Today: 24 Sep 2020 GMT   Tell Your Friend
Advertisements
"ഷിക്കഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയം ദൈവിക തേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം'
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഷിക്കഗോയിലെ പ്രഥമ ദേവാലയമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ സുദിനം. ഷിക്കഗോയുടെ നഗരഹൃദയത്തില്‍, ഒഹയര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിനടുത്ത് നോര്‍വുഡ് പാര്‍ക്കിനു സമീപം പുതിയ ദേവാലയം സ്വന്തമാക്കിയതോടുകൂടി നാലര പതിറ്റാണ്ടു പിന്നിടുന്ന ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ചരിത്രനാഴികക്കല്ലില്‍ പുതിയൊരധ്യായംകൂടി എഴുതിചേര്‍ക്കപ്പെടുകയായി.

ദൈവികതേജസ് ഇറങ്ങി വസിക്കുന്ന സംഗമകൂടാരം

സ്വര്‍ഗീയവും ഭൗമികവുമായ ദൈവികതേജസ് നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വത്തിന്റെ മനുഷ്യരുടെ ഇടയിലുള്ള ദൃശ്യമായ അടയാളമായി മാറി അക്ഷരാര്‍ഥത്തില്‍ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയം. സമാഗമനകൂടാരത്തില്‍ ഇസ്രായേല്‍ ജനതയോടൊപ്പം ഇറങ്ങി വസിച്ച ദൈവം പുതിയ നിയമത്തില്‍ ദൈവാലയമാകുന്ന സമാഗമന കൂടാരത്തില്‍ സഭാ മക്കളിലേക്ക് ഇറങ്ങി വസിക്കുന്നു എന്നതാണു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസം. ഈ ദേവാലയത്തിന്റെ പ്രവേശനകവാടം മുതല്‍ മാലാഖമാരുടെ അകമ്പടിയോടുകൂടി സ്വര്‍ഗം ചായിച്ചു താണിറങ്ങിവരുന്ന ദൈവസാന്നിധ്യം വിശ്വാസികളുടെ ഹൃദയത്തില്‍ ഉറപ്പുവരുത്തുന്ന സംഗമകൂടാരമായി മാറിയിരിക്കുന്നു ഇപ്പോള്‍ ഈ ദേവാലയം. (പുറ 33:711). തനതായ ഓര്‍ത്തഡോക്സ് പാരമ്പര്യം അനുഭവിച്ചറിയുവാന്‍ പരിശുദ്ധ ദൈവമാതാവിന്റെയും ശ്ളീഹന്മാരുടെയും വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും. മാലാഖമാരുടെയും ദൃശ്യസാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന അന്‍പത്തിയാറില്‍പരം ഐക്കണുകളാല്‍ മനോഹരമാക്കിയിരിക്കുന്ന ഈ വിശുദ്ധ മന്ദിരം. ഇത്രയും മനോഹരമായി രൂപകല്പന ചെയ്തിട്ടുള്ള മറ്റൊരു ദേവാലയം തന്റെ ജീവിതത്തില്‍ കൂദാശ ചെയ്തിട്ടില്ല എന്നു പരിശുദ്ധ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

മോശ ദൈവത്തിന്റെ അടുക്കല്‍ കയറിച്ചെന്നു (പുറ:19:3)

