Today: 08 Sep 2024 GMT   Tell Your Friend
Advertisements
ക്യാനഡയില്‍ ഉന്നത വിദ്യാഭ്യാസം: അപേക്ഷിക്കേണ്ടത് എങ്ങനെ
Photo #1 - Canada - Education - canada_student_visa_process
ടൊറേന്റോ: ഇടക്കാലത്ത് അല്‍പ്പം ഡിമാന്‍ഡ് കുറഞ്ഞെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ക്യാനഡ വീണ്ടും ഉന്നത വിദ്യാഭ്യാസത്തിനു പ്രിയപ്പെട്ട രാജ്യമായി മാറുകയാണ്. കനേഡിയന്‍ സര്‍വകലാശാലകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നുമുണ്ട്. 2024 മേയ് മുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഒഴിവു ദിവസത്തില്‍ 24 മണിക്കൂര്‍ ജോലി ചെയ്യാനും ക്യാനഡ അനുവാദം നല്‍കിയിട്ടുണ്ട്. അതിനു പുറമേ ജീവിതപങ്കാളിയെ അടക്കം ഡിപെന്‍ഡന്‍റ് ആയി ഒപ്പം കൂട്ടാനും കഴിയും.

ക്യാനഡയില്‍ ഉന്നതപഠനത്തിനായുള്ള അപ്ളിക്കേഷന്‍ പ്രോസസ്സുകളാണ് പലരെയും ആശങ്കയിലാഴ്ത്തുന്നത്. ഡെസിഗ്നേറ്റഡ് ലേണിങ് ഇന്‍സ്ററിറ്റ്യൂഷനുകളിലേക്ക് ( ഡിഎല്‍ഐ) കനേഡിയന്‍ ഇമിഗ്രേഷന്‍ അഥോറിറ്റികള്‍ നല്‍കിയ പെര്‍മിറ്റുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. 10,000 കനേഡിയന്‍ ഡോളര്‍ അതായത് 6,12,370 രൂപ ബാങ്ക് ബാലന്‍സ് ആയി ഉണ്ടായിരിക്കണം.

പഠനകാലാവധിയിലും പഠിക്കുന്ന പ്രദേശവും മാറുന്നതിനനുസരിച്ച് ഈ തുകയില്‍ മാറ്റം വരും. ബയോമെട്രിക് പ്രോസസ്സിങ് സമയം ഉള്‍പ്പെടുത്താതെ തന്നെ ആറാഴ്ചയോളമാണ് അപ്ളിക്കേഷന്‍ പ്രോസസ്സിനായി ആവശ്യമുള്ളത്. ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും അപേക്ഷിക്കാം. ബയോമെട്രിക് ഫീ ആയ 85 കനേഡിയന്‍ ഡോളറിനു (5211.43 രൂപ) പുറമേ 150 കനേഡിയന്‍ ഡോളറാണ് (9196.65 രൂപ) പ്രോസസിങ്ങിനായി നല്‍കേണ്ടത്. ഏറ്റവും അടുത്തുള്ള വിസ അപ്ളിക്കേഷന്‍ സെന്‍ററിലെത്തി ആവശ്യമുള്ള രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം.

സ്ററഡി പെര്‍മിറ്റിനായി ആവശ്യമുള്ളവ:

~ അംഗീകൃത വാക്സിനുകള്‍ സ്വീകരിച്ചിട്ടുള്ളവരായിരിക്കണം
~ ഡിഎല്‍ഐ അംഗീകാരം ലഭിച്ചിരിക്കണം.
~ ട്യൂഷന്‍ ഫീസിനും ജീവിതച്ചെലവുകള്‍ക്കും ആവശ്യമുള്ള പണം അക്കൗണ്ടില്‍ ഉറപ്പാക്കിയിരിക്കണം.
~ ക്രിമിനല്‍ റെക്കോഡുകള്‍ ഉണ്ടായിരിക്കരുത്.
~ മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കണം.
~ ക്യാനഡയിലേക്ക് പോകുന്നത് ഉന്നത പഠനത്തിനാണെന്ന് വിസ ഓഫിസര്‍മാര്‍ ഉറപ്പാക്കണം.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:

~ പാസ്പോര്‍ട്ട്
~ ഡിഎല്‍ഐ അംഗീകരിച്ചതിന്‍റെ തെളിവ്
~ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
~ ഇമിഗ്രേഷന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫലം
~ ഇംഗ്ളീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുമെന്ന് ഉറപ്പാക്കുന്ന എക്സാമുകളില്‍ മികച്ച സ്കോര്‍
~ ക്യാനഡയിലേക്ക് പോകുന്നതിന്‍റെ കാരണം
~ ഫീ അടക്കുന്നതിനായുള്ള ക്രെഡിറ്റ് കാര്‍ഡ്
- dated 11 Jul 2024


Comments:
Keywords: Canada - Education - canada_student_visa_process Canada - Education - canada_student_visa_process,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
canada_limits_foreign_student_visa
കാനഡ വിദ്യാഭ്യാസ വിസപരിധി നില്ല?ണയില്‍ച്ചു ; വിദ്യാല്ല?ല്‍ത്ഥികളുടെ എല്‍ണ്ണം 35%വെല്‍ട്ടില്‍ക്കുറയ്ല്‍ക്കും ; തൊഴില്ല? പെല്ല?മില്ലഗ്ഗും നിയല്‍്രന്തില്‍ക്കും
തുടര്‍ന്നു വായിക്കുക
indian_students_canada_lower
ക്യാനഡയില്ല? ഇല്‍ന്ത്യല്‍ന്‍ വിദ്യാല്ല?ഥികളുടെ എല്‍ണ്ണം കുറയുല്‍ന്നു
തുടര്‍ന്നു വായിക്കുക
20220221canada
വിദേശ പഠനല്‍ത്തിനനു പുറല്‍െപ്പടുല്‍ന്നവല്ല? ശ്രല്‍ദ്ധില്‍ക്കുക; കാനഡയില്ല? അടല്‍ച്ചുപൂല്‍ട്ടിയത് 3 വ്യാജ കോളെജുകല്ല?
തുടര്‍ന്നു വായിക്കുക
student_visa_change
കനേഡിയല്‍ന്‍ ല്ല?ുഡല്ലക്ള് വിസ സംവിധാനം പരിഷ്കരില്‍ക്കും
തുടര്‍ന്നു വായിക്കുക
വിദേശ വിദ്യാല്ല?ഥികളെ ആകല്ല?ഷില്‍ക്കാല്‍ന്‍ ക്യാനഡ എഡ്യുല്‍േക്കഷണല്ല? ഫെയറുകല്ല? നടല്‍ത്തുല്‍ന്നു
തുടര്‍ന്നു വായിക്കുക
നോവ സ്കോല്‍ട്ടിയയിലേല്‍ക്ക് കൂടുതല്ല? വിദേശ വിദ്യാല്ല?ഥികളെ ആകല്ല?ഷില്‍ക്കാല്‍ന്‍ ക്യാനഡ ഫണ്ട് വല്ല?ധില്‍പ്പില്‍ച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us