
വിസിറ്റ് വിസകളുടെ എണ്ണത്തിലും പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തിയ വര്‍ഷമാണ് 2024. വിനോദസഞ്ചാരം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായും യു.എസ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. ഏകദേശം 3,31,000ല്‍ അധികം വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തി കോഴ്സുകളില്‍ ജോയിന്‍ ചെയ്തു. അമേരിക്കയിലെത്തുന്ന വിദേശ ബിരുദ വിദ്യാര്‍ഥികളില്‍ ഏറ്റവുമധികം പേരും ഇന്ത്യക്കാര്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷവും ഈ പട്ടികയില്‍ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും ഈ വര്‍ഷം ഏകദേശം 19 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ഏകദേശം രണ്ട് ലക്ഷത്തോളം ബിരുദ വിദ്യാര്‍ഥികളും ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തി.

Comments: