Today: 12 Aug 2022 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ വാക്സിനെടുത്തവര്‍ യുഎസില്‍ വീണ്ടും വാക്സിനെടുക്കണം
Photo #1 - America - Education - 6620214vaccine
വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നും കോവാക്സിനോ റഷ്യയുടെ സ്പുട്നിക് വാക്സിനോ എടുത്ത വിദ്യാര്‍ഥികള്‍ യുഎസില്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും വാക്സിനെടുക്കണമെന്ന് കോളേജുകളും സര്‍വകലാശാലകളും നിര്‍ദേശിച്ചു. ഈ രണ്ട് വാക്സിനുകളും ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ) ഇതുവരെ അംഗീകരിച്ചിട്ടില്ല, അതിനാലാണ് ഇങ്ങനെയൊരു നിര്‍ദേശം.

യുഎസില്‍ അംഗീകാരമുള്ളതോ ലോകാരോഗ്യ സംഘടന അംഗീകരിച്ചതോ ആയ വാക്സിന്‍ എടുക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനകം രണ്ട് ഡോസ് കോവാക്സിന്‍ കുത്തിവെച്ച തന്നോട് കാംപസിലേക്ക് പ്രവേശിപ്പിക്കണമെങ്കില്‍ മറ്റേതെങ്കിലും വാക്സിനെടുക്കാനാവശ്യപ്പെട്ടതായി കൊളംബിയ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ആന്‍റ് പബ്ളിക് അഫയേഴ്സില്‍ പഠിക്കുന്ന 25 വയസുകാരിയായ മില്ലോണി ദോഷി പറഞ്ഞു. രണ്ട് വ്യത്യസ്ത വാക്സിനുകള്‍ എടുക്കുന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക് ടൈംസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിക്കാത്ത വാക്സിനുകളായ ~ സ്പുട്നിക് വി, കോവാക്സിന്‍ എന്നിവ കുത്തിവെച്ചവരോട് റീവാക്സിനേറ്റ് ചെയ്യാനാവശ്യപ്പെടുന്ന നിരവധി കോളേജുകളും സര്‍വ്വകലാശാലകളും യുഎസിലുണ്ട്. ഈ വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച വിവരങ്ങളുടെ അഭാവം ഇത്തരം കോളേജുകളും സര്‍വകലാശാലകളും ചൂണ്ടിക്കാട്ടുന്നു.
- dated 06 Jun 2021


Comments:
Keywords: America - Education - 6620214vaccine America - Education - 6620214vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us