വദേശി ഗ്രീഷ്മ ബിനു,വിശ്വകുമാര്‍ മല്യയുടെ ശിഷ്യനും സ്റേറജ് പ്രോഗ്രാമുകളിലും ആല്‍ബങ്ങളിലും സാന്നിധ്യമായ സുധീഷ് പത്തപ്പിരിയം,യുവജനോത്സവങ്ങളിലെ പുരസ്ക്കാര ജേതാവും ദര്‍ശന ടി വി കുട്ടിക്കുപ്പായം ഫെയിയുമായ പ്രണവ് സുനില്‍,ബിസിനസിന്റെ തിരക്കിലും കലയും സംഗീതവും കൂടെ കൊണ്ടു നടക്കുന്ന ഗിരീഷ് പണിക്കര്‍,സയന്റിസ്ററാവണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പഠിക്കുമ്പൊഴും സംഗീതോപാസനയില്‍ മുഴുകിയ ഒലീവിയ വിന്‍സെന്റ്, സ്വരമാധുരിയുള്ള വിദ്യാര്‍ത്ഥിനി തൃശൂര്‍ സ്വദേശി അലീഷ ബിനു,ഇമ്പമുള്ള ശബ്ദസൗകുമാര്യത്തോടെ ധാരാളം പാട്ടുകള്‍ പാടിയിട്ടുള്ള മഞ്ചേരിയിലെ അവസാന വര്‍ഷമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഗിഫ്റ്റി ജോസ്,ദുബായില്‍ സംരംഭകനും സൗണ്ട് എഞ്ചിനീയറും അനുഗൃഹീത ഗായകനുമായ തൃശൂര്‍ സ്വദേശി ജോസ് ജോര്‍ജ് ,ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ പി.ആര്, യോഗ തെറാപ്പിസ്ററ്, കമ്യൂണിറ്റി സര്‍വീസ് ലീഡര്‍ എന്നീ നിലകളില്‍ ശോഭിക്കുമ്പോഴും നല്ല ഗായികയായി തിളങ്ങുന്ന രേഖ എന്നിങ്ങനെയുള്ള പന്ത്രണ്ടു ഗായകരുടെ ശ്രുതി സുന്ദരമായ ആലാപനം ഈ ആല്‍ബത്തെ വ്യത്യസ്തമാക്കുന്നു.
പ്രകാശനകര്‍മം ഫേസ്ബുക് ലൈവിലൂടെ 3 മണിമുതല്‍ ബ്രോഡ് കാസ്ററ് ചെയ്യും.വ്യത്യസ്തമായ നിരവധി ക്രിസ്ത്മസ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും കാലാസ്നേഹികള്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ വരും ദിനങ്ങളില്‍ "ദി റിബല്‍ ചലന്ജ്ജ് " എന്ന യൂട്യൂബ് ചാനലിലൂടെ ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും റിലീസ് ചെയ്യുമെന്നും ജയ്സണ്‍ ബത്തേരി അറിയിച്ചു. |
|
- dated 04 Dec 2020
|
|
Comments:
Keywords: U.K. - Otta Nottathil - musical_alabam_manjanija_ravu U.K. - Otta Nottathil - musical_alabam_manjanija_ravu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|