ദേവാലയം കയറി ചെല്ലാനുള്ളതാണ്. ഇറങ്ങി വരുവാനുള്ളതല്ല എന്നതാണ് പഴയനിയമ പാരമ്പര്യം. അതുകൊണ്ടുതന്നെയാണ് പടികള്‍ താണ്ടി കയറി ചെല്ലത്തക്കരീതിയില്‍ നമ്മുടെ ദേവാലയങ്ങള്‍ പണികഴിക്കുന്നത്. പതിനേഴു പടികളും ചവിട്ടി അകത്തളത്തിലേക്ക് പ്രവേശിക്കുന്ന വിശ്വാസികള്‍ക്ക് ദിവ്യാനുഭൂതി നുകരുവാന്‍ കെരൂബുകളുടെ സംഗീതവും ശലോമോന്റെ ആരോഹണ ഗീതങ്ങളും ഒരുപോലെ സമന്വയിക്കുന്ന ഈ ദേവാലയത്തിന്റെ അതിവിശുദ്ധ സ്ഥലം ഭൂനിരപ്പില്‍നിന്ന് ഇരുപത്തഞ്ചടിയോളം ഉയരത്തില്‍ നിറഞ്ഞു പ്രശോഭിക്കത്തക്കവിധത്തില്‍ ഉയര്‍ത്തി പണിതിരിക്കുന്നു. മനുഷ്യന്‍ വസിക്കുന്ന ഭൂമി അശുദ്ധമാക്കപ്പെട്ടതാകയാല്‍ അതില്‍ നിന്ന് ഉയരത്തിലാകണം ദൈവം ഇറങ്ങി വരുന്ന സ്ഥലം എന്നതാണ് വിശ്വാസം.

സമാഗമന കൂടാരത്തിലും (പുറ 40:34), ശലോമോന്‍ പണിത ദേവാലയത്തിലും (1 രാജാ 8:11) നിറഞ്ഞ യഹോവയുടെ ദൈവതേജസ് പുതിയ നിയമ സഭയില്‍ ദൈവത്തിന്റെ വിശുദ്ധ നിവാസമായ അതിവിശുദ്ധ സ്ഥലത്തും ദൈവത്തിന്റെ മന്ദിരമായ വിശ്വാസികളിലും ഇറങ്ങി വസിക്കുവാന്‍ സാധിക്കുന്നതായിരിക്കണം. വിശ്വാസജീവിതത്തിലും സ്വഭാവ രൂപീകരണത്തിലും കൂട്ടായ്മയുടെ വളര്‍ച്ചയിലും ദേവാലയത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞതുകൊണ്ടുവേണം ദേവാലയങ്ങള്‍ നിര്‍മിക്കുവാന്‍. വരുംതലമുറയ്ക്കായി വിശ്വാസി സമൂഹം കരുതിവയ്ക്കുന്ന അതിശ്രേഷ്ഠമായ നിധിയാണ് പരിശുദ്ധ ദേവാലയം.ഓര്‍ത്തഡോക്സ് സഭകളുടെ പൗരാണികപാരമ്പര്യം വിളിച്ചറിയിക്കുന്ന ചിത്രരചനാരീതി അനുവര്‍ത്തിച്ചുകൊണ്ട്, ആരാധനയുടെ വ്യത്യസ്ത ചാതുരത പ്രകടമാക്കുന്നതാണ് അതിന്റെ ഐക്കണോഗ്രഫി. കുമ്മായം ചേര്‍ത്ത് മിനുസപ്പെടുത്തിയ കട്ടികൂടിയ പ്രതലത്തില്‍ ടെമ്പര്‍ പൗഡറും മുട്ടയുടെ വെള്ളയും ഒരു പ്രത്യക അളവില്‍ കൂട്ടിക്കലര്‍ത്തി പ്രത്യേകമായി രൂപപ്പെടുത്തിയ കൂട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. നിരന്തരമായ പ്രാര്‍ഥനയോടും ഉപവാസത്തോടും കൂടി മുനിവര്യന്മാരാല്‍ വരയ്ക്കപ്പെടുന്ന ഐക്കണ്‍ ചിത്രങ്ങള്‍ ഓര്‍ത്തോഡോക്സ് ആധ്യാത്മികതയിലേക്കുള്ള പ്രവേശന കവാടമാണ്.

മാര്‍ത്തോമ സിംഹാസനത്തിന്റെ 91~ാമത്തെ പിന്‍ഗാമിക്ക് സെനറ്ററുടെ ആദരം

എഡി 52ല്‍ ക്രിസ്തു ശിഷ്യനായ മാര്‍ത്തോമ ശ്ളീഹായാല്‍ സ്ഥാപിതമായ മാര്‍ത്തോമ സിംഹാസനത്തിന്റെ 91~ാമത്തെ പിന്‍ഗാമിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വ#ീതിയന്‍ കാതോലിക്ക ബാവയെ ആദരിച്ചുകൊണ്ടു ഇല്ലിനോയി സ്റേററ്റ് സെനറ്റര്‍ ജോണ്‍ ജി. മുള്‍റോയ് പ്രൊക്ളമേഷന്‍ പുറത്തിറക്കി

പരിശുദ്ധ കാതോലിക്ക ബാവ ഇല്ലിനോയി സ്റേററ്റ് ഗസ്ററ്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയെ ഇല്ലിനോയി സ്റേററ്റിന്റെ അതിഥിയിയി സ്വീകരിക്കുകയും ഇല്ലിനോയി സ്റേററ്റ് നിയമ നിര്‍മാണ സഭയുടെ 99 അസംബ്ളി ജൂലൈ രണ്ടിനു കാതോലിക്ക ദിനമായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് പ്രമേയം പാസാക്കി മലങ്കര സഭയെ ആദരിച്ചു

ഗിരിപ്രഭാഷണ വേളയില്‍ നമ്മുടെ കര്‍ത്താവ് പറഞ്ഞ വിശപ്പും ദാരിദ്യ്രവുമൊക്കെ ഭാഗ്യാവസ്ഥയാണെന്ന തിരുമൊഴികള്‍ ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ അതു ദൗര്‍ഭാഗ്യമെന്നു പഠിപ്പിക്കുന്നത് കര്‍ത്താവിന്റെ തിരുവചനം മനസിലാക്കാതെയാണെന്നു കാതോലിക്കാ ബാവ പറഞ്ഞു. വിശപ്പും ദാരിദ്യ്രവും അത് ആത്മാവിലാണെങ്കിലും ഭൗതിക പ്രകാരമാണെങ്കിലും അത് സൗഭാഗ്യകരമായ അവസ്ഥയാണെന്നു പഠിപ്പിക്കുന്ന ഒരു സഭയുടെ മക്കളാണ് നാമെല്ലാവരും. ഒരു ക്രിസ്തുവും ഒരു ബൈബിളും അനേകം സഭകളുമുള്ള ഒരു കാലഘട്ടത്തില്‍ പഠിപ്പിക്കലുകള്‍ക്കും വ്യത്യാസമുണ്ട്. എന്നാല്‍ നമുക്ക് ഒരു പൈതൃകമുണ്ട്. അത് അനേകം മൈലുകള്‍ താണ്ടി ഭാരതത്തിലെത്തി ക്രിസ്തുവിന്റെ സുവിശേഷമറിയിച്ച ക്രിസ്തുശിഷ്യനായ മര്‍ത്തോമ ശ്ളീഹായുടെ പൈതൃകമാണ് അത്. ആ പൈതൃകം നമ്മുടേതു മാത്രവുമാണ്. അവിടെ, നമ്മുടെ കര്‍ത്താവില്‍നിന്നു കേട്ട് നമുക്കു പകര്‍ന്നു തന്ന സുവിശേഷമാണ് നമ്മുടെ വിശ്വാസത്തിന്റെയും സഭാ ജീവിതത്തിന്റെയും ആധാരം. അതു മാറ്റമില്ലാതെ പരിപാലിക്കുന്ന സഭയുടെ വിശ്വാസത്തില്‍ വിശപ്പും ദാരിദ്യ്രവുമൊക്കെ സൗഭാഗ്യത്തിന്റെ ദൈവരാജ്യ സുവിശേഷമാണ്. അതിലൂടെ മാത്രമെ ദൈവരാജ്യത്തിന്റെ സൗഭാഗ്യകരമായ അവസ്ഥയില്‍ നമുക്കെത്തിച്ചേരാനാകുവെന്നു നാം മറക്കരുതെന്നും ബാവ ഓര്‍മിപ്പിച്ചു. മലങ്കര സഭ ഇന്ന് ഒരു ആഗോള സഭയാണ്. മാര്‍ത്തോമ ശ്ളീഹാ സ്ഥാപിച്ച മലങ്കര സഭയിലെ അമേരിക്കയിലുള്ള ഈ ദേവാലയത്തിലും നാം ദൈവചൈതന്യം നാം അനുഭവിക്കുന്നുവെന്നു ബാവ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 29നു (ബുധന്‍) ഷിക്കാഗോയില്‍ എത്തിയ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവയ്ക്കു ഷിക്കാഗോ ഒഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജകീയ വരവേല്‍പ്പ് നല്‍കി. സൗത്ത് വെസ്ററ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസ്, കണ്ടനാട് ഈസ്ററ് ഭദ്രാസന മെത്രാപ്പാലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ഹാം ജോസഫ്, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ. ഡാനിയേല്‍ ജോര്‍ജ്, ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോര്‍ജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ജോയ് പുലിക്കോട്ടില്‍ തുടങ്ങി നിരവധി വൈദീകരും വിശ്വാസികളും ചേര്‍ന്നു സ്വീകരണം നല്‍കി. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 5.30നുദേവാലയകവാടത്തില്‍ എത്തിച്ചേര്‍ന്ന കാതോലിക്കാ ബാവക്കു സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവലയത്തില്‍ ഇടവകയുടെ പ്രഥമ വികാരി കുര്യന്‍ തോട്ടുപുറം കോര്‍ എപ്പിസ്കോപ്പാ കത്തിച്ച മെഴുകുതിരി നല്‍കി ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. സന്ധ്യാനമസ്കാരത്തിനുശേഷം വിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ ഓര്‍മപ്പെരുന്നാള്‍ കുര്‍ബാനക്ക് കണ്ടനാട് ഈസ്ററ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.

1971 ഫെബ്രുവരിയില്‍ കേവലം 14 ഇടവക അംഗങ്ങളുമായി ആരംഭിച്ച ഈ ഓര്‍ത്തഡോക്സ് സമൂഹം അനന്തമായ ദൈവകൃപയിലൂടെ വളര്‍ന്ന്, ഇന്നു എഴുപതില്‍പ്പരം കടുംബങ്ങളുള്ള ഇടവകയായി മാറിക്കഴിഞ്ഞു. ഈ ദേവാലയത്തിന്റെ ആദ്യ വികാരി ഫാ. കുര്യാക്കോസ് തോട്ടുപുറം കോര്‍ എപ്പിസ്കോപ്പ ആണ്. ഫാ. എം.ഇ. ഇടുക്കുള കോര്‍ എപ്പിസ്കോപ്പ, ഫാ. കോശി വി. പൂവത്തൂര്‍ കോര്‍എപ്പിസ്കോപ്പ, ഫാ. ശ്ളൊമോ ഐസക് ജോര്‍ജ്, ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവരുടെ സേവനവും നേതൃപാടവവും ദേവാലയത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടി. സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പുതിയ ദേവാലയം എന്ന ചിന്തയിലേക്ക് ഇടവകാംഗങ്ങളെ ആനയിച്ചത്. അംഗങ്ങളുടെ കൂട്ടായ്മയുടേയും കഠിനാധ്വാനത്തിന്റേയും നിരന്തരമായ പ്രാര്‍ഥനയുടേയും ഫലമായിട്ടാണ് പുതിയ ദേവാലയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. ഇടവക വികാരി ഫാ. ഫാ. ഹാം ജോസഫിന്റെ നേതൃത്വത്തില്‍ ദേവാലയ കമ്മിറ്റിയും ഇടവക മാനേജിഗ് കമ്മിറ്റിയും വിവിധ ആധ്യാത്മിക സംഘടനകളും യുവജനസമൂഹവും ഒത്തൊരുമിച്ചു നടത്തിയ നിരന്തര പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ മാര്‍ത്തോമ ശ്ളീഹായുടേയും പരിശുദ്ധ പരുമല തിരുമേനിയുടേയും മാധ്യസ്ഥതയും പ്രാര്‍ഥനയും തുണയായി.

നൂറില്‍പ്പരം വിശ്വാസികള്‍ക്ക് ഒരുമിച്ച് ആരാധനയില്‍ പങ്കെടുക്കുവാന്‍ സൗകര്യമുള്ള പുതിയ ദേവാലയവും വിശാലമായ ഹാളും കിച്ചണ്‍ സണ്‍ഡേസ്കൂള്‍ ക്ളാസുകള്‍ നടത്താന്‍ പര്യാപ്തമായ നിരവധി മുറികളും ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയം. നൂറില്‍പ്പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യവും ഇതോടനുബന്ധിച്ചുണ്ട്.

