Advertisements
|
അഴിമതിക്കെതിരെ പോരാടുമ്പോള്‍ ...... !!
ജോ ഇരുപ്പക്കാട്ട്
ലണ്ടന്‍:നമ്മുടെ നാട്ടില്‍ ഇന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു പുതിയ മാനങ്ങള്‍ തുറന്നിരിക്കുകയാണല്ലോ. അഴിമതിക്കാരെ കണ്ടണ്ഢു പിടിച്ചു ശിക്ഷിക്കാന്‍ തക്ക ശക്തമായ നിയമനിര്‍മ്മാണം നടത്തണം എന്ന ആവശ്യവുമായി അന്നാ ഹസാരെയും സംഘവും നിരാഹരസമരത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തിയിരിക്കുകയണ്. അഴിമതിയെ എല്ലാവരും ഒന്നടങ്കം എതിര്‍ക്കുമ്പോഴും ഈ രീതിയില്‍ ജനാധിപത്യത്തെയും ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ടണ്ഢുള്ള സമര രീതിയില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അതൃപ്തി ഉണ്ടെണ്ഢന്നുള്ള വസ്തുത ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. അന്ന ഹസാരെ ടീമില്‍ തന്നെ ഈ അതൃപ്തിയുടെ വിള്ളലുകള്‍ കണ്ഢണ്ടുതുടങ്ങിയതും ഇത്തരത്തിലുള്ള സമരരീതിയോട് ജനാധിപത്യ വിശ്വാസികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഉള്ള എതിര്‍പ്പിനു തെളിവായിരിക്കുന്നു.
ഒരു ലോക്പാല്‍ സംവിധാനം കൊണ്ടണ്ഢു മാത്രം നമ്മുടെ നാട്ടിലെ അഴിമതിയെ ഒന്നടങ്കം തുടച്ചു നീക്കുവാന്‍ സാധിക്കും എന്നുള്ളതു വെറും മിഥ്യാധാരണ മാത്രമാണ്. ശക്തമായ നിയമങ്ങള്‍ ഏതൊരു രാഷ്ട്രത്തിനും നല്ലതും അത്യന്താപേക്ഷിതവുമാണ്. അത് നടപ്പാക്കുവാന്‍ കഴിവുള്ള ഒരു ഭരണ സംവിധാനവും നമുക്കാവശ്യമാണ്. എന്നാല്‍ സര്‍വ നിയമങ്ങള്‍ക്കും അധീനനായ ഒരു ലോക്പാലിനു മാത്രം ആണോ അഴിമതി ഇല്ലാതാക്കുവാന്‍ സാധിക്കുക എന്ന് ചിന്തിക്കേണ്ഢണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ള ഒരു ലോക്പാലില്‍ തന്നെ അഴിമതി ഉണ്ടണ്ഢാവില്ല എന്ന് ആര്‍ക്കാണ് ഉറപ്പ് ?.
നിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും വിധേയരായി അഴിമതിരഹിത സമൂഹമായി നാം വളരണമെങ്കില്‍, ഓരോ വ്യക്തിയും ആദ്യമേ തന്നെ ധാര്‍മ്മികമായി വളരേണ്ടിയിരിയ്ക്കുന്നു. നിയമങ്ങള്‍ക്കും ഭരണഘടനാ സംവിധാനങ്ങള്‍ക്കുമൊപ്പം ധാര്‍മ്മിക മൂല്യങ്ങളെ മുറുകിപ്പിടിച്ചുള്ള ഒരു ജീവിത ശൈലി നാം സ്വായത്തമാക്കിയാല്‍ മാത്രമേ നമ്മുക്ക് അഴിമതി തുടച്ചു നീക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതിനായി കുടുംബങ്ങള്‍ ഉണരണം. വിദ്യാഭ്യാസ രീതികള്‍ പൊളിച്ചെഴുതണം. ആത്മീയ ഗുരുക്കളും, രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാരും മാതൃകയാകണം. മാതാപിതാക്കള്‍ അവരുടെ മക്കളെ സത്യത്തിലും നീതിയിലും ഉറച്ച ജീവിത ശൈലി പരിശീലിപ്പിക്കണം. സത്യസന്ധമായ വ്യവഹാരങ്ങളും പെരുമാറ്റ രീതികളും വഴി വളര്‍ന്നു വരുന്ന തലമുറക്ക്- മാതാപിതാക്കള്‍ ധീരമായ മാതൃക ആകണം. ചെറിയ കാര്യങ്ങളില്‍ പോലും അസന്മാര്‍ഗിക രീതികള്‍ക്ക് വളം വച്ചു കൊടുക്കുന്ന പ്രവണത ഒഴിവാക്കണം. യേശു തന്റെ ശിഷ്യന്മാരെ പഠിപിച്ച സുപ്രധാനമായ ഒരു ബോധ്യം അഴിമതിയുടെയും ദുരാഗ്രഹങ്ങളുടെയും ഉറവിടം മനുഷ്യഹൃദയം തന്നെ എന്നാണ്: "പുറമേ നിന്നു ഉള്ളിലേക്ക് കടന്നു ഒരുവനെ അശുദ്ധനാക്കുവാന്‍ ഒന്നിനും കഴിയുകയില്ല. എന്തെന്നാല്‍ ഉള്ളില്‍ നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഡത എന്നിവ പുറപ്പെടുന്നത്. ഈ തിന്മാകളെല്ലാം ഉള്ളില്‍ നിന്ന് വരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യും" (മാര്‍ക്കോസ് 7 : 15, 21 : 23 ).
അതുകൊണ്ഢണ്ട് നമ്മള്‍ സമരം ചെയ്യേണ്ഢത് നമ്മുടെ ഹൃദയങ്ങളെ ഗ്രസിച്ചിരിക്കുന്ന ദുരാഗ്രഹങ്ങള്‍ക്കെതിരെ ആണ്. മനുഷ്യ ഹൃദയവും മനസ്സും ശുദ്ധീകരിച്ചാല്‍ കുടുംബവും സമൂഹവും രാഷ്ട്രവും ശുദ്ധീകരിക്കപ്പെടും. അപ്പോള്‍ അവിടെ അഴിമതിക്കും മോഷണത്തിനും വഞ്ചനക്കും സ്ഥാനം ഉണ്ടണ്ഢാവുകയില്ല.
-- |
|
- dated 29 Aug 2011
|
|
Comments:
Keywords: U.K. - Samakaalikam - corruptionoverall U.K. - Samakaalikam - corruptionoverall,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|