Today: 17 Apr 2021 GMT   Tell Your Friend
Advertisements
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
Photo #1 - U.K. - Otta Nottathil - oommen_chandy_50_yrs_member_kerala_assembly
തിരുവനന്തപുരം: അന്‍പത് വര്‍ഷങ്ങള്‍ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചു വരിക, മന്ദഹാസം പൊഴിച്ചുകൊണ്ട് പ്രേമാര്‍ദ്രമായ മിഴികളോടെ ജനങ്ങളുടെയിടയില്‍ നടക്കുന്ന ഉമ്മന്‍ ചാണ്ടി ഇന്ത്യയിലൊരു അപൂര്‍വ്വകാഴ്ചയാണ്. ജനാധിപത്യം എന്തെന്ന് ബ്രിട്ടനെ കണ്ടോ, ഇ.എം.എസ്, ആര്‍.ശങ്കര്‍, സി.അച്യുതമേനോന്‍, സി.എച്ചു്.മുഹമ്മദ് കോയ, എ.കെ.ആന്റണി, വി.എസ്, അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ കണ്ടോ കുറച്ചെങ്കിലും പഠിക്കുന്നത് നല്ലതാണ്. സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്ന ഉമ്മന്‍ ചാണ്ടി ഇന്നും ജനത്തിനൊപ്പം സഞ്ചരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് ഡല്‍ഹി കേരള ഹൗസില്‍ വെച്ചാണ്. 2020 ല്‍ എത്തിനില്‍ക്കുമ്പോള്‍ അധികാരം കിട്ടിയാല്‍ അഹന്ത, അഹംകാരത്തിനൊപ്പം ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം എന്നത് ദുരാഗ്രഹികള്‍ ഉപേക്ഷിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ ബ്രിട്ടനിലെ മുന്‍ സഹമന്ത്രിയും, എം.പിയുമായ സ്ററീഫന്‍ റ്റി0സ് മനസ്സിലേക്ക് വരുന്നു. ഏഷ്യാക്കാര്‍ കൂടുതലായി പാര്‍ക്കുന്ന ഈസ്ററ് ലണ്ടനില്‍ നിന്ന് ഒരു ബ്രിട്ടീഷ്കാരന്‍ തുടര്‍ച്ചയായി എം.പി. യാകുന്നത് കൗതുകത്തോടെ കാണുന്നു. അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നത് വേഷങ്ങള്‍ കെട്ടിയാടുന്ന നായകനായിട്ടല്ല അതിലുപരി ഒരു ജനപ്രിയ നായകനായിട്ടാണ്. സാധാരണക്കാര്‍ക്കൊപ്പം ക്യുവില്‍ നില്‍ക്കുന്നു, മറ്റുള്ളവര്‍ക്കൊപ്പം കടയില്‍ ചായ കുടിക്കുന്നു, ട്രെയിനില്‍ സഞ്ചരിക്കുന്നു. ഒരിക്കല്‍ ഇവിടുത്തെ ഒരു ലൈബ്രറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനൊരു പരാതി ഇദ്ദേഹത്തിനയച്ചു. പരാതി കിട്ടിയയുടന്‍ അദ്ദേഹം പരാതിക്കാരെന്റ് വീട്ടിലെത്തുന്നു. മാത്രവുമല്ല ഇവിടുത്തെ പല മന്ത്രിമാരും സൈക്കിളില്‍ സഞ്ചരിക്കുന്നു. ഒരു ജനാധിപത്യത്തിന്റ മഹത്വ0 ഇവിടെ കാണുമ്പൊള്‍ ഇന്ത്യയിലെ സമ്പന്നര്‍ അടക്കി വാഴുന്ന ജനാധിപത്യത്തിന്റ കണക്കെടുപ്പ് കാലുപിടിച്ചു് തോളിലും ഒടുവില്‍ തലയിലും കയറുന്നതായി കാണാറുണ്ട്.

മഹാത്മാഗാന്ധി, നെഹ്റു, പട്ടേല്‍, ഡോ. അബേദ്ക്കര്‍, വി.കെ.കൃഷ്ണമേനോന്‍, മന്‍മോഹന്‍ സിംഗ് തുടങ്ങി ധാരാളം വ്യക്തിപ്രഭാവമുള്ളവരൊക്കെ ഇംഗ്ളണ്ടില്‍ നിന്ന് പഠിച്ചു പോയവരാണ്. നമ്മുടെ ഉമ്മന്‍ ചാണ്ടി ഇവിടെ വന്ന് പഠിച്ചിട്ടുമില്ല. അദ്ദേഹത്തില്‍ കാണുന്നത് സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മാനവീയത നിറഞ്ഞ ആത്മജ്ഞാനത്തിന്റ പ്രകാശവര്‍ഷങ്ങളാണ്. മനുഷ്വത്വമുള്ളവര്‍ക്ക് പാവങ്ങളുടെ നൊമ്പരങ്ങള്‍ കണ്ടിട്ടും കാണാതിരിക്കാന്‍ സാധിക്കില്ല. അതെപ്പോഴും അവരുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും. അവര്‍ക്ക് മാത്രമെ സഹജീവികളെ സമഭാവനയോടെ കാണാന്‍ സാധിക്കു. വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് ജലവും നല്‍കാതിരിക്കാന്‍ സാധിക്കില്ല. അതിനെക്കാള്‍ പുണ്യം മനുഷ്യജീവിതത്തില്‍ മറ്റെന്താണുള്ളത്? മനുഷ്യനന്മക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ആരാധകരും അനുയായികളുമുണ്ട്. അത് കെട്ടിപ്പൊക്കുന്ന ഫാന്‍സ് അസ്സോസിയേഷനല്ല. കേരളത്തിലെ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക സാഹിത്യ രംഗത്ത് പാപഭാരവുമായി ധാരാളം ചുമടുതാങ്ങികള്‍ ഉള്ളപ്പോള്‍ കുറെ പാവങ്ങള്‍ ആ ഭാരം ഇറക്കിവെക്കുന്നത് ഉമ്മന്‍ ചാണ്ടിയിലാണ്. അതുകൊണ്ടുതന്നയാണ് ഐക്യ രാഷ്ട്രസഭയുടെ ജനസമ്പര്‍ക്ക പുരസ്ക്കാരത്തിന് അദ്ദേഹം അര്‍ഹനായത്. അതിനെ പാടിപുകഴ്ത്താന്‍ ഫേസ് ബുക്ക് ഗുണ്ടാപ്പടയില്ലാതിരുന്നത് നന്നായി.

ഉമ്മന്‍ ചാണ്ടി ഒരു സാഹിത്യകാരനോ കവിയോ അല്ലാതിരിന്നിട്ട് കുടി അദ്ദേഹം അന്തസ്സാര്‍ന്ന സേവനമാണ് കാഴ്ചവെക്കുന്നത്. ഗുരുദേവന്‍ പറഞ്ഞതുപോലെ മനുഷ്യന്‍ ഒരു ജാതി മാത്രമെന്ന ചിന്ത സങ്കടപെടുന്ന, ഞെരിപിരികൊള്ളുന്ന പാവങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാരണമാകുന്നു. പാവങ്ങളുടെ കണ്ണുകളില്‍ നിറയുന്ന മിഴിനീര്‍ കലവറയില്ലാത്ത സ്നേഹത്തെ കാണിക്കുന്നു. വാല്‍മീകി മഹര്‍ഷിയുടെ കവിത "മാനിഷാദ" അനീതിക്കെതിരെയുള്ള ഒരു പോരാട്ടമായിരിന്നു. രാഷ്ട്രീയക്കാരനും സര്‍ഗ്ഗ പ്രതിഭകളും പോരാളികളാണ്. ഒരു കാട്ടാളന്‍ ഇണക്കിളികളില്‍ ഒന്നിനെ കൊല്ലുമ്പോള്‍ ചോദിച്ചത് "എരണംകെട്ട കാട്ടാള" എന്നാണ്. ഇന്ന് "എരണം കേട്ട ഭരണകൂടങ്ങളെ, മത വര്‍ഗ്ഗിയ വാദികളെ " എന്ന് വിളിക്കാന്‍ ആരുമില്ല. അങ്ങനെ സംഭവിച്ചാല്‍ വിശപ്പില്‍ നിന്നുള്ള ദുരം കുറയും, അധര്‍മ്മം ധര്‍മ്മമായി മാറും. ചൂഷണവും കുറയും. നമ്മുടെ നാടിന്റ ശാപമാണ് രാഷ്ട്രീയക്കാരുടെ മനസ്സിലൊന്ന് പുറത്തൊന്ന് എന്ന പ്രമാണം. ഉമ്മന്‍ ചാണ്ടിയില്‍ അത് കാണാറില്ല. കള്ളവും കാട്ടുതീയും വേഗം പടരുന്നതുപോലെ ചതിയും വഞ്ചനയും നടത്തുന്നവരെ പാടിപുകഴ്ത്താന്‍ മാഫിയ ഗ്രൂപ്പുകളും കച്ചവടക്കണ്ണുള്ള സാമുഹ്യ മാധ്യമങ്ങളുമുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഒരിക്കല്‍ പറയുന്നത് കേട്ടു. പിതാവിന്റ പേരില്‍ രാഷ്ട്രീയ രംഗത്ത് വരാന്‍ ശ്രമിക്കരുത്. സ്വന്തം