സൗകര്യങ്ങളുടെ അപര്യാപ്തതയാണു പുതിയ ദേവാലയം എന്ന ചിന്തയിലേക്ക് ഇടവകാംഗങ്ങളെ ആനയിച്ചത്. അംഗങ്ങളുടെ കൂട്ടായ്മയുടേയും കഠിനാധ്വാനത്തിന്റേയും നിരന്തരമായ പ്രാര്‍ഥനയുടേയും ഫലമായിട്ടാണ് പുതിയ ദേവാലയം എന്ന സ്വപ്നം യാഥാര്‍ഥ്യമായത്. ഇടവക വികാരി ഫാ. ഹാം ജോസഫിന്റേയും ജോര്‍ജ് പൂവത്തൂര്‍ ശെമ്മാശന്റെയും നേതൃത്വത്തില്‍ ദേവാലയ കമ്മിറ്റിയും ഇടവക മാനേജിഗ് കമ്മിറ്റിയും വിവിധ ആധ്യാത്മിക സംഘടനകളും യുവജനസമൂഹവും ഒത്തൊരുമിച്ചു നടത്തിയ നിരന്തര പ്രയത്നങ്ങളാണ് ഇതിനു കരുത്തേകിയത്. ഇടവകയുടെ കാവല്‍പ്പിതാവായ പരിശുദ്ധ മാര്‍ത്തോമ ശ്ളീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും മാധ്യസ്ഥതയും പ്രാര്‍ഥനയും തുണയായി.

വിവരങ്ങള്‍ക്ക്: ഫാ. ഹാം ജോസഫ് (വികാരി) 8475945790 (ഒ) 7088567490 (ഇ) frhamjoseph@gmail.com, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ 7735615738 (ഇ), ഷാജന്‍ വര്‍ഗീസ് (ട്രസ്ററി) 8476752149 (ഇ), കോശി ജോര്‍ജ് (സെക്രട്ടറി) 8479830433 (ഇ)

വിലാസം: St. Thomas Orthodox Church Chicago ? IL, 6099 N Northcott Avenue Chicago, IL 60631. sh_v: http://www.stocc.org
Photo #1 - America - Spiritual - chicago_st_thomas_orthodox_church
 
Photo #2 - America - Spiritual - chicago_st_thomas_orthodox_church
 
Photo #3 - America - Spiritual - chicago_st_thomas_orthodox_church
 
- dated 26 Jul 2016


Comments:
Keywords: America - Spiritual - chicago_st_thomas_orthodox_church America - Spiritual - chicago_st_thomas_orthodox_church,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_fest
ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് 'ഇന്ത്യ ഫെസ്ററ് 2016' ഒക്ടോബര്‍ 29ന്
തുടര്‍ന്നു വായിക്കുക
delewarevalley_st_johns_church
ഡെലവെയര്‍വാലി സെന്റ് ജോണ്‍സില്‍ ഓര്‍മപെരുന്നാള്‍ ഓഗസ്ററ് 26, 27, 28 തീയതികളില്‍
തുടര്‍ന്നു വായിക്കുക
retreat_led_by_fr_mathew_naikemparambil_and_team
ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാളസില്‍
തുടര്‍ന്നു വായിക്കുക
Dallas_MT_Church_Convention
"പ്രശ്നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക'
തുടര്‍ന്നു വായിക്കുക
st_marys_feast_at_chicago_st_marys
ചിക്കാഗോ സെന്റ് മേരീസില്‍ കന്യാമറിയത്തിന്റെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
fr_mathew_naikamparambil_retreat_at_dallas
ഡാളസില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
തുടര്‍ന്നു വായിക്കുക
st_alphonsa_feast_dallas
അല്‍ഫോന്‍സാമ്മ പ്രവാസി സഭയ്ക്ക് അനുഗ്രഹം; മാര്‍ ജേക്കബ് അങ്ങാടിയത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us