കഴിവിലുടെ ഏത് രംഗത്തും കടന്നു വരിക. ഇന്നത്തെ രാഷ്ട്രീയ വ്യാപാരക്കാര്‍ക്ക് കരുത്തനായ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ഒരു ഗുണപാഠമാണ്. കാപട്ട്യമുള്ളവരാണ് അധികാരത്തിലിരുന്ന് സ്വജനപക്ഷവാതവും നീതിനിഷേധങ്ങളും നടത്തുന്നത്. ഇവരെ വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്ന കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യര്‍ ഇന്നും ജീവിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുലീനത്വമുള്ള, പുഞ്ചിരിക്കുന്ന, മനസ്സ് തുറന്ന് സംസാരിക്കുന്നതൊക്കെ എതിരാളികള്‍ക്കുപോലും തള്ളിക്കളയാന്‍ സാധിക്കില്ല. പ്രവാസികളുടെ കാര്യത്തിലും അദ്ദേഹത്തിന്റ പങ്ക് വലുതാണ്. അതില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ഇറാക്കില്‍ ഭീകരുടെ തടവറയില്‍ കഴിഞ്ഞ നഴ്സസിനെ കേന്ദ്ര സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഇന്ത്യയിലെ പാവങ്ങളെ തട്ടിക്കളിക്കുന്നതുപോലെ പാവപ്പെട്ട പ്രവാസികളെ തട്ടിക്കളിക്കുന്ന രാഷ്ട്രീയ നാടകം കേരളത്തില്‍ അവസാനിപ്പിക്കണം. നമ്മുടെ സാമുഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള എം.എ.ബേബി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ബിനോയ് വിശ്വം, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, രമേശ് ചെന്നിത്തല, ജി.സുധാകരന്‍ തുടങ്ങി കുറാച്ചുപേര്‍ സമൂഹത്തോട് കരുണയും കരുതലുമുള്ളവരാണ്. ഉമ്മന്‍ ചാണ്ടി എനിക്ക് പ്രവാസി ഭാഷാമിത്രം സാഹിത്യപുരസ്കാരം തന്നതും ഈ അവസരം ഓര്‍ക്കുന്നു. കേരളത്തിലെ 19 മത് മുഖ്യമന്ത്രിയായി മാറിയ ഉമ്മന്‍ ചാണ്ടി അഖിലകേരള ബാലജനസഖ്യ0, കെ.എസ്.യു. യുത്തു് കോണ്‍ഗ്രസ്, ഐ,എന്‍.ടി.യൂ.സി, കേന്ദ്ര കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ രംഗങ്ങളില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. രാഷ്ട്രീയ നിറം നോക്കി സാഹിത്യത്തെ കാണുന്നതുപോലെ നോക്കാതെ പലതും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. സമൂഹത്തിനാവശ്യം പാവങ്ങളുടെ നൊമ്പരമറിയുന്ന, സത്യവും നീതിയും നടപ്പാക്കുന്ന, നന്മ നിറഞ്ഞ ജനപ്രതിനിധികളെയാണ്. യേശുക്രിസ്തു പാപികളെ പാപങ്ങങ്ങളില്‍ നിന്ന് രക്ഷിച്ചതുപോലെ എതിര്‍പാര്‍ട്ടികളിലുള്ളര്‍ തന്നെ തല്ലിയപ്പോഴും കല്ലെറിഞ്ഞപ്പോഴും അവരോട് ക്ഷമിക്കുക മാത്രമല്ല അവരൊക്കെ കോണ്‍ഗ്രസ് ആയി മാറുകയും ചെയ്തത് വിസ്മയത്തോടെ കണ്ടു. ആരിലും ആനന്ദാശ്രുക്കള്‍ നിറയുന്ന പ്രവര്‍ത്തിയാണത്. ഗാന്ധിജിയുടെ ഈ അരുമ ശിഷ്യന് ആയുസ്സും ആരോഗ്യവുമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. (ംംം.സമൃീീൃീൊമി.ിലേ)
- dated 17 Sep 2020


Comments:
Keywords: U.K. - Otta Nottathil - oommen_chandy_50_yrs_member_kerala_assembly U.K. - Otta Nottathil - oommen_chandy_50_yrs_member_kerala_assembly